Breaking News

അതിഥി തൊഴിലാളികള്‍ക്കായി സ്‌പെഷ്യല്‍ ട്രെയിന്‍

അതിഥി തൊഴിലാളികള്‍ക്കായി സ്‌പെഷ്യല്‍ ട്രെയിന്‍

തിരുവനന്തപുരം: കേരളത്തിലെ അതിഥി തൊഴിലാളികള്‍ക്കായി സ്‌പെഷ്യല്‍ ട്രെയിന്‍. ആലുവയില്‍നിന്ന് ഭുവനേശ്വറിലേക്കാണ് സര്‍വീസ് ആരംഭിക്കുന്നത്. ട്രെയിന്‍ ഇന്ന് രാത്രിയോടെ പുറപ്പെടും. 1200 പേരെയാണ് ഈ ട്രെയിനില്‍ കൊണ്ടുപോകുന്നത്. പെരുമ്പാവൂര്‍, ആലുവ മേഖലകളിലെ ഒഡീഷ തൊഴിലാളികളെയാണ് ഇന്ന് കൊണ്ടുപോകുക. ഇതിനായുള്ള പട്ടിക ജില്ലാ ഭരണകൂടം തയ്യാറാക്കി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച പ്രത്യേക ട്രെയിനാണിത്. അതിനാല്‍ മറ്റെവിടെയും സ്റ്റോപ്പ് ഉണ്ടാകില്ല. അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. സമൂഹിക അകലം പാലിച്ച് ബസില്‍ കൊണ്ടുപോകുന്നത് പ്രായോഗികമല്ലാത്തതിനാലാണ് സ്‌പെഷ്യല്‍ നോണ്‍സ്റ്റോപ്പ് ട്രെയിന്‍ ആവശ്യപ്പെട്ടത്.
അതിഥി തൊഴിലാളികള്‍ക്കായി തെലങ്കാനയില്‍നിന്ന് ജാര്‍ഖണ്ഡിലേക്കും ഇന്ന് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തി. സംഗറെഡ്ഡി ജില്ലയിലെ അതിഥി തൊഴിലാളികളെയാണ് പ്രത്യേക ട്രെയിനില്‍ കൊണ്ടുപോയത്. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ചാണ് ട്രെയിന്‍ സര്‍വീസ് നടത്തിയത്. ലിങ്കമ്പള്ളി സ്റ്റേഷനില്‍നിന്നും 1200 തൊഴിലാളികളുമായാണ് നോണ്‍സ്റ്റോപ്പ് ട്രെയിന്‍ പുറപ്പെട്ടത്. 24 കോച്ചുള്ള ട്രെയിന്‍ രാവിലെ 4.50നാണ് പുറപ്പെട്ടത്. ലോക്ഡൗണ്‍ തുടങ്ങിയതിനുശേഷമുള്ള ആദ്യത്തെ യാത്രാ ട്രെയിനുകളാണ് ഇന്നു പുറപ്പെട്ടത്.
ട്രെയിനില്‍ പോകാനുള്ള തൊഴിലാളികളുടെ രജിസ്‌ട്രേഷനും ആരോഗ്യപരിശോധനയും പൂര്‍ത്തിയാക്കിയാണ് അതിഥി തൊഴിലാളികളെ ട്രെയിനില്‍ കയറ്റുന്നത്. അതേസമയം രജിസ്‌ട്രേഷന്‍ നടത്തിയ പെരുമ്പാവൂരില്‍ സാമൂഹിക അകലം പാലിക്കാതെ നൂറുകണക്കിന് അന്തര്‍സംസ്ഥാന തൊഴിലാളികളാണ് ക്യൂ നിന്നിരുന്നത്.
നിലവില്‍ വൈകീട്ട് അഞ്ചരയ്ക്ക് പുറപ്പെടാനാണ് ട്രെയിന്‍ ക്രമീകരിച്ചിരുന്നത്. പക്ഷേ തയ്യാറെടുപ്പുകള്‍ക്ക് കൂടുതല്‍ സമയം വേണ്ടിവന്നതിനാല്‍ പുറപ്പെടുന്ന സമയത്തില്‍ മാറ്റമുണ്ടായി. 24 കോച്ചുകളാണുള്ളത്. 34 മണിക്കൂര്‍ എടുത്ത് 1836 കിലോമീറ്റര്‍ ദൂരമാണ് യാത്ര. നാളെ ഉച്ചയോടെ ഭുവനേശ്വറില്‍ എത്തും.
കുടിയേറ്റ തൊഴിലാളികളും വിദ്യാര്‍ഥികളുമടക്കം വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആളുകള്‍ക്ക് തങ്ങളുടെ നാട്ടിലേക്ക് പോകുന്നതിന് ആറു പ്രത്യേക ട്രെയിനുകളാണ് ഇന്ന് അനുവദിച്ചിരുന്നത്. വരുംദിവസങ്ങളില്‍ റെയില്‍വേ പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചേക്കും. ട്രെയിന്‍, പ്ലാറ്റ്‌ഫോം, ടിക്കറ്റ് വിതരണം ചെയ്യുന്ന സ്ഥലം തുടങ്ങിയ എല്ലായിടങ്ങളിലും കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിച്ചിരുന്നു.
ഡിവൈഎസ്പി തലത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുളള സംഘത്തെ അതിഥി തൊഴിലാളികളെ കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കാനായി നിയോഗിച്ചു.  അതിഥി തൊഴിലാളികള്‍ക്ക് ഒരുമിച്ച് മടങ്ങാനാകില്ലെന്നും എല്ലാവര്‍ക്കും ഘട്ടംഘട്ടമായി തിരിച്ചുപോകാന്‍ കഴിയുമെന്നും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു.  അതിനായി ഹോം ഗാര്‍ഡുകളുടെയും കേന്ദ്രസേനകളിലെ, അതിഥി തൊഴിലാളികളുടെ ഭാഷ അറിയാവുന്ന ഉദ്യോഗസ്ഥരുടെയും സേവനം വിനിയോഗിക്കുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ നേരിടുന്നതിന് പ്രത്യേക പൊലീസ് സംഘങ്ങളെ 24 മണിക്കൂറും സജ്ജമാക്കാന്‍ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. തീവണ്ടികള്‍ ഇന്ന് പുറപ്പെടുമെന്ന വാര്‍ത്തകളെ തുടര്‍ന്ന് ഏതാനും സ്ഥലങ്ങളില്‍ അതിഥി തൊഴിലാളികള്‍ പ്രകടനം നടത്തിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്.Related Articles

ഉത്തർപ്രേദശിൽ ട്രെയിനിൽ യാത്രചെയ്യവേ സന്യാസിനിമാരെ തടഞ്ഞുവെച്ച സംഭവം പ്രതിഷേധാർഹം : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽകൊച്ചി : ഉത്തർപ്രേദേശിൽ ട്രെയിൻ യാത്രക്കിടെ അവഹേളനത്തിനിരയായ സന്യാസിനികളെക്കുറിച്ചുള്ള വാർത്ത ഭാരതത്തിന്റെ മതേതര മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നു വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടു .

ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് കയ്റോസിന്റെ ഇടപെടല്‍

കണ്ണൂര്‍ രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കയ്റോസ് കൊറോണക്കാലത്തു നടത്തിയ സാമൂഹിക ഇടപെടലുകള്‍ ശ്രദ്ധേയമായി. കൊറോണവൈറസ് വ്യാപനം തടയുന്നതിന് ലോക്ഡൗണ്‍ ആരംഭിച്ചതിനു തൊട്ടടുത്ത ദിവസം മുതല്‍ കണ്ണൂര്‍ ജില്ലയിലെ

തീരത്തിന്റെ ഇടയന്‍ ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ വിശ്രമജീവിതത്തിലേക്ക്

ആലപ്പുഴ: ആലപ്പുഴ രൂപതയുടെ അധ്യക്ഷസ്ഥാനത്തുനിന്ന് വിരമിച്ച ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ രൂപതയ്ക്കും സഭയ്ക്കും നാടിനും സമര്‍പ്പിച്ചത് കരുണയുടെയും സ്‌നേഹത്തിന്റെയും സമാനതകളില്ലാത്ത മുഖമുദ്രകള്‍. രണ്ടു ദശാബ്ദം നീണ്ട

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*