അതിര്‍ത്തിയില്‍ യുദ്ധസമാനമായ അന്തരീക്ഷം

അതിര്‍ത്തിയില്‍ യുദ്ധസമാനമായ അന്തരീക്ഷം

ന്യൂഡല്‍ഹി: പാക് സൈന്യത്തിന്റെ പ്രകോപനവും ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയുമായി അതിര്‍ത്തിയില്‍ യുദ്ധസമാനമായ അന്തരീക്ഷം. കഴിഞ്ഞ ദിവസം പാക് ഭീകരകേന്ദ്രങ്ങള്‍ മിന്നലാക്രമണത്തില്‍ തകര്‍ത്തിന് പിന്നാലെ കാശ്മീരിലും അതിര്‍ത്തി പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി. ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന്റെ എഫ്. 16 പോര്‍ വിമാനം ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ടു.

പാക് സൈന്യം ഗ്രാമീണരെ മറയാക്കിയുള്ള ഷെല്ലാക്രമണത്തില്‍ അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു. തിരിച്ചടിയായി ഇന്ത്യന്‍ സൈന്യം അഞ്ച് പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു. ഇതിനിടെ ഇന്ത്യയുടെ രണ്ട് സൈനിക വിമാനങ്ങള്‍ വെടിവെച്ചിട്ടതായി പാകിസ്ഥാനും അവകാശപ്പെട്ടു. ഇത് ഇന്ത്യ നിഷേധിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം നീണ്ടുനിന്നു. ഷോപ്പിയാനിലും പുല്‍വാമയിലും സൈന്യം വ്യാപക തിരച്ചില്‍ നടത്തി. ശക്തമായ നിരീക്ഷണവും പരിശോധനകളും തുടര്‍ന്നുകൊണ്ടിരിക്കുന്നു.

ഇതിനിടെ ബുധ്ഗാമില്‍ ഇന്ത്യയുടെ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണതായും റിപ്പോര്‍ട്ടുകള്‍വന്നു. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. അതിര്‍ത്തിയോട് ചേര്‍ന്ന വിമാനത്താവളങ്ങള്‍ അടച്ചു. ജമ്മു, ലേ, ശ്രീനഗര്‍, അമൃത്സര്‍, ചണ്ഡീഗഡ് വിമാനത്താവളങ്ങലിലേക്കുള്ള എല്ലാ യാത്രവിമാനങ്ങളും സര്‍വ്വീസ് റദ്ദാക്കി. പാകിസ്ഥാന്‍ അവരുടെ മുള്‍ട്ടാന്‍, ഇസ്ലാമാബാദ്, ലാഹോര്‍ എന്നീ വിമാനത്താവളങ്ങള്‍ അടച്ചു.


Related Articles

മോൺ. ആന്റണി കുരിശിങ്കല്‍ കോട്ടപ്പുറം രൂപതാ വികാരി ജനറല്‍

കോട്ടപ്പുറം: കോട്ടപ്പുറം രൂപതാ വികാരി ജനറലായി റവ ഡോ. ആന്റണി കുരിശിങ്കലിനെ ബിഷപ് ഡോ. ജോസഫ് കാരിക്കശേരി നിയമിച്ചു. വികാരി ജനറലായിരുന്ന മോണ്‍. സെബാസ്റ്റിയന്‍ ജക്കോബി ഒഎസ്‌ജെ,

ആശങ്കയുടെ വനിതാ മതില്‍ കടന്ന് സിപിഎം

വനിതകള്‍ സംഘാടക പ്രതീക്ഷകളെ തെല്ലും നിരാശപ്പെടുത്തിയില്ല. മതിലിന് ആവോളം കല്ലും മണ്ണും വെള്ളവും അവര്‍ പകര്‍ന്നു. തിരിച്ചിങ്ങോട്ടും സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും സഹായഹസ്തമുണ്ടാകുമെന്ന അവരുടെ പ്രതീക്ഷകള്‍ എത്രത്തോളം ഫലവത്താകുമെന്ന്

പോരാട്ടം ഭീകരതയ്ക്കും തിന്മയ്ക്കുമെതിരെ

മോണ്‍. ഡോ. പോള്‍ മുല്ലശേരി കൊല്ലം: ഭീകരതയ്ക്കും തിന്മകള്‍ക്കുമെതിരെ ശക്തമായ പോരാട്ടം നടത്തുന്നതിന് യേശുവിന്റെ കുരിശുമായി മുന്നോട്ടുനീങ്ങുമെന്ന് നിയുക്ത കൊല്ലം മെത്രാന്‍ മോണ്‍. പോള്‍ ആന്റണി മുല്ലശേരി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*