അത്മായ ഞായർ സമുചിതമായി ആഘോഷിച്ചു

അത്മായ ഞായർ സമുചിതമായി ആഘോഷിച്ചു

ആലപ്പുഴ: കാത്തലിക്‌ ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ ആഹ്വാനം അനുസരിച്ച് ഇന്ത്യയിലെങ്ങും വിവിധ രൂപതകളിൽ അത്മായ ഞായർ(ലെയ്റ്റി സൺഡെ ) സമുചിതമായി ആചരിച്ചു.ആലപ്പുഴ രുപതയിൽ കത്തീഡ്രൽ ദേവാലയത്തിൽ നടന്ന വിവിധ ചടങ്ങുകൾക്ക് വികാരി വെരി.റവ.സ്റ്റാൻലി പുളിമൂട്ടുപറമ്പിൽ, കെ.എൽ.സി.എ രൂപത ഡയറക്ടർ ഫാദർ ബേർളി വേലിയകം അത്മായ കമ്മീഷൻ ആലപ്പുഴ രൂപത സെക്രട്ടറി രാജു ഈരേശ്ശേരിൽ, ടീച്ചേഴ്സ് ഗിൽഡ് പ്രസിഡന്റ് ജോസ് ആൻറണി ,തീരദേശ വികസന സമിതി കൺവീനർ പി.ജെ. മാത്യൂ, കെ.എൽ.സി.എ ആലപ്പുഴ രൂപത ഭാരവാഹികളായ ബാസ്റ്റിൻ, സോണി,നസ്രാണി ഭൂഷൻ സമാജം അർത്തുങ്കൽ സെക്രട്ടറി ബാബു ആൻറണി അരേശ്ശേരിൽ, രൂപതയിലെ കെ.എൽ.സി.എ, കെ.എൽ.സി.ഡബ്ല്യ.എ, കെ.സി.വൈ.എം, ബി.സി.സി ഭാരവാഹികൾ, വിവിധ ഫോറം കൺവീനർമാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നല്കി. പങ്കാളിത്ത സഭയിൽ അത്മായരുടെ പ്രാധാന്യത്തെക്കുറിച്ചും കടമകളെ കുറിച്ചും കെ.എൽ.സി.എ രൂപത ഡയറക്ടറും ഫാമിലി അപ്പസ്തോലിക് സയറക്ടറുമായ ഫാദർ ബേർളി വേലിയകം വിശുദ്ധ ബലി മദ്ധ്യ സംസാരിച്ചു.രാജു ഈരേശ്ശേരിൽ, ജോസ് ആൻറണി, ബാബു ആന്റണി,സിനോജ് മോൻ ജോസഫ്, ആൽബർട്ട് പി.ജെ, ജസ്റ്റിൻ കെ.ജെ, പുഷ്പരാജ് എഫ്, സോളമൻ, ആൻഡ്രൂസ് എന്നിവർ പ്രസംഗിച്ചു.


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*