അദ്ധ്യാപകരോടുള്ള സര്‍ക്കാര്‍ നിലപാട് കൊടുംക്രൂരത: ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം

അദ്ധ്യാപകരോടുള്ള സര്‍ക്കാര്‍ നിലപാട് കൊടുംക്രൂരത: ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം

തിരുവനന്തപുരം: കഴിഞ്ഞ അഞ്ചുവര്‍ഷമായി ജോലിചെയ്യുന്ന മൂവായിരത്തോളം എയിഡഡ് സ്‌കൂള്‍ അദ്ധ്യാപകര്‍ക്ക് ശമ്പളം നല്കാത്ത സംസ്ഥാന സര്‍ക്കാര്‍ നിലപാട് കൊടും ക്രൂരതയാണെ് തിരുവനന്തപുരം അതിരൂപതാ അദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം പറഞ്ഞു.
അദ്ധ്യാപകവൃത്തി ജീവിതമാര്‍ഗ്ഗമായി സ്വീകരിച്ചി’ുള്ള അദ്ധ്യാപകരുടെ ദീര്‍ഘകാലമായുള്ള ആവശ്യം പരിഗണിക്കാമെ് പറയുതോടൊപ്പം പുതിയ നിര്‍ദ്ദേശങ്ങളും അടവുകളും കൊണ്ടുവ് നല്ലവരും സമര്‍ത്ഥരുമായ ഈ അദ്ധ്യാപകരെ പുകച്ച് പുറത്താക്കാനുള്ള സര്‍ക്കാര്‍ നീക്കം അങ്ങേയറ്റം അപലപനീയവും പ്രതിക്ഷേധാര്‍ഹവുമാണ് അദ്ദേഹം പറഞ്ഞു.
കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മിഷന്റെയും കാത്തലിക് റ്റീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമിതിയുടെയും ആഭിമുഖ്യത്തില്‍ അദ്ധ്യാപക നിയമന അംഗീകാരവും ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശ സംരക്ഷണവും ആവശ്യപ്പെ’് സെക്ര’റിയേറ്റ് പടിക്കല്‍ ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ബിഷപ് പോള്‍ ആന്റണി മുല്ലശ്ശേരി, ബിഷപ് തോമസ് തറയില്‍ റ്റിച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന ഡയറക്ടര്‍ ഫാ. ചാള്‍സ് ലിയോ പ്രസിഡന്റ് സാലു പതാലില്‍ എിവര്‍ നടത്തിയ ഉപവാസ സമരം ഉത്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുു ആര്‍ച്ച് ബിഷപ്.
വിദ്യാഭ്യാസ രംഗത്ത് ന്യൂനപക്ഷങ്ങള്‍ പിന്തുടരു നിലപാട് തെറ്റാണെ് ആരും ഇതുവരെ പറഞ്ഞി’ില്ല. എാല്‍ ഏകപക്ഷീയമായ നിലപാടിലൂടെയും തീരുമാനങ്ങളിലൂടെയും കേരള വിദ്യാഭ്യാസനയം ആരും പ്രതീക്ഷിക്കാത്ത അവസരത്തില്‍ അപ്പോഴപ്പോള്‍ മാറ്റിമറിച്ച് എയിഡഡ് സ്‌കൂള്‍ മാനേജ്‌മെന്റിനെയും അദ്ധ്യാപകരെയും ബുദ്ധിമു’ിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുത്. നേരായ മാര്‍ഗ്ഗത്തിലൂടെ നിയമപരമായി ഭരണഘടനാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കു മാനേജ്‌മെന്റുകളെ ഏകപക്ഷീയമായ തീരുമാനങ്ങളിലൂടെ നിയമം മാറ്റിമറിച്ച് വിദ്യാഭ്യാസരംഗത്തുനി് പുകച്ചുപുറത്താക്കിക്കളയാമെ ഒരു രഹസ്യം അജണ്ട സര്‍ക്കാരിന്റെ ഈ ക്രൂരതയ്ക്കുപിില്‍ ഇല്ലേ എ് സംശയിക്കേണ്ടിയിരിക്കുു. അദ്ധ്യാപക നിയമനപ്രശ്‌നം രമ്യമായരീതിയില്‍ പരിഹരിക്കാന്‍ സര്‍ക്കാരിനു കഴിയുില്ലെങ്കില്‍ മതമേലദ്ധ്യക്ഷന്മാരുടെ സെക്ര’റിയേറ്റ് പടിക്കലെ ഈ സമരം ഇനിയും തുടരേണ്ടിവരുമെും ആര്‍ച്ച്ബിഷപ് പറഞ്ഞു.
കെ.സി.ബി.സി. മുാേ’ുവച്ച ആവശ്യങ്ങളില്‍ അനുഭാവപൂര്‍വ്വവും ന്യായവുമായ സമീപനം സ്വീകരിക്കുതാണെ് സര്‍ക്കാര്‍ ഉറപ്പു നല്കിയതായി ഉപവാസസമരം സമാപനം ഉത്ഘാടനം ചെയ്ത് കര്‍ദ്ദിനാള്‍ ക്ലീമിസ് മാര്‍ ബസേലിയോസ് അറിയിച്ചു. ഇതുസംബന്ധിച്ച് ബന്ധപ്പെ’വരുമായി ഇ് ചര്‍ച്ച നടത്തിയതായും കര്‍ദ്ദിനാള്‍ പറഞ്ഞു. ബിഷപ് ഡോ. ക്രിസ്തുദാസ് പ്രതിപക്ഷ നേതാവ് രമേശ് ചെിത്തല, എം.എല്‍.എ.മാരായ എം. വിന്‍സന്റ്, കെ. മുരളീധരന്‍, തിരുവനന്തപുരം അതിരൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. ഡയസന്‍, റ്റീച്ചേഴ്‌സ് ഗില്‍ഡ് തിരുവനന്തപുരം അതിരൂപതാ പ്രസിഡന്റ് രാജു വി. നെയ്യാറ്റിന്‍കര രൂപതാ പ്രസിഡന്റ് ഡി.ആര്‍. ജോസ് തുടങ്ങിയവര്‍ സമരപ്പന്തലില്‍ എത്തി അഭിവാദ്യമര്‍പ്പിച്ചു.
ചിത്രം
അദ്ധ്യാപകനിയമന അംഗീകാരവും ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശ സംരക്ഷണവും ആവശ്യപ്പെ’് കെ.സി.ബി.സി, കാത്തിലിക് ടീച്ചേഴ്‌സ് ഗില്‍ഡ് എിവരുടെ ആഭിമുഖ്യത്തില്‍ സെക്ര’റിയേറ്റ് പടിക്കല്‍ നട ഉപവാസ സമരത്തില്‍ ബിഷപ് തോമസ് തറയില്‍, ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം, ബിഷപ് ജോഷ്വാ മാര്‍ ഇഗിനാത്തിയോസ്, ബിഷപ് പോള്‍ ആന്റണി മുല്ലശ്ശേരി, സാലു പതാലില്‍, ഫാ. ചാള്‍സ് ലിയോ എിവര്‍.


Related Articles

ഫുട്ബോള്‍ ഇതിഹാസത്തിന് ലോകത്തിന്റെ യാത്രാമൊഴി

ബ്യൂണസ് ഐറിസ്: ഫുട്ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണ ഓര്‍മ്മയാകുമ്പോള്‍ ബാക്കിയാകുന്നത് അദ്ദേഹത്തിന്റെ കാല്‍പ്പന്താരവങ്ങള്‍ മാത്രമാണ്.ലോകത്തെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികളുടെ പ്രിയപ്പെട്ട ഡീഗോക്ക് ഇനി ബ്യൂണസ് അയേഴ്സിന്റെ പ്രാന്തപ്രദേശത്തുള്ള ബെല്ല

കോവളത്ത് ലോക്ഡൗണ്‍ ലംഘിച്ച് വിദേശികള്‍ കടലില്‍ ഇറങ്ങി

തിരുവനന്തപുരം: ലോക്ഡൗണ്‍ ലംഘിച്ച് വിദേശി വിനോദസഞ്ചാരികള്‍ കൂട്ടത്തോടെ കോവളത്തെ കടലില്‍ ഇറങ്ങി. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ലൈഫ് ഗാര്‍ഡുകള്‍ എത്തുന്നതിന് മുമ്പേയാണ് വിദേശികള്‍ തീരത്തേക്ക്

മാധ്യമപ്രവര്‍ത്തകര്‍ സദ്‌വാര്‍ത്ത പ്രചരിപ്പിക്കാന്‍ ചുമതലപ്പെട്ടവര്‍ -ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

എറണാകുളം: യേശുവിന്റെ സദ്‌വാര്‍ത്ത പ്രചരിപ്പിക്കാന്‍ ചുമതലപ്പെട്ടവരാണ് മാധ്യമപ്രവര്‍ത്തകരെന്ന് ‘ജീവനാദം’ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു. ദൈവത്തിന്റെ സ്‌നേഹം പങ്കുവയ്ക്കുന്നതിന് നാമേവരും ശ്രദ്ധാലുക്കളാകണം. ജീവനാദം ഓണ്‍ലൈന്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*