Breaking News

അണയാതെ സ്പ്രിംഗ്ലര്‍

അണയാതെ സ്പ്രിംഗ്ലര്‍

തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ വിഷയവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ വിശദീകരണവുമായി ഐടി സെക്രട്ടറി എം.ശിവശങ്കര്‍. സ്വന്തം വിവേചനാധികാരം ഉപയോഗിച്ചാണ് കൊവിഡ് വിവരശേഖരണത്തില്‍ സ്പ്രിംഗ്ലറിന്റെ സേവനം തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തതെന്ന് ഐടി സെക്രട്ടറി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സേവനം സൗജന്യമാണെന്ന് ഉറപ്പുവരുത്തിയിരുന്നു. സുരക്ഷാപ്രശ്‌നമില്ലെന്ന് വ്യക്തമായി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയമവകുപ്പിന്റെ ഉപദേശം തേടണമെന്ന് തോന്നിയില്ല. വിവരങ്ങള്‍ ശേഖരിക്കാന്‍ ഒരു ടെക്‌നോളജിക്കല്‍ പ്ലാറ്റ്‌ഫോം വേണമെന്ന് തീരുമാനിച്ചിരുന്നു. ആ പ്ലാറ്റ്‌ഫോം ഏതാണെന്ന് തിരഞ്ഞെടുത്തതും ഒപ്പിട്ടതും തന്റെ ഉത്തരവാദിത്തമാണ്. അതൊരു പര്‍ച്ചേസ് തീരുമാനമാണ്. അതില്‍ മറ്റാരും കൈ കടത്തിയിട്ടില്ല.
രേഖകളില്‍ കൃത്രിമത്വം വന്നുവെന്ന ആരോപണങ്ങളെ അദ്ദേഹം തള്ളി. തന്റെ തീരുമാനങ്ങളില്‍ തെറ്റുണ്ടെങ്കില്‍ വിമര്‍ശനങ്ങള്‍കൂടി കണക്കിലെടുത്ത് ഇക്കാര്യം പുനഃപരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഇക്കാര്യം അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല.അതേസമയം, മുഖ്യമന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആരെയും ഭയപ്പെടാതെയും ആരെയും പ്രീതിപ്പെടുത്താതെയും തന്റെ കര്‍ത്തവ്യം നിര്‍വഹിക്കും എന്ന് സത്യപ്രതിജ്ഞാ ലംഘനമാണ് സ്ര്പിംഗ്ലര്‍ കമ്പനിയുമായുള്ള ഇടപാടിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയതെന്ന് കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സ്ര്പിംഗ്ലറുമായി ബന്ധപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്നോട്ടുവച്ചിട്ടുള്ള ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണം-അദ്ദേഹം പറഞ്ഞു.
2017ല്‍ ജസ്റ്റിസ് പുട്ട സംവാമിയുടെ വിധി പ്രകാരം വ്യക്തിയുടെ വ്യക്തിഗത വിവരങ്ങള്‍ അയാളുടെ മൗലികാവകാശത്തില്‍പ്പെടുത്തിയാണ് സുപ്രീംകോടതി കാണുന്നതെന്നകാര്യം മുഖ്യമന്ത്രിക്കറിയില്ലേ? സ്പ്രിംഗ്ലര്‍ കമ്പനി സ്വകാര്യ-വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ വ്യക്തിയുടെ അനുമതി വാങ്ങിയിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏതൊരു കരാറില്‍ ഏര്‍പ്പെടുമ്പോഴും അന്നത്തെ തീയതി കരാറില്‍ രേഖപ്പെടുത്തുക എന്നത് പ്രാഥമികമായ നടപടിക്രമമാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐടി വകുപ്പും സ്പ്രിംഗ്ലര്‍ കമ്പനിയും തമ്മില്‍ ഒപ്പുവച്ചിരിക്കുന്ന നിര്‍ണായകമായ പര്‍ച്ചേസ് ഓര്‍ഡറില്‍ ഐടി സെക്രട്ടറിയുടെ ഒപ്പിനൊപ്പം തീയതി രേഖപ്പെടുത്തിയിട്ടില്ല. ഓര്‍ഡര്‍ ഫോമില്‍ സ്പ്രിംഗ്ലറിന്റെ വൈസ് പ്രസിഡന്റിന്റെ ഒപ്പിനൊപ്പം 2020 ഏപ്രില്‍ രണ്ട് എന്നു തീയതി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഐടി ഡിപ്പാര്‍ട്ട്‌മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഒപ്പിനൊപ്പെം എന്തുകൊണ്ട് തീയതിയില്ല എന്ന് മുഖ്യമന്ത്രി പറയണം-അദ്ദേഹം ആവശ്യപ്പെട്ടു.
ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന നോണ്‍ ഡിസ്‌ക്ലോസര്‍ എഗ്രിമെന്റ് വ്യാജമാണ് എന്ന സംശയം കഴിഞ്ഞ രണ്ടുദിവസമായി ഉയരുന്നുണ്ട്. മാധ്യമങ്ങളും പ്രതിപക്ഷ നേതാക്കളും തെളിവുസഹിതം ഇക്കാര്യം ഉന്നയിക്കുന്നുണ്ട്. ഈ രേഖ ഒപ്പുവച്ചത് 2020 മാര്‍ച്ച നാലിനാണെന്ന് രേഖയില്‍ സൂചിപ്പിക്കുന്നു. എന്നാല്‍ പിഡിഎഫില്‍ ഇത് 2020 ഏപ്രില്‍ 14നാണെന്നാണ് കാണിക്കുന്നത്. അതായത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏപ്രില്‍ 19ന് പത്രസമ്മേളനം നടത്തിയശേഷം കൃത്രിമമായി ഉണ്ടാക്കിയതാണ് ഈ രേഖ എന്നാണ് തെളിയുന്നത്.
സിപിഎം പോളിറ്റ് ബ്യൂറോ 2018 മാര്‍ച്ച് 24ന് വിവരചോര്‍ച്ച സംബന്ധമായി സുപ്രധാനമായ ഒരു പ്രമേയം പാസാക്കിയിട്ടുണ്ട്. ഡേറ്റ ചോര്‍ച്ചയുടെ ആഘാത-പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഈ പ്രമേയം ഐടി രംഗത്തെ വിദഗ്ധര്‍ മാത്രമല്ല സാധാരണക്കാരായ ജനങ്ങളും രാഷ്ട്രീയക്കാരുമെല്ലാം ഗഹനമായി ചര്‍ച്ച ചെയ്തിരുന്നു. അന്ന് ആ പോളിറ്റ് ബ്യൂറോയില്‍ പങ്കെടുത്തിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വിഷയത്തില്‍ അന്നത്തെ സിപിഎമ്മിന്റെ നിലപാട് തന്നെയാണ് അദ്ദേഹത്തിന് ഇന്നും എന്ന് തെളിയിക്കണം.
സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറം യെച്ചൂരിക്കും പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിനും ഈ കാര്യത്തില്‍ എന്താണ് പറയാനുള്ളത് എന്ന് വ്യക്തമാക്കണം. സ്പ്രിംഗ്ലറിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ ഇപ്പോഴത്തെ നിലപാട് വ്യക്തമാക്കാന്‍ ഇവര്‍ തയ്യാറാകണം.
374 കോടി അഴിമതി നടത്തി എന്നു പറയപ്പെടുന്ന ലാവ്‌ലിന്‍ അന്താരാഷ്ട്ര അഴിമതിക്കേസില്‍ ഇപ്പോഴും സുപ്രീംകോടതി മുമ്പാകെ കൈയുംകെട്ടി നില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും ഒരു അന്താരാഷ്ട്ര അഴിമതിക്ക് കൂട്ടുനില്‍ക്കാന്‍ എങ്ങനെ ധൈര്യം വന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു. സുതാര്യനായ ഒരു മുഖ്യമന്ത്രിയായിരുന്നു വി.എസ്.അച്യുതാന്ദന്‍. അതേസമയം നിഗൂഢതകള്‍ നിറഞ്ഞ ഒരു മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍-മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.Related Articles

ഐപിഎസ് പദവി ലഭിച്ച കെ.എം ടോമിയെ ആദരിച്ചു

മുളവുകാട്: കോഴിക്കോട് സിറ്റി പോലീസ് അസി. കമ്മീഷണറും ബോള്‍ഗാട്ടി സെന്റ് സെബാസ്റ്റിയന്‍ ഇടവകാംഗവുമായ കെ.എം. ടോമിയെ ബോള്‍ഗാട്ടി ഇടവക സമൂഹം ആദരിച്ചു. വിശുദ്ധകുര്‍ബ്ബാന മദ്ധ്യേ നടത്തിയ പ്രത്യേക

ചരിത്രം സൃഷ്ടിക്കുന്ന സിനഡ് -ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍

  ആലപ്പുഴ: ആഗോള സഭയുടെ സിനഡില്‍ പങ്കാളിയായി ആലപ്പുഴ രൂപതാ സിനഡിന് ഭക്തിനിര്‍ഭരമായ തുടക്കം. ഔര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ കത്തീഡ്രലില്‍ ബിഷപ് ഡോ. ജയിംസ്

സഭയില്‍ പുതുയുഗത്തിന് തുടക്കം

  സിനഡാത്മക സഭയ്ക്കായുള്ള സിനഡിന് തുടക്കമായി സാര്‍വത്രിക സഭയില്‍ ആധുനിക കാലഘട്ടത്തില്‍ നവീകരണത്തിന് തുടക്കം കുറിച്ച രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പോലെ തന്നെ സുപ്രധാനമായ ഒന്നാണ് 2021

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*