അണയാതെ കര്‍ഷക പ്രക്ഷോഭ ജ്വാല

അണയാതെ കര്‍ഷക പ്രക്ഷോഭ ജ്വാല

ന്യൂഡല്‍ഹി:കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മൂന്ന് കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന കര്‍ഷക സമരം
ഡല്‍ഹി ചലോ മാര്‍ച്ച് ശക്തമാകുന്നു.

പഞ്ചാബില്‍ നിന്ന് ആരംഭിച്ച കര്‍ഷക മാര്‍ച്ച് ഡല്‍ഹിയില്‍ അടുക്കുന്നതിനിടെ, ചര്‍ച്ചയാവാമെന്നും പ്രതിഷേധം അവസാനിപ്പിക്കണമെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. ‘കര്‍ഷകരുമായി പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ എപ്പോഴും സന്നദ്ധമാണ്. ഞങ്ങള്‍ കര്‍ഷകപ്രതിനിധികളെ ഡിസംബര്‍ മൂന്നിന് ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. കൊവിഡ്, ശീതകാല പ്രശ്നങ്ങള്‍ കണക്കിലെടുത്ത് പ്രതിഷേധത്തില്‍ പിന്‍വലിയണമെന്നാണ് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നത്’- കൃഷിമന്ത്രി പറഞ്ഞു.

അതേ സമയം,ദില്ലിയിലെ ഭുരാരി മേഖലയിലെ നിറങ്കാരി മൈതാനത്ത് കര്‍ഷകര്‍ക്ക് പ്രക്ഷോഭം തുടരാന്‍ അനുമതി നല്‍കിയതായി ദില്ലി പൊലീസ് കമ്മഷ്ണര്‍ അറിയിച്ചു. പ്രക്ഷോഭകര്‍ നിയമം അനുസരിച്ചും സമാധനപരമായും മുന്നോട്ട് പോകണമെന്നും ദില്ലി പൊലീസ് കമ്മീഷ്ണര്‍ അറിയിച്ചു.

നേരത്തെ കര്‍ഷകരെ ഡല്‍ഹിയിലേക്ക് കടത്തില്ലെന്നു പ്രഖ്യാപിച്ച ദില്ലി പൊലീസ്,കര്‍ഷകര്‍ പിന്‍മാറില്ലെന്ന് ഉറപ്പായതോടെയാണ് ദില്ലില്‍ പ്രവേശിക്കാന്‍ അനുവാദം നല്‍കിയത്.
ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച കര്‍ഷകര്‍ക്കെതിരെ വലിയ രീതിയിലുള്ള ആക്രമണമാണ് ഡല്‍ഹി പൊലീസ് അഴിച്ചു വിട്ടത്. ബീഹാര്‍ -ദില്ലി അതിര്‍ത്തിയായ സിങ്ങു അതിര്‍ത്തിയില്‍ വെച്ച് ദില്ലി പൊലീസ് ബാരിക്കേടുകള്‍ വെച്ച് പ്രക്ഷോഭവുമായെത്തിയ കര്‍ഷകരെ തടഞ്ഞു. എന്നാല്‍ ബാരിക്കേടുകള്‍ തകര്‍ത്ത് മുന്നോട്ട് പോയ കര്‍ഷകര്‍ക്കെതിരെ പൊലീസ് ടിയര്‍ ഗ്യാസും ജല പീരങ്കിയും പ്രയോഗിച്ചു. കര്‍ഷകര്‍ക്കെതിരെ പൊലീസ് ലാത്തി വീശി. സൈന്യമടക്കം സിങ്ങു അതിര്‍ത്തിയില്‍ കര്‍ഷക പ്രക്ഷോഭം തടയാന്‍ നിലയുറപ്പിച്ചിരുന്നു.

ദി ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്സ് (പ്രൊമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍) ആക്ട് -2020, ദി ഫാര്‍മേഴ്സ് (എംപവര്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ഷന്‍) എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷുറന്‍സ് ആന്‍ഡ് ഫാം സര്‍വീസസ് ആക്ട്-20202, എസന്‍ഷ്യല്‍ കമോഡിറ്റീസ് (അമന്‍മെന്റ്( ആക്ട്-2020 എന്നീ മൂന്ന് കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ല എന്നാണ് കര്‍ഷകരുടെ നിലപാട്. കൃഷി വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കുന്നത് ഉള്‍പ്പെടെയുളള വ്യവസ്ഥകളില്‍ ബില്ലില്‍ ഉള്‍പ്പെടുത്തണമെന്നതാണ് പ്രധാന ആവശ്യം.


Tags assigned to this article:
delhidelhi chalofarmersprotest

Related Articles

കേരളം അപകടസോണിലോ ?

ഇന്ത്യയില്‍ ആദ്യമായി കൊറോണ വൈറസ് കൊവിഡ് 19) ബാധ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണല്ലോ. ചൈനയില്‍ പഠനത്തിനുപോയ വിദ്യാര്‍ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ഇവരെ എത്രയും പെട്ടെന്ന് കണ്ടെത്താനും

തപസുകാലത്തിലൂടെ പെസഹാജാഗരണത്തിലേക്ക്‌

ക്രൈസ്തവ സ്വത്വത്തിന്റെ കാതല്‍ യേശുക്രിസ്തുവിന്റെ മരണവും പുനരുത്ഥാനവുമാണ് ക്രൈസ്തവ സ്വത്വത്തിന്റെയും ദൗത്യത്തിന്റെയും കാതല്‍. അടിമത്തത്തില്‍ നിന്നു സ്വാതന്ത്ര്യത്തിലേക്കും മരണത്തില്‍ നിന്നു ജീവനിലേക്കുമുള്ള ഒരു പുതിയ ഉടമ്പടിയാണത്. പെസഹാരഹസ്യത്തിന്

ചെല്ലാനം-ഫോര്‍ട്ടുകൊച്ചി കടല്‍ഭിത്തിയുടെ കേടുപാടുകള്‍ തീര്‍ക്കാന്‍ 15 കോടിരൂപയുടെ ഭരണാനുമതി

  കൊച്ചി: ചെല്ലാനം ഫോര്‍ട്ടുകൊച്ചി കടല്‍ഭിത്തിയിലെ അറ്റകുറ്റപണികള്‍ക്കായി 15 കോടിരൂപയുടെ ഭരണാനുമതി നല്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു. തെക്കേ ചെല്ലാനം, ഗുണ്ടുപറമ്പ്, മാലാഖപ്പടി, ബസാര്‍, വേളാങ്കണ്ണി,

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*