Breaking News

അതിജീവനത്തിനായി 300 കിലോമീറ്റര്‍ നടത്തം

അതിജീവനത്തിനായി 300 കിലോമീറ്റര്‍ നടത്തം

ജഗത്സിങ്പുര്‍: എങ്ങനെയെങ്കിലും നാട്ടിലെത്തണം. അതുമാത്രമായിരുന്നു 60കാരനായ ബെനുധര്‍ മല്ലിക്കിന്റെ ചിന്ത. നാട്ടിലെത്താന്‍ സാധിച്ചില്ലെങ്കില്‍ മരണം തന്നെ തേടിയെത്തുമെന്ന് അയാള്‍ക്ക് ഉറപ്പുണ്ടായിരുന്നു. കടുത്ത ചൂടിനെയും പരിശോധനക്കെത്തുന്ന പൊലീസുകാരെയും തൃണവത്ഗണിച്ചാണ് സഹയാത്രികനോടൊപ്പം 300 കിലോമീറ്റര്‍ റെയില്‍വേട്രാക്കിലൂടെ നടന്ന് മല്ലിക്ക് സ്വന്തം ഗ്രാമത്തിലെത്തിയത്. ലക്ഷക്കണക്കിനുവരുന്ന അതിഥി തൊഴിലാളികളുടെ മനോവിചാരങ്ങള്‍ കൂടിയാണ് തന്റെ അതിജീവനത്തിലൂടെ ബെനുധര്‍ മല്ലിക് പറയുന്നത്.
ഒഡീഷ സ്വദേശിയായ ബെനുധര്‍ മല്ലിക്ക് പശ്ചിമബംഗാളിലെ ചണമില്ലില്‍ ജോലി ചെയ്യുമ്പോഴാണ് ഇടിത്തീപോലെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. അതോടെ മില്‍ അടച്ചു. ഒഡീഷയിലേക്ക് പോകണമെന്ന് മല്ലിക് ആഗ്രഹിച്ചെങ്കിലും വാഹനങ്ങള്‍ അപ്പോഴേക്കും നിരത്തിലിറങ്ങാതായിരുന്നു.
ഒരു മാസത്തെ ശമ്പളം ഉപയോഗിച്ച് അവശ്യവസ്തുക്കള്‍ വാങ്ങി ഒരു മാസത്തോളം പിടിച്ചുനിന്നു. മരുന്നും പച്ചക്കറികളും അവശ്യവസ്തുക്കളുമെല്ലാം വാങ്ങിയതോടെ പണം തീര്‍ന്നു. ഇനിയും അവിടെ തുടര്‍ന്നാല്‍ മരണത്തിനു കീഴടങ്ങേണ്ടിവരുമെന്നു തോന്നിയതിനാലാണ് ഏതുവിധേനയും നാട്ടിലേക്ക് മടങ്ങാന്‍ മല്ലിക്ക് തീരുമാനിക്കുന്നത്. ഭാഗ്യവശാല്‍ യാത്രക്ക് ഒരു സുഹൃത്തിനെ കൂട്ടായി ലഭിക്കുകയും ചെയ്തു. അതേ മില്ലില്‍ ജോലി ചെയ്തിരുന്ന ഒഡീഷ സ്വദേശി പ്രദീപ് സ്വെയിന്‍.
ഏപ്രില്‍ 18ന് ഇവര്‍ നോര്‍ത്ത് 24 പര്‍ഗാനയിലെ താമസസ്ഥലത്തുനിന്ന് പ്രദീപിന്റെ സൈക്കിളില്‍ നാട്ടിലേക്ക് യാത്ര തിരിച്ചു. എന്നാല്‍ ബലസോര്‍ അതിര്‍ത്തിയിലെത്തിയ ഇവരെ പൊലീസ് തടയുകയും ഒരു ട്രക്കില്‍ തിരികെ പശ്ചിമബംഗാളില്‍ എത്തിക്കുകയുമായിരുന്നു. ഒരു പെട്രോള്‍ പമ്പിന് സമീപമാണ് ട്രക്ക് നിര്‍ത്തിയത്. അവിടെയുള്ള ജീവനക്കാര്‍ അവര്‍ക്ക് ഭക്ഷണം നല്‍കി.
കുറച്ചുനേരം പമ്പില്‍ വിശ്രമിച്ച ഇരുവരും യാത്ര തുടരാന്‍ തന്നെ തീരുമാനിച്ചു. തുടര്‍ന്ന് ഇരുവരും സൈക്കിള്‍ പെട്രോള്‍ പമ്പില്‍വച്ച് ഒഡീഷയിലേക്ക് റെയില്‍വേട്രാക്കിലൂടെ കാല്‍നടയായി യാത്ര ആരംഭിച്ചു. 300 കിലോമീറ്ററിനടുത്ത് നടന്ന് ഇവര്‍ ഞായറാഴ്ച കട്ടക്കിലെത്തി. അവിടെനിന്ന് അവശ്യവസ്തുക്കളുമായി പോകുകയായിരുന്ന പിക്കപ്പ് വാനില്‍ കയറിയാണ് പിന്നെ നയാഹാത് വരെ എത്തിയത്. അവിടെനിന്ന് മല്ലിക്കും പ്രദീപും സ്വന്തം ഗ്രാമങ്ങളിലേക്ക് വീണ്ടും നടന്നു. ഒരു ക്വാറന്റൈന്‍ കേന്ദ്രത്തില്‍ 14 ദിവസത്തെ ക്വാറന്റൈനിലാണ് മല്ലിക്കിപ്പോള്‍.Related Articles

‘വിഭജിക്കപ്പെടാത്ത ഹൃദയാര്‍പ്പണം സമൂല മാറ്റത്തിന്’: വിശുദ്ധപദത്തില്‍ ഏഴുപേര്‍

വത്തിക്കാന്‍ സിറ്റി: യുവജനങ്ങളെ സംബന്ധിച്ച ആഗോള സിനഡില്‍ പങ്കെടുക്കുന്ന കര്‍ദിനാള്‍മാരും മെത്രാന്മാരും ലാറ്റിനമേരിക്കയില്‍ നിന്നുള്ള ആയിരകണക്കിന് വിശ്വാസികളും ലോകമെങ്ങും നിന്നുള്ള തീര്‍ഥാടകരും ഉള്‍പ്പെടെ എഴുപതിനായിരത്തിലേറെ വിശ്വാസികളുടെ സാന്നിധ്യത്തില്‍

വേണം ഒരു പുത്തന്‍ സ്ത്രീസംസ്‌കാരം

അന്താരാഷ്ട്ര വനിതാദിനമായി മാര്‍ച്ച് 8 ലോകമെമ്പാടും ആചരിക്കപ്പെട്ടു. സ്ത്രീത്വത്തെ മഹത്വീകരിക്കാനും അവരുടെ അവകാശങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കാനും തിരഞ്ഞെടുക്കപ്പെട്ട ഒരു ദിവസം. തലമുറകളിലൂടെ സമരംചെയ്ത് കൈവന്ന ലിംഗസമത്വം സ്ത്രീകളുടെ

നേരിന്റെ മൂര്‍ച്ചയില്‍ വെട്ടിതിളങ്ങിയ വാക്കുകള്‍

സാധാരണക്കാര്‍ക്കുവേണ്ടി ചിന്തിക്കാനും നിലകൊള്ളാനും കഴിഞ്ഞിരുന്ന കെ.എം റോയ് എന്ന പത്രപ്രവര്‍ത്തകന്‍ ഇനിയില്ല. എട്ടു വര്‍ഷം മുമ്പ് പക്ഷാഘാതത്തെത്തുടര്‍ന്ന് ശരീരം തളര്‍ന്ന് ശയ്യാവലംബനാകുന്നതുവരെ ചുറുചുറുക്കിന്റെ പര്യായമായിരുന്നു റോയ്. മലയാളത്തിലും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*