അക്കാദമി പുരസ്‌കാരം ചവിട്ടുനാടകത്തിനുള്ള അംഗീകാരം

അക്കാദമി പുരസ്‌കാരം ചവിട്ടുനാടകത്തിനുള്ള അംഗീകാരം

എറണാകുളം: റവ. ഡോ. വി. പി ജോസഫ്‌ വലിയവീട്ടിലിന്‌ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചപ്പോള്‍ അത്‌ കേരളത്തിലെ ലത്തീല്‍ കത്തോലിക്കരുടെ തനത്‌ കലാരൂപമായ ചവിട്ടുനാടകത്തിനുള്ള അംഗീകാരം കൂടിയായി.

ചവിട്ടുനാടകത്തെക്കുറിച്ചുള്ള സമഗ്രപഠനമാണ്‌ റവ. ഡോ. വി. പി ജോസഫ്‌ രചിച്ച `ചവിട്ടുനാടക വിജ്ഞാനകോശം’. ഇന്ന്‌ അവശേഷിക്കുന്ന ഏക ഇന്ത്യോ-യൂറോപ്യന്‍ കലാരൂപമായ ചവിട്ടുനാടകത്തെ പൈതൃകകലയായി യുനസ്‌കോയെക്കൊണ്ട്‌ അംഗീകരിപ്പിക്കണമെന്നാണ്‌ റവ. ഡോ. വി. പി ജോസഫ്‌ ആവശ്യപ്പെടുന്നത്‌.

സര്‍ഗാത്മകമായ വായനാനുഭവത്തിനു പ്രേരണ നല്‍കാന്‍ ചവിട്ടുനാടക വിജ്ഞാനകോശം സഹായകമാകുമെന്ന്‌ വിദഗ്‌ദ്ധര്‍ അഭിപ്രായപ്പെടുന്നു. ചവിട്ടുനാടക വിജ്ഞാനകോശമെന്ന ഈ കൃതി വായിക്കുമ്പോഴും അത്തരത്തിലുള്ള അനുഭവത്തിലൂടെ എഴുത്തുകാരന്‍ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ആസൂത്രണം, വിഭവസമാഹരണം, സാങ്കേതികപദാവലിയുടെ സ്വാംശീകരണം, അക്ഷരക്രമം, വിവരണത്തിന്റെ ഔചിത്യദീക്ഷ എന്നിവയാണ്‌ ഒരു വിജ്ഞാനകോശത്തിന്റെ പ്രസാധനത്തില്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍. ഈ വിജ്ഞാനകോശത്തില്‍ അവയെല്ലാം അഭിനന്ദനീയമായവിധത്തില്‍ പാലിക്കപ്പെട്ടിരിക്കുന്നു. ദീര്‍ഘനാളത്തെ ധ്യാനനിരതമായ സപര്യയിലൂടെ മാത്രമേ ഇത്‌ സാക്ഷാല്‍കരിക്കാനാവുകയുള്ളൂ. സമാഹരിക്കപ്പെട്ട എല്ലാ വസ്‌തുതകളും അവയുടെ സൈദ്ധാന്തികവും ചരിത്രപരവുമായ പ്രസക്തിയും പ്രാധാന്യവുമനുസരിച്ച്‌ വര്‍ഗീകരിച്ച്‌ ക്രമപ്പെടുത്തിയിരിക്കുന്നു എന്നതും എടുത്തു പറയേണ്ടതുണ്ട്‌. പതിനാറാം നൂറ്റാണ്ടില്‍ ജന്മം കൊണ്ട ചവിട്ടുനാടക കലാരൂപത്തെ തളര്‍ച്ചയുടെ വക്കില്‍ നിന്നും ഉണര്‍ത്തി, ഉയര്‍ത്തി അതിനൊരു വിശ്വകലാപദവി നേടിയെടുക്കാന്‍ ഫാ. ജോസഫ്‌ വലിയവീട്ടില്‍ വഹിച്ച പങ്ക്‌ ശ്ലാഘനീയമാണ്‌. ആലപ്പുഴ കലവൂര്‍ കേന്ദ്രമാക്കി കൃപാസനം പൗരാണികരംഗകലാപീഠം എന്ന സ്ഥാപനത്തിലൂടെ ഈ കലാരൂപത്തിന്റെ വളര്‍ച്ചയ്‌ക്കും വികസനത്തിനുമായി നിരവധി കാര്യങ്ങള്‍ അദ്ദേഹം ചെയ്‌തുപോരുന്നു. ചവിട്ടുനാടകത്തിന്റെ മുഴുവന്‍ ചരിത്രരേഖകളും സമാഹരിച്ച്‌ സൂക്ഷിച്ചിരിക്കുന്ന കൃപാസനം ചരിത്രമ്യൂസിയം പുതിയ ഗവേഷകര്‍ക്കും പഠിതാക്കള്‍ക്കും ഒരു വഴികാട്ടി തന്നെയാണ്‌. ഫോക്‌ലോര്‍ അക്കാദമിയുടെ സഹകരണത്തോടെ കുട്ടികള്‍ക്ക്‌ ചവിട്ടുനാടകം, മാര്‍ഗംകളി, പരിചമുട്ടുകളി എന്നിവയില്‍ സൗജന്യപരിശീലനം, അണ്ണാവി വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ഈ കലാരൂപങ്ങളുടെ പ്രചാരണത്തിനായി വര്‍ഷംതോറും സംഘടിപ്പിച്ചുപോരുന്ന തമ്പേര്‍ ഇവയൊക്കെ എടുത്തുപറയേണ്ട കാര്യങ്ങളാണ്‌. ചവിട്ടുനാടകം സംസ്ഥാനകലോത്സവത്തില്‍ മത്സരയിനമാക്കുന്നതില്‍ ഫാ. ജോസഫ്‌ വലിയവീട്ടില്‍ വഹിച്ച പങ്ക്‌ എന്നും അനുസ്‌മരിക്കപ്പെടും. ഫാ. വലിയവീട്ടിലിന്റെ വിജ്ഞാനദാഹത്തിനും നാടകതൃഷ്‌ണയ്‌ക്കും ഗവേഷണ കൗതുകത്തിനും ലഭിച്ച ബഹുമതിയാണ്‌ അക്കാദമി പുരസ്‌കാരം.


Related Articles

കണ്ണൂരില്‍ ഇടവക ഗായക സംഘങ്ങളുടെ സംഗമം

കണ്ണൂര്‍: ബെത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ ഉണ്ണീശോ പിറന്നപ്പോള്‍ മാലാഖമാര്‍ അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം എന്നു പാടിയത് ജനങ്ങള്‍ക്കുവേണ്ടിയായിരുന്നുവെന്ന് ബിഷപ് ഡോ. അലക്‌സ് വടക്കുംതല പറഞ്ഞു. ഇന്ന് ദേവാലയത്തില്‍ ക്വയര്‍

ആർച്ച് ബിഷപ്പിന് പിന്തുണ ജോർജ് ഫിലിപ്പിൻറെ ബുള്ളറ്റും ലേലത്തിന്

മെത്രാപ്പോലീത്തയുടെ മാതൃക സ്വീകരിച്ച് പൊന്നോമന ബുള്ളറ്റിനെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിൽക്കാൻ തയ്യാറായി എറണാകുളം സ്വദേശി മുടവത്തിൽ ജോർജ്ജ് ഫിലിപ്പ്‌. കഴിഞ്ഞദിവസം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ജോസഫ് കളത്തിപ്പറമ്പിൽ

എറണാകുളം ജില്ലയിൽ കോവിഡ് ടെസ്റ്റിംഗ് ആരംഭിച്ചു.

മാർച്ച് 25 ന് ജില്ലയിലെ കോവിഡ് ടെസ്റ്റിംഗ് ലാബിന്റെ അഭാവം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയ്ക്കും ലോക്സഭാ സ്പീക്കർക്കും കത്ത് നൽകിയിരുന്നു. ഇതേ തുടർന്ന് ഐ സി എം ആർ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*