Breaking News

‘അധികാരത്തില്‍ പങ്കാളിത്തം തന്നേ തീരൂ’

‘അധികാരത്തില്‍ പങ്കാളിത്തം തന്നേ തീരൂ’

കോട്ടപ്പുറം: നെയ്യാറ്റിന്‍കരയില്‍ കെഎല്‍സിഎയും കൊല്ലത്ത് കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലും (കെആര്‍എല്‍സിസി) സംഘടിപ്പിച്ച ലത്തീന്‍ സമുദായ സംഗമങ്ങള്‍ക്കു പിറകേ കോട്ടപ്പുറം രൂപത ഡിസംബര്‍ 15ന് പറവൂര്‍ നഗരത്തില്‍ നടത്തിയ റാലിയും പൊതുസമ്മേളനവും വന്‍ ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. ഉറങ്ങിക്കിടന്ന ലത്തീന്‍ സമുദായത്തിന്റെ ഉജ്വലതിരിച്ചുവരവായി സംഗമങ്ങളെന്ന് രാഷ്ട്രീയപാര്‍ട്ടികളും ജനപ്രതിനിധികളും തിരിച്ചറിഞ്ഞു. ലത്തീന്‍ സമുദായത്തിന് നഷ്ടപ്പെട്ട അവകാശങ്ങള്‍ തിരിച്ചുപിടിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് പതിനായിരങ്ങള്‍ അണിനിരന്ന കോട്ടപ്പുറത്തെ റാലിയും ഉറക്കെ വിളിച്ചുപറഞ്ഞു. നഷ്ടപ്പെട്ട അവകാശങ്ങള്‍ തിരിച്ചുപിടിക്കുന്നതുവരെ പോരാട്ടങ്ങള്‍ തുടരുമെന്ന് പൊതുസമ്മേളത്തില്‍ അധ്യക്ഷത വഹിച്ച ബിഷപ് ഡോ. ജോസഫ് കാരിക്കശേരി പ്രഖ്യാപിച്ചു.


കോട്ടപ്പുറം രൂപതയുടെ 5 ഫൊറോനകളില്‍ നിന്നുള്ള 48 ഇടവകകളിലെയും സന്ന്യസ്ത ആശ്രമങ്ങളിലെയും വിവിധ സ്ഥാപനങ്ങളിലെയും അല്മായരും പുരോഹിതരും സന്ന്യസ്തരും അണിനിരന്ന കൂറ്റന്റാലി വൈകീട്ട് മൂന്നിന് പറവൂര്‍ പള്ളിത്താഴം കൊത്തലംഗോ ദേവാലയങ്കണത്തില്‍ വികാരി ജനറല്‍ മോണ്‍. ആന്റണി കുരിശിങ്കല്‍ ഫല്‍ഗ്ഓഫ് ചെയ്തു. ബിഷപ് ഡോ. ജോസഫ് കാരിക്കശേരി, വികാരി ജനറല്‍ മോണ്‍. ആന്റണി കുരിശിങ്കല്‍, ചാന്‍സലര്‍ റവ. ഡോ. ബെന്നി വാഴക്കൂട്ടത്തില്‍, സംഗമത്തിന്റെ ജനറല്‍ കണ്‍വീനര്‍ പി.ജെ. തോമസ്, കെഎല്‍സിഎ രൂപതാ പ്രസിഡന്റ് അലക്‌സ് താളൂപ്പാടത്ത്, കെസിവൈഎം ലാറ്റിന്‍ പ്രസിഡന്റ് അജിത് തങ്കച്ചന്‍, കെഎല്‍സിഎ സംസ്ഥാനവൈസ് പ്രസിഡന്റ് ഇ.ഡി ഫ്രാന്‍സിസ്, സിഎസ്എസ് വൈസ് ചെയര്‍മാന്‍ ജോജോ മനക്കില്‍, കെഎല്‍സിഡബ്ലുഎ പ്രസിഡന്റ് ബേബി ജോര്‍ജ്, സിഎല്‍സി പ്രസിഡന്റ് ജോസി കോണത്ത്, കെസിവൈഎം പ്രസിഡന്റ് അനീഷ് റാഫേല്‍ എന്നിവര്‍ റാലി നയിച്ചു
പാരമ്പര്യെ്രെകസ്തവ കലാരൂപങ്ങളായ ചവിട്ടുനാടകം, മാര്‍ഗംകളി തുടങ്ങിയവയുടെ ഫ്‌ളോട്ടുകളും നൃത്തരൂപങ്ങളും ക്രിസ്മസ് പാപ്പായുടെ തൊപ്പിധരിച്ചവരും വിവിധ ബിസിസികളിലെ യൂണിഫോമുകള്‍ ധരിച്ചെത്തിയ വനിതകളും റാലിയില്‍ അണിനിരന്നു. യേശുവിന്റെയും ശിഷ്യന്മാരുടെയും പുരോഹിതരുടെയും സന്ന്യസ്തരുടെയും വിശുദ്ധരുടെയും വേഷം ധരിച്ച കുട്ടികള്‍ പ്രധാന ആകര്‍ഷണമായിരുന്നു.
പറവൂര്‍ മുനിസിപ്പല്‍ ടൗണ്‍ഹാളിലായിരുന്നു റാലിയുടെ സമാപനവും അവകാശപ്രഖ്യാപന സമ്മേളനവും നടന്നത്. സമ്മേളനം ആരംഭിച്ച് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും റാലി അവസാനിച്ചിരുന്നില്ല. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബിഷപ് ഡോ. ജോസഫ് കാരിക്കശേരി അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന്‍ എംപി മുഖ്യാതിഥിയായിരുന്നു. കെആര്‍എല്‍സിസി വൈസ്പ്രസിഡന്റ് ഷാജി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി, എംഎല്‍എമാരായ വി.ഡി സതീശന്‍, എസ്. ശര്‍മ, ഇ.ടി. ടൈസണ്‍ മാസ്റ്റര്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍, ഫാ. ബിനു മുക്കത്ത്, റവ. ഡോ. ജോണ്‍സണ്‍ പങ്കേത്ത്, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി, പറവൂര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ഡി. രാജ്കുമാര്‍, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
വികാരി ജനറല്‍ മോണ്‍. ആന്റണി കുരിശിങ്കല്‍, ചാന്‍സലര്‍ റവ. ഡോ. ബെന്നി വാഴക്കൂട്ടത്തില്‍, പുത്തന്‍വേലിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. ലാജു, വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ്, പറവൂര്‍ മുനിസിപ്പാലിറ്റി വൈസ്‌ചെയര്‍മാന്‍ ജെസി രാജു, വര്‍ക്കേഴ്‌സ് ഇന്ത്യ ദേശീയ പ്രസിഡന്റ് ജോയി ഗോതുരുത്ത്, കെഎല്‍സിഎ സംസ്ഥാന വൈസ്പ്രസിഡന്റ് ഇ.ഡി. ഫ്രാന്‍സിസ്, സിഎസ്എസ് വൈസ് ചെയര്‍മാന്‍ ജോജോ മനക്കില്‍, കെസിവൈഎം ലാറ്റിന്‍ സംസ്ഥാന പ്രസിഡന്റ് അജിത് കെ. തങ്കച്ചന്‍, കൗണ്‍സിലര്‍ കെ.ജെ. ഷൈന്‍, കെഎല്‍സിഡബ്ലുഎ രൂപതാ പ്രസിഡന്റ് ബേബി ജോര്‍ജ്, സിഎല്‍സി പ്രസിഡന്റ് ജോസി കോണത്ത്, കെസിവൈഎം രൂപതാ പ്രസിഡന്റ് അനീഷ് റാഫേല്‍, കെഎല്‍സിഎ രൂപതാ ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ മങ്കുഴി, കെഎല്‍സിഎ മുന്‍ സംസ്ഥാന പ്രസിഡന്റ് റാഫേല്‍ ആന്റണി എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ കണ്‍വീനര്‍ തോമസ് പി.ജെ, സ്വാഗതവും കെഎല്‍സിഎ രൂപതാ പ്രസിഡന്റ് അലക്‌സ് താളൂപ്പാടത്ത് നന്ദിയും പറഞ്ഞു.


Related Articles

ഇരട്ടമുഖമുള്ള പൊലീസ്

കേരള പൊലീസിന്റെ കാര്യക്ഷമതയെകുറിച്ച് ആര്‍ക്കും പരാതിയൊന്നുമില്ല. പക്ഷപാതരഹിതമായി കേസന്വേഷിക്കുന്ന കാര്യത്തിലും മിടുക്കരാണ് നമ്മുടെ നിയമപാലകര്‍. മുന്‍ ഐജി പി. സി അലക്‌സാണ്ടര്‍ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത് രാജന്‍

പ്രതിരോധ കോട്ട തീര്‍ക്കാം പുതുവര്‍ഷത്തില്‍

പുതുവത്സരപ്പിറവിയില്‍ കേരളം ലോക റെക്കോഡുകളുടെ ഗിന്നസ് ബുക്കില്‍ രണ്ടുമൂന്ന് ഇനങ്ങളിലെങ്കിലും ഇടം നേടും – കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ തീരദേശ ജില്ലകളിലായി ദേശീയപാതയില്‍ പടിഞ്ഞാറെ ഓരംചേര്‍ന്ന്

ചെല്ലാനത്തെ വികസനത്തിന്റെ ഇരയാക്കരുത്: ബിഷപ് ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍

കൊച്ചി: ചെല്ലാനം നിവാസികളെ വികസനത്തിന്റെ ഇരകളാക്കി മാറ്റരുതെന്ന് ആലപ്പുഴ ബിഷപ് ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ പറഞ്ഞു. കെആര്‍എല്‍സിസി സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിന്‍ പോര്‍ട്ടിന്റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*