Breaking News

അതിഥി തൊഴിലാളികള്‍ക്ക് തിങ്കളാഴ്ച മുതല്‍ തൊഴില്‍ ചെയ്യാം

അതിഥി തൊഴിലാളികള്‍ക്ക് തിങ്കളാഴ്ച മുതല്‍ തൊഴില്‍ ചെയ്യാം

 

ന്യൂഡല്‍ഹി: ലോക്ഡൗണില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ തിങ്കളാഴ്ച മുതല്‍ നിലവില്‍വരും. ലോക്ഡൗണ്‍ മെയ് മൂന്നുവരെ ദീര്‍ഘിപ്പിക്കുന്നതായി അറിയിച്ചുകൊണ്ട് ഏപ്രില്‍ 14ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ പ്രഖ്യാപിച്ച ഇളവുകളാണ് ഇവ. ഹോട്ട്‌സ്‌പോട്ട് അല്ലാത്ത സ്ഥലങ്ങളില്‍ നാളെമുതല്‍ ചില ഇളവുകള്‍ അനുദിക്കുന്നതിനാല്‍ അതിഥി തൊഴിലാളികളുടെ അന്തര്‍സംസ്ഥാന യാത്ര അനുവദിക്കരുതെന്ന് സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ലോക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലെ ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികള്‍ അതാത് സ്ഥലത്തെ അധികൃതര്‍ക്കുമുമ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. ഇവര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ജോലികള്‍ കണ്ടെത്തുന്നതിനുവേണ്ടിയാണ് ഈ നിര്‍ദ്ദേശം.
നിലവില്‍ തൊഴിലാളികള്‍ എവിടെയാണോ കഴിയുന്നത് അവിടെ തന്നെ തുടരുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. നേരത്തെ ജോലി ചെയ്തിരുന്ന സ്ഥലം നിലവില്‍ തൊഴിലാളികള്‍ ഇപ്പോള്‍ കഴിയുന്ന സംസ്ഥാനത്തിനകത്താണെങ്കില്‍ ആ സ്ഥലത്ത് തൊഴിലെടുക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്നവരെ രോഗനിര്‍ണയ പരിശോധനയ്ക്കുശേഷം അവിടേക്ക് എത്താക്കാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൊവിഡ് പ്രതിരോധം ലക്ഷ്യമിട്ടുള്ള അടച്ചിടല്‍ നിയന്ത്രണങ്ങളില്‍ 20 മുതല്‍ വരുത്തുന്ന ഇളവുകളുടെ സമഗ്രപട്ടിക കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. പൂര്‍ണമായ അടച്ചിടല്‍ പ്രഖ്യാപിച്ച മേഖലകളിലൊഴികെ വാണിജ്യ-സ്വകാര്യ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാം. പൊതു-സ്വകാര്യ മേഖലയിലുള്ള വ്യവസായസ്ഥാപനങ്ങള്‍ക്കും സാമ്പത്തിക-സാമൂഹ്യ മേഖലകളിലുള്ള സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാം, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താം, തൊഴിലുറപ്പ് ജോലികള്‍ക്കും നിയന്ത്രണമില്ല. എന്നാല്‍ സാമൂഹ്യ അകല്‍ച്ച പാലിക്കണം. മുഖാവരണം നിര്‍ബന്ധമാണ്. അന്തര്‍ജില്ലാ-അന്തര്‍സംസ്ഥാന യാത്രകള്‍ അനുവദിക്കില്ല.
വൈദ്യുതി, വെള്ളം തുടങ്ങിയ പൊതുസേവന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും. അന്തര്‍സംസ്ഥാനം അടക്കമുള്ള ചരക്കുനീക്കത്തിനും ലോഡിങ്-അണ്‍ലോഡിങ് പ്രവര്‍ത്തനങ്ങള്‍ക്കും ഇളവുണ്ട്. ഇളവ് ലഭിച്ച മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഓഫീസുകളില്‍ പോകുന്നതിന് സ്വകാര്യവാഹനങ്ങള്‍ പുറത്തിറക്കാനും അനുമതിയുണ്ട്.


Tags assigned to this article:
covidjeevanaadamjeevanaadham

Related Articles

ദീര്‍ഘദൂര കയാക്കിംഗ് സംരംഭവുമായി വൈദികന്‍

ദീര്‍ഘദൂര കയാക്കിംഗ് രംഗത്ത് സജീവമാണ് വരാപ്പുഴ അതിരൂപതാ അംഗമായ ഫാ. റെക്‌സ് ജോസഫ് അറയ്ക്കപറമ്പില്‍. പരിസ്ഥിതിയെ ആസ്പദമാക്കിയുള്ള (laudato si) ചാക്രികലേഖനത്തില്‍ ഫ്രാന്‍സിസ് പാപ്പാ ക്രൈസ്തവര്‍ക്കും അക്രൈസ്തവര്‍ക്കും

കോവിഡ് 19 മരണം-
മൃതദേഹം ദഹിപ്പിച്ച് ഭൗതികാവശിഷ്ടം സെമിത്തേരിയിൽ അടക്കം ചെയ്ത്, വരാപ്പുഴ അതിരൂപത.

കോവിഡ് രോഗം ബാധിച്ച് മരിച്ച വരാപ്പുഴ അതിരൂപത കാക്കനാട് സെന്റ് മൈക്കിൾസ് ചെമ്പുമുക്ക് ഇടവകാംഗമായകരുണാലയത്തിലെ അന്തേവാസി കളപ്പുരക്കൽ ലൂസി (91 വയസ്സ് ) യുടെമൃതസംസ്കാരം കോവിഡ പ്രോട്ടോകോൾ

കെഎൽസിഎ ഭവന നിർമാണ പദ്ധതി: താക്കോൽ ദാനം നടത്തി

  കൊച്ചി : വരാപ്പുഴ അതിരൂപത  കെഎൽസിഎ യുടെ നേതൃത്വത്തിൽ ദുരിതബാധിതർക്കായി നടപ്പിലാക്കുന്ന ഭവന നിർമ്മാണപദ്ധതിയുടെ മൂന്നാമത് ഭവനത്തിന്റെ താക്കോൽ ദാന കർമ്മം പ്രസിഡൻറ് സി ജെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*