അതിര്‍ത്തി മേഖലയില്‍ കരുതലിന്റെ കോട്ടയായി എസ്.എം.എസ്.എസ്.എസ്

അതിര്‍ത്തി മേഖലയില്‍ കരുതലിന്റെ കോട്ടയായി എസ്.എം.എസ്.എസ്.എസ്

കൊറോണക്കാലത്തെ സുരക്ഷാ പ്രവര്‍ത്തനങ്ങളിലും ആരോഗ്യപ്രവര്‍ത്തനങ്ങളിലും സുല്‍ത്താന്‍പേട്ട് മള്‍ട്ടിപര്‍പ്പസ് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (എസ്.എം.എസ്.എസ്.എസ്) നടത്തിയ പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്. കേരളത്തില്‍ കൊറോണയുടെ പ്രരംഭഘട്ടത്തില്‍തന്നെ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതിനാല്‍ ഏറ്റവും അധികം ജാഗ്രത പുലര്‍ത്തിയ പ്രദേശങ്ങളില്‍ ഒന്നായി മാറി ഇത്. കേരള-തമിഴ്നാട് അതിര്‍ത്തി പ്രദേശമായതിനാല്‍ അയല്‍സംസ്ഥാനത്ത് പടര്‍ന്നുപിടിച്ചുകൊണ്ടിരുന്ന കൊറോണ കേരളത്തിലേക്ക് എത്തപ്പെടാന്‍ ഏറ്റവുമധികം സാധ്യതയുള്ള പ്രവേശനകവാടമായി മാറി ഈ മേഖല. കൃഷിയെയും കൂലിവേലയെയും താല്‍ക്കാലിക കമ്പനി ജോലിയെയുമൊക്കെ ആശ്രയിച്ച് ജീവിക്കുന്ന ജനങ്ങള്‍ക്ക് ഇരുട്ടടിയായി മാറി കേരളത്തിലെ സമ്പൂര്‍ണ നിരോധനാജ്ഞ.

കേരള-തമിഴ്നാട് അതിര്‍ത്തി പൂട്ടിയതോടെ കോയമ്പത്തൂരിലേക്ക് ദിവസവേലയ്ക്കും സ്ഥിരമായും ജോലിക്കു പൊയ്ക്കൊണ്ടിരുന്ന ഒട്ടേറെപേര്‍ തൊഴില്‍രഹിതരായി. കാര്‍ഷിക വിളകള്‍ വിറ്റഴിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ കര്‍ഷകരുടെയും ഗതി അവതാളത്തിലായി. രോഗത്തേക്കാളും വലിയ വെല്ലുവിളിയായി പട്ടിണി മാറുന്നതിനുമുമ്പ് പല മേഖലകളില്‍ എസ്.എം.എസ്.എസ്.എസ് പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങി. ഇവിടത്തെ മാത്രമല്ല, ജോലിക്കായി ഇവിടെ എത്തി കൊറോണക്കാലത്ത് അകപ്പെട്ടുപോയ അതിഥി തൊഴിലാളികളിലേക്കും എത്തിച്ചേരാന്‍ എസ്.എം.എസ്.എസ്.എസിനു സാധിച്ചു.

തോട്ടത്തില്‍ നിന്നു നേട്ടത്തിലേക്ക്
ഏറ്റവുമധികം പ്രതിസന്ധി നേരിട്ടത് കര്‍ഷകരാണെന്നതില്‍ സംശയമില്ല. സമ്പൂര്‍ണ നിരോധനാജ്ഞ കാരണം വിപണന കേന്ദ്രങ്ങള്‍ അടച്ചിടുകയും, ജനങ്ങള്‍ പുറത്തിറങ്ങാതെയും ആയതോടെ പാകമായ വിളകള്‍ സംഭരിക്കാനോ വിറ്റഴിക്കാനോ സാധിക്കാത്ത അവസ്ഥയിലായി. ഇതേസമയം, പുറത്തുപോയി പച്ചക്കറികള്‍ വാങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു മറ്റൊരു വിഭാഗം. ഈ രണ്ടു കൂട്ടരെയും ബന്ധിപ്പിക്കുക എന്ന കര്‍ത്തവ്യമായിരുന്നു ആദ്യ പ്രവര്‍ത്തനം. ഇതിന്റെ ഫലമായി മാന്യമായ തുകയ്ക്ക് കര്‍ഷകരില്‍ നിന്നും വിളകള്‍ ശേഖരിക്കുവാനും, മിതമായ വിലയ്ക്ക് അവ സാധാരണക്കാരിലേക്ക് എത്തിക്കുവാനും സാധിച്ചു. മാത്രമല്ല, ശേഖരിച്ച പച്ചക്കറികള്‍ വില്പനയ്ക്കായി ആലപ്പുഴയിലേക്ക് എത്തിക്കുവാനും സാധിച്ചു.

വിവിധ പ്രവര്‍ത്തനങ്ങള്‍
94 സന്നദ്ധ പ്രവര്‍ത്തകരുടെ നിസ്വാര്‍ത്ഥ സേവനത്തിലൂടെയാണ് സഹായം ആവശ്യമുള്ളവരെ കണ്ടെത്തുവാനും അവരിലേക്ക് എത്തിപ്പെടാനും സാധിച്ചത്. ജാതിമതഭേദമെന്യേ 38,450 പേരിലേക്കാണ് പല വിധത്തിലുള്ള സഹായങ്ങള്‍ എത്തിച്ചേര്‍ന്നത്. ഇതില്‍ 1,307 പേരും അതിഥി തൊഴിലാളികളാണ്. 7,702 കുടുംബങ്ങള്‍ക്കാണ് അത്യാവശ്യ പലചരക്ക് സാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ ലഭ്യമാക്കിയത്. പഞ്ചായത്തിനു കീഴില്‍
പ്രവര്‍ത്തിച്ചുവന്ന നാല് കമ്യൂണിറ്റി കിച്ചനിലേക്ക് സഹായം എത്തിക്കാന്‍ സാധിച്ചു. 1,250 പേര്‍ക്ക് ഭക്ഷണം എത്തിക്കുവാന്‍ സാധിച്ചു. 17,125 പേര്‍ക്ക് മാസ്‌ക് വിതരണം ചെയ്തപ്പോള്‍, 320 പേരിലേക്ക് സാനിറ്റൈസര്‍ എത്തിക്കുവാനും സാധിച്ചു. നഴ്സുമാര്‍ ഉള്‍പ്പെടുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ ഈ സംഘം ജനങ്ങളുടെ അടിസ്ഥാന ആരോഗ്യം ഉറപ്പുവരുത്തുന്നതിലും, കൃത്യമായ പരിശോധനയും ചികിത്സയും ആവശ്യമുള്ളവര്‍ക്ക് ഉറപ്പുവരുത്തുന്നതിനും ശ്രദ്ധ ചെലുത്തിയിരുന്നു.

നല്ല അയല്‍ക്കാരന്‍
അയല്‍പക്കത്തും ചുറ്റുപാടും പട്ടിണികിടക്കുന്നൊരാളുപോലുമില്ലെന്ന് ഉറപ്പുവരുത്തുന്നതിന് രൂപതയിലെ ഇടവക ജനങ്ങളിലൂടെ നടപ്പിലാക്കിയ മറ്റൊരു പദ്ധതിയാണ് നല്ല അയല്‍ക്കാരന്‍ (വണ്‍ ടു വണ്‍). സാമ്പത്തികമായി അല്പമെങ്കിലും മെച്ചപ്പെട്ടവര്‍, അത് ഇല്ലാത്തവനെ സഹായിക്കുകവഴി കൊറോണക്കാലത്ത് പട്ടിണി ഒഴിവാക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. കഴിവുള്ളവര്‍ ഭക്ഷണകിറ്റുകള്‍  ആവശ്യമുള്ളവര്‍ക്ക് എത്തിച്ചുകൊടുത്തതുവഴി നല്ല പ്രതികരണം ഈ പദ്ധതിക്ക് ലഭിച്ചു. ഇതിനുപുറമേ, പ്രദേശത്ത് കൊറോണ ബാധിച്ചു മരിക്കുന്നവരെ കൃത്യമായ കൊവിഡ് ചട്ടപ്രകാരം സംസ്‌കരിക്കുന്നതിനായി വൈദികര്‍ ഉള്‍പ്പെടെ 49 സന്നദ്ധപ്രവര്‍ത്തകര്‍ അടങ്ങുന്ന ഒരു സംഘം പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പ്രത്യേക പരിശീലനം നേടുകയും ചെയ്തു. ഇപ്പോഴും നിരവധിയായ പ്രവര്‍ത്തനങ്ങളാണ് എസ്.എം.എസ്.എസ്.എസ് ആരോഗ്യമേഖലയിലും സുരക്ഷാമേഖലയിലും മറ്റ് അവശ്യമേഖലകളിലും ചെയ്തുവരുന്നത്. കൊറോണയ്ക്കെതിരെ പോരാടുക, ഈ പോരാട്ടത്തില്‍ ജനങ്ങളെ ശക്തരാക്കുക, കൂടെ നിര്‍ത്തുക എന്നീ നയങ്ങളാണ് എസ്.എം.എസ്.എസ്.എസ് സ്വീകരിച്ചുവരുന്നത്.

 


Related Articles

കൂട്ടായ്മയിലും പങ്കാളിത്ത മനോഭാവത്തോടും കൂടെ ദൗത്യം നിര്‍വഹിക്കണം-ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍

  കോഴിക്കോട്: ആഗോള കത്തോലിക്കാ സഭയില്‍ 2021 ഒക്ടോബര്‍ മുതല്‍ 2023 ഒക്ടോബര്‍ വരെ നീണ്ടുനില്‍ക്കുന്ന സാധാരണ സിനഡിന്റെ ഭാഗമായി നടത്തുന്ന രൂപതാതല സിനഡിന് കോഴിക്കോട് രൂപതയില്‍

വിമോചന സദ്‌വാര്‍ത്തയാവുക

വിശുദ്ധ ലൂക്കായുടെ സുവിശേഷമനുസരിച്ച് നാലാം അധ്യായം മുതലാണ് ഈശോ തന്റെ സുവിശേഷ ദൗത്യം ആരംഭിക്കുന്നത്. മരുഭൂമിയിലെ സാത്താന്റെ പരീക്ഷയ്ക്കു നൂറില്‍ നൂറു മാര്‍ക്കും വാങ്ങി ഫുള്‍ എപ്ലസ്

തീരനിയന്ത്രണ കരട് വിജ്ഞാപനം – കെ എല്‍ സി എ നിവേദക സംഘം പരിസ്ഥിതി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തീരനിയന്ത്രണ വിജ്ഞാപനം സംബന്ധിച്ച് 2018 ഏപ്രില്‍ 18 ന് കേന്ദ്രമന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനം ടൂറിസം മേഖലയ്ക്ക് ഗുണമുണ്ടാകണമെന്ന ലക്ഷ്യം മാത്രം മുന്നില്‍ കണ്ട് ഉണ്ടാക്കിയിരിക്കുന്നതാണെന്നും കൂട്ടത്തില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*