അതിഥി തൊഴിലാളികള്‍ക്ക് വാക്‌സിനേഷന്‍ ഒരുക്കി ഇഎസ്എസ്എസ്

by admin | October 21, 2021 7:21 am

എറണാകുളം: വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും (ഇഎസ്എസ്എസ്) സിസിബിഐ മൈഗ്രന്റ് കമ്മീഷനും സംയുക്തമായി 400 ഓളം അതിഥി തൊഴിലാളികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കി. ഇഎസ്എസ്എസ് ഓഡിറ്റോറിയത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെയും എറണാകുളം ശുചീന്ദ്ര മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലിന്റെയും വിഗാര്‍ഡ് കമ്പനിയുടെയും സഹകരണത്തോടെ നടത്തിയ ക്യാമ്പ് ഹൈബി ഈഡന്‍ എം. പി ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ അഴിക്കകത്ത്, പ്രോഗ്രാം ഓഫീസര്‍ ടിട്സണ്‍ ദേവസി എന്നിവര്‍ പങ്കെടുത്തു.

എറണാകുളം നഗരത്തിലെ ഹോട്ടലുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, നിര്‍മ്മാണ സൈറ്റുകള്‍, തൊഴില്‍ശാലകള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയാണ് ഇഎസ്എസ്എസ് സ്റ്റാഫ് അംഗങ്ങള്‍ ഗുണഭോക്താക്കളെ കണ്ടെത്തിയത്.

 

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Source URL: https://jeevanaadam.in/%e0%b4%85%e0%b4%a4%e0%b4%bf%e0%b4%a5%e0%b4%bf-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5/