അജിത് തങ്കച്ചനും ഡെലിന്‍ ഡേവിഡും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി

അജിത് തങ്കച്ചനും ഡെലിന്‍ ഡേവിഡും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി

ഗുഡ്ഗാവ്: ഭാരത ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ യുവജന കമ്മീഷന്‍ ഏര്‍പ്പെടുത്തിയ ദേശീയ പുരസ്‌കാരങ്ങള്‍ ഹരിയാനയിലെ ഗുഡ്ഗാവില്‍ നടന്ന സമ്മേളനത്തില്‍ വിതരണം ചെയ്തു. കേരളത്തില്‍ നിന്നും കോട്ടപ്പുറം രൂപതാംഗം അജിത് തങ്കച്ചനും, കൊല്ലം രൂപതാംഗം ഡെലിന്‍ ഡേവിഡും സിസിബിഐ ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ സ്റ്റീഫന്‍ ആലത്തറയില്‍ നിന്നും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. എറിയാട് ഫാത്തിമമാതാ ഇടവകാംഗമായ അജിത് തങ്കച്ചന്‍ നിലവില്‍ ഐസിവൈഎം സംസ്ഥാന പ്രസിഡന്റാണ്. കേരളപുരം മേരിറാണി ഇടവകാംഗമായ ഡെലിന്‍ കൊല്ലം രൂപത എല്‍സിവൈഎം മുന്‍ പ്രസിഡന്റാണ്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി അഞ്ഞൂറിലധികം യുവജനങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഡല്‍ഹി അതിരൂപത ആര്‍ച്ച്ബിഷപ് എമരിത്തസ് ഡോ. വിന്‍സെന്റ് എം കോണ്‍സെസോ ഉദ്ഘാടനം ചെയ്തു. ഐസിവൈഎം ദേശീയ ഡയറക്ടര്‍ ഫാ. ചേതന്‍ മച്ചാഡോ, വൈസ് പ്രസിഡന്റ് സാഗര്‍ ഗബ്ബേറ്റ, ജനറല്‍ സെക്രട്ടറി പോള്‍ ജോസ് പടമാട്ടുമ്മേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഈസ്റ്റേണ്‍ ബിലീവേഴ്‌സ് ചര്‍ച്ച് ഡല്‍ഹി രൂപതയിലെ ഡോ. സൈമണ്‍ മാര്‍ ഐറനിയോസ് മുഖ്യാതിഥിയായിരുന്നു. ഉദ്ഘാടനസമ്മേളനത്തില്‍ 14 റീജണല്‍ പ്രസിഡന്റുമാര്‍ ദീപം കൊളുത്തി. കേരളത്തില്‍ നിന്നും എല്‍സിവൈഎം ഡയറക്ടര്‍ ഫാ. പോള്‍ സണ്ണിയുടെ നേതൃത്വത്തില്‍ നാല്‍പതിലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

എല്‍സിവൈഎം-സിസിബിഐ ഏര്‍പ്പെടുത്തിയ മികച്ച യുവജന പ്രവര്‍ത്തകര്‍ക്കുള്ള പ്രഥമ നാഷണല്‍
അവാര്‍ഡ് കോട്ടപ്പുറം രൂപതാംഗവും എല്‍സിവൈഎം സംസ്ഥാന പ്രസിഡന്റുമായ അജിത്ത് തങ്കച്ചന്‍ കാനപ്പിള്ളിയും, കൊല്ലം രൂപതാംഗവും എല്‍സിവൈഎം സംസ്ഥാന സെക്രട്ടറിയുമായ ഡെലിന്‍ ഡേവിഡും
സിസിബിഐ സെക്രട്ടറി റവ. ഡോ. സ്റ്റീഫന്‍ ആലത്തറയില്‍ നിന്നും ഏറ്റുവാങ്ങുന്നു.


Related Articles

കലയും കലാപവും

ധാര്‍ഷ്ട്യക്കാരനും കുഴപ്പക്കാരനും കൊലപാതകിയും-ലോകത്തിലെ ഏറ്റവും പ്രതിഭാശാലികളിലൊരാളായ കലാകാരന്‍ അറിയപ്പെട്ടിരുന്നത് ഇപ്രകാരമായിരുന്നു. കാര്‍വാജിയോ എന്ന ചുരുക്കപ്പേരില്‍ പ്രശസ്തനായ മൈക്കെലാഞ്ചലോ മെറിസിയോ ഡാ കാര്‍വാജിയോ കാലത്തോടും ചുറ്റുപാടുകളോടും സന്ധിചെയ്യാതെ ജീവിച്ചു.

വ്യായാമം ഹൃദ്രോഗത്തെ തടയുമോ?

‘ലാഘവം കര്‍മസാമര്‍ഥ്യം, ദീപ്‌തോഗ്നിര്‍ മേദസഃക്ഷയഃ വിഭക്തഘനഗാത്രത്വം വ്യായാമാദുപജായതേ’ ശരീരത്തിന് ലാഘവം, ദേഹാധ്വാനത്തിനുള്ള ക്ഷമ, ദഹനപാടവം എന്നിവയെ പ്രദാനം ചെയ്യുന്ന വ്യായാമം കൊഴുപ്പു കുറയ്ക്കുവാനും ശരീരാവയവങ്ങളെ ശക്തവും സുദൃഢവുമാക്കുവാനും

ബോട്ടപകടങ്ങൾ ആവർത്തിക്കപ്പെടുന്നത് ആശങ്കയുളവാക്കുന്നുവെന്ന് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

മുനമ്പം ബോട്ടപകടത്തിൽ ഇനിയും കണ്ടുകിട്ടാനുള്ളവർക്കായി സത്വരമായ നടപടികൾ കൈക്കൊള്ളണം എന്ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അധികാരികളോട് അഭ്യർത്ഥിച്ചു. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അനുശോചനമറിയിച്ചു.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*