അജപാലനസമൂഹം യുവജനങ്ങളുടെ പ്രതിസന്ധിയില്‍ കൂടെയുണ്ടാകണം

അജപാലനസമൂഹം യുവജനങ്ങളുടെ പ്രതിസന്ധിയില്‍  കൂടെയുണ്ടാകണം

?സിനഡിന്റെ പ്രതിഫലനം കേരളസഭയില്‍ എപ്രകാരമായിരിക്കും.
കേരളത്തില്‍ വിവിധ യുവജനപ്രസ്ഥാനങ്ങള്‍ ഉണ്ടെങ്കിലും ഫലവത്തായി യുവജനങ്ങളുടെ രൂപീകരണത്തിലും വളര്‍ച്ചയിലും സഹായിക്കുന്ന ഒരു അജപാലനസമൂഹവും സഭാവീക്ഷണവും ഇനിയും വളര്‍ത്തിയേടുക്കേണ്ടതുണ്ട്. അതു മതബോധന കാലഘട്ടത്തിലും വിവാഹത്തിന് ഒരുക്കമായുള്ള കോഴ്‌സിലും മാത്രം ഒതുങ്ങുന്നതായാല്‍പ്പോരാ, വിവാഹാനന്തരം കുടുംബജീവിതത്തിലും തുടരേണ്ടതാണ്. യുവജനങ്ങള്‍ക്കുവേണ്ടിയുള്ള മെത്രാന്മാരുടെ 15-ാമത് സിനഡുസമ്മേളനത്തില്‍ പങ്കെടുക്കുന്നത് ഭാഗ്യമായി കണക്കാക്കുന്നു.

? സിനഡിന്റെ ഫലപ്രാപ്തിയെക്കുറിച്ച്.
സിനഡിന്റെ അന്ത്യത്തില്‍ ഇന്നത്തെ യുവതലമുറയെ കാലികമായി വിശ്വാസത്തില്‍ രൂപപ്പെടുത്താനും അവരുടെ വിശ്വാസയാത്രയില്‍ കൂടെനടക്കാനും കരുത്തുള്ള ഒരു അജപാലനസമൂഹത്തെ രൂപപ്പെടുത്താനും പോരുന്ന ഒരു പ്രമാണരേഖ ഫ്രാന്‍സിസ് പാപ്പാ പ്രബോധിപ്പിക്കും. അത് ഈ സിനഡിന്റെ ഫലപ്രാപ്തിയായിരിക്കും. ഇത് എനിക്ക് ഏറെ പ്രത്യാശയും സന്തോഷവും തരുന്ന ഈ സംഗമത്തിന്റെ ഭാഗമാണ്.

? സിനഡിലെ അഭിപ്രായപ്രകടനം.
സിനഡുസമ്മേളനത്തിന്റെ ആറാമത്തെ പൊതുസമ്മേളനത്തില്‍ ഫ്രാന്‍സിസ് പാപ്പായുടെ സാന്നിധ്യത്തില്‍ അഭിപ്രായപ്രകടനത്തിനു കിട്ടിയ അവസരം കേരള ലത്തീന്‍ സഭയുടെ പ്രതിനിധിയായി ഇവിടെയെത്തിയ എനിക്ക് ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞുവെന്നാണ് കരുതുന്നത്. അതില്‍ കേരളസഭയിലെ സംയുക്തവും ക്രിയാത്മകവുമായ പ്രവര്‍ത്തനങ്ങളെ ചൂണ്ടിക്കാണിച്ചിരുന്നു. ഇന്നത്തെ യുവതലമുറയെ രൂപപ്പെടുത്താനും അവരുടെ കൂടെനടക്കാനും ഉതകുന്ന ഒരു അജപാലനരൂപീകരണ സംവിധാനം സഭയ്ക്കു പൊതുവെയും പ്രത്യേകിച്ച് സഭാനേതൃത്വത്തിനും അനിവാര്യമാണ്. ഇതാണ് ദേശീയസഭയും പ്രാദേശികസഭയും സിനഡില്‍നിന്നു പ്രതീക്ഷിക്കുന്നത്.

? അകലുന്നത് സഭയോ യുവജനങ്ങളോ.
യുവജനങ്ങള്‍ സഭയില്‍നിന്ന് അകന്നുപോകുന്നു എന്നു പറഞ്ഞ് തള്ളിയതുകൊണ്ടായില്ല. മറുഭാഗത്ത് സഭയും സഭയിലെ അജപാലനശുശ്രൂഷകരും യുവജനങ്ങളില്‍നിന്ന് അകന്നുപോകുന്നുണ്ട്. യുവജനങ്ങള്‍ക്ക് ബോധ്യമാകുന്ന നല്ല സമര്‍പ്പണമാതൃകയും സുവിശേഷത്തിന്റെ മൗലികതയുള്ള പ്രചോദനവും പങ്കുവയ്ക്കാന്‍ നല്ലൊരു ശതമാനം അജപാലകര്‍ക്കും കഴിയാതെ പോകുന്നുണ്ട്. അതിനാല്‍ യുവജനങ്ങളുടെ ജീവിതതിരഞ്ഞെടുപ്പുകളിലും അവരുടെ പ്രതിസന്ധികളുടെ ഘട്ടങ്ങളിലും കൂടെനടക്കുന്ന ഒരു സഭയെ രൂപപ്പെടുത്തേണ്ടതാണ് ഇന്നിന്റെ ആവശ്യം.

? ഫ്രാന്‍സിസ് പാപ്പായെകുറിച്ച്.
ആശ്ചര്യപ്പെടുത്തുന്ന പ്രതിഭാധനന്‍! സിനഡിന്റെ എല്ലാ സമ്മേളനങ്ങളിലും പൂര്‍ണ്ണമായും പങ്കെടുക്കുന്നു. പലപ്പോഴും തനിമയാര്‍ന്നതും ഏറെ ക്രിയാത്മകവും പ്രായോഗികവുമായ അഭിപ്രായപ്രകടനങ്ങളും ഇടപെടലുകളും നടത്തുന്നു ഈ 82 വയസുകാരന്‍. ഫ്രാന്‍സിസ് പാപ്പായാണ് സിനഡില്‍ എന്നെ ആശ്ചര്യപ്പെടുത്തുന്ന പ്രതിഭാധനനും പ്രചോദനവും. സമയത്തിലും നേരത്തെ സമ്മേളനങ്ങള്‍ക്ക് ഫയലുകളുമായി തന്റെ വസതിയായ സാന്താ മാര്‍ത്തയില്‍നിന്നു നടന്നെത്തുന്ന പാപ്പാ ഫ്രാന്‍സിസ് സിനഡുപിതാക്കന്മാരുമായി മാത്രമല്ല യുവജനപ്രതിനിധികളുമായും മറ്റെല്ലാവരുമായും വ്യക്തിപരമായി കാണുവാനും സംസാരിക്കാനും സമയം കണ്ടെത്തുന്നു. സ്‌നേഹത്തോടെയും അനൗപചാരികമായും പാപ്പാ എല്ലാവരുമായി ഇടപഴകുന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്നു.

(വത്തിക്കാനില്‍ നടന്നുകൊണ്ടിരിക്കുന്ന മെത്രാന്‍ന്മാരുടെ സിനഡില്‍ പങ്കെടുക്കുന്നതിനിടെ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കെത്തെച്ചേരില്‍ ഫ്രാന്‍സിസ് പാപ്പായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.)


Related Articles

വയോധികരെ ചികിത്സിക്കുമ്പോള്‍

മരണത്തിലേക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിട്ടാണോ വാര്‍ധക്യത്തില്‍ രോഗങ്ങളുണ്ടാകുന്നത്?. അറിയപ്പെടാത്ത അര്‍ത്ഥങ്ങളും അപരിചിതമായ അര്‍ത്ഥങ്ങളും ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥ മാത്രമാണോ വാര്‍ദ്ധക്യത്തിലുണ്ടാകുന്ന രോഗങ്ങള്‍? ക്രൂരസ്വഭാവിനിയായ രോഗവും അതുണ്ടാക്കുന്ന മാനസിക വ്യഥകളും വയോധികരെ

JOMAH ചരിത്ര സെമിനാർ റവ. ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്തു

ചതിത്ര പഠനത്തിനും ഗവേഷണത്തിനുമായി സ്ഥാപിതമായിരിക്കുന്ന ജോണ്‍ ഓച്ചന്തുരുത്ത് മെമ്മോറിയല്‍ അക്കാദമി ഓഫ് ഹിസ്റ്ററി (joma) യുടെ ആഭിമുഖ്യത്തില്‍ കെആര്‍എല്‍സിബിസി ഹെറിറ്റേജ് കമ്മീഷന്റെയും കേരളാ ലാറ്റിന്‍ കാത്തലിക്ക് ഹിസ്റ്ററി

അവഗണന തുടര്‍ന്നാല്‍ ശക്തമായി പ്രതികരിക്കും

ജീവനാദം റിപ്പോര്‍ട്ടര്‍ തിരുവനന്തപുരം: കേരളസമൂഹത്തിലെ അവഗണിക്കാനാകാത്ത നിര്‍ണായക ശക്തിയാണ് ലത്തീന്‍ സമുദായമെന്ന് അടിവരയിട്ടു പ്രഖ്യാപിച്ച മഹാസമ്മേളനത്തിന് ശംഖുമുഖം കടപ്പുറം ഡിസംബര്‍ 9ന് സാക്ഷ്യം വഹിച്ചു. കെആര്‍എല്‍സിസിയുടെ നേതൃത്വത്തില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*