Breaking News

അധികാരപങ്കാളിത്തം നീതി സമൂഹത്തിന്

അധികാരപങ്കാളിത്തം നീതി സമൂഹത്തിന്

സാമൂഹിക നീതി, രാഷ്ട്രീയവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ഘടകങ്ങളുമായി ചേര്‍ത്തു നിര്‍ത്തി, നീതിസമൂഹത്തിലേക്കുള്ള വളര്‍ച്ചയെ അധികാര പങ്കാളിത്തത്തിലൂടെ സമന്വയിപ്പിക്കുകയാണ് വേണ്ടത്. ജനാധിപത്യ ഭരണസമ്പ്രദായത്തെ താങ്ങിനിര്‍ത്തുന്ന ജുഡീഷ്യറി, എക്‌സിക്യുട്ടീവ്, ലെജിസ്ലേറ്റീവ് എന്നീ ഭരണസംവിധാനങ്ങളിലൂടെയാണ് നമുക്ക് അധികാര പങ്കാളിത്തം ലഭിക്കേണ്ടത്. അതിനാലാണ് 2019-ലെ സമുദായ ദിനത്തിന്റെ മുഖ്യവിഷയമായി നാം ‘അധികാര പങ്കാളിത്തം നീതിസമൂഹത്തിന്’ എന്ന വിഷയം തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തിന്റെ അവസരത്തിലാണ് അധികാര പങ്കാളിത്തത്തിനു വേണ്ടി നമ്മള്‍ മുറവിളി കൂട്ടുന്നത്. ഇന്നു നാട്ടില്‍ നടമാടിക്കൊണ്ടിരിക്കുന്ന സാമൂഹിക അസമത്വങ്ങള്‍ക്കും നീതിനിഷേധത്തിനുമെതിരെ ഒരു നീതിസമൂഹനിര്‍മ്മിതിക്കും അധികാരത്തില്‍ പങ്കാളിത്തത്തിനുമായാണ് നാം ഒത്തുകൂടുന്നത്.
‘ഏതു താഴും തുറക്കാനാകുന്ന താക്കോലായിട്ടാണ്’രാഷ്ട്രീയാധികാരത്തെ ഡോ. ബി.ആര്‍ അംബേദ്കര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയാധികാരം ആദ്യം കയ്യാളിയാല്‍ മറ്റെല്ലാം പിന്നാലെ വന്നോളും. സാമ്പത്തികം, രാഷ്ട്രീയം, സാംസ്‌കാരികം എന്നീ മണ്ഡലങ്ങളിലെ ഭാഗഭാഗിത്വമാണ് സാമൂഹിക പങ്കാളിത്തമെന്ന പദംകൊണ്ട് അര്‍ത്ഥമാക്കുന്നത്. ചരിത്രബോധം നമ്മുടെയിടയില്‍ പഠിപ്പിക്കുകയെന്നാല്‍, ലത്തീന്‍ കത്തോലിക്കരുടെ മഹത്തായ പൈതൃകത്തെയും, സാംസ്‌കാരിക തനിമയെയും, മുന്‍കാലങ്ങളില്‍ നമ്മുടെ സമൂഹം നടത്തിയ ഇടപെടലുകളെയും സംബന്ധിച്ചജല്പ കാര്യങ്ങള്‍ നമ്മുടെ സമുദായാംഗങ്ങളില്‍ എത്രപേര്‍ക്ക് അവബോധമുണ്ടെന്ന് വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. കേരള ലത്തീന്‍ സഭയെന്നാല്‍, പരിശുദ്ധ പിതാവിന്റെ റോമന്‍ റീത്ത് പിന്തുടരുന്ന 129 കോടിയോളം വരുന്ന ലോക കത്തോലിക്കാ ജനസംഖ്യയില്‍ 98 ശതമാനത്തിലേറെ പേര്‍ ലത്തീന്‍ റീത്തില്‍പെട്ടവരാണ് എന്നത് നമ്മുടെ ആത്മവിശ്വാസം കൂട്ടുന്ന ഒന്നാണ്.
കേരളത്തിലെ ലത്തീന്‍ റീത്തിന്റെ പിതൃസ്ഥാനീയന്‍ ഇറ്റലിക്കാരനായ ജോണ്‍ മോന്തെ കൊര്‍വ്വീനോ പാദ്രി എന്ന ഫാന്‍സിസ്‌ക്കന്‍ സന്യാസി, 1291ല്‍ ചൈനയിലേക്കുള്ള യാത്രാമദ്ധ്യേ കൊല്ലം സന്ദര്‍ശിക്കുകയുണ്ടായി. അന്ന് കൊല്ലം പ്രശസ്ത വാണിജ്യകേന്ദ്രമായിരുന്നു. നെസ്‌തോറിയന്‍ ക്രൈസ്തവര്‍ക്ക് പ്രാമുഖ്യമുണ്ടായിരുന്ന അക്കാലത്ത്, അദ്ദേഹം 13 മാസത്തോളം കൊല്ലം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുകയും കേരളത്തിലെ പ്രഥമ ലത്തീന്‍ മിഷനു തുടക്കംകുറിച്ചു. അദ്ദേഹം യൂറോപ്പിലേക്ക് അയച്ച കത്തുകള്‍ വായിച്ചറിഞ്ഞ് വന്ന ജോര്‍ഡാനൂസ് കത്തലാനി എന്ന ഡോമിനിക്കന്‍ മിഷനറി 1321ല്‍ കൊല്ലത്തെത്തുകയും രണ്ടുവര്‍ഷക്കാലത്തോളം കൊല്ലത്തു നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമായി പതിനായിരക്കണക്കിനു നെസ്‌തോറിയന്‍ ക്രൈസ്തവരെ കത്തോലിക്കാ വിശ്വാസികളാക്കുകയും ചെയ്തു. പിന്നീട് യൂറോപ്പിലേക്ക് തിരിച്ചുപോയ അദ്ദേഹം, മാര്‍പ്പാപ്പ ആയ ജോണ്‍ ഇരുപത്തി രണ്ടാമന്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കുകയും, കാര്യങ്ങള്‍ മനസ്സിലാക്കിയ പാപ്പ കൊല്ലം കേന്ദ്രമാക്കി ഇന്ത്യയിലെ ആദ്യത്തെ ലത്തീന്‍ രൂപത, 1329 ആഗസ്റ്റ് 9ന് സ്ഥാപിക്കുകയും ചെയ്തു. കൊല്ലം രൂപതയുടെ പ്രഥമ മെത്രാനായി ജോര്‍ഡാനൂസ് കത്തലാനിയെ തന്നെ നിയമിക്കുകയും ചെയ്തു. ഇന്ത്യ മുഴുവനും പിന്നെ ശ്രീലങ്കയും ഈ രൂപതയുടെ പരിധിയില്‍ ഉള്‍പ്പെട്ടിരുന്നു.
1330 ന് ബിഷപ്പ്‌ജോര്‍ഡാനൂസ് കത്തലാനി കൊല്ലത്തു തിരിച്ചെത്തി തന്റെ ഇടയശുശ്രൂഷ തുടര്‍ന്നു. എന്നാല്‍ ബിഷപ്പ് ജോര്‍ഡാനൂസ് കത്തലാനി 1336 ല്‍ താനെയില്‍ വെച്ച് രക്തസാക്ഷിത്വംവരിച്ച് വീരമൃത്യു അടയുകയായിരുന്നു. ഇന്ത്യയിലെ പ്രഥമ കത്തോലിക്കാരൂപതയുടെ ആരംഭത്തോടെയാണ് കേരളത്തില്‍ ലത്തീന്റീത്ത് ഔദ്യോഗികമായി ആരംഭിച്ചത്.
അങ്ങനെ മഹാപാരമ്പര്യമുള്ള കൊല്ലം രൂപതയില്‍ വെച്ച് ഈ വര്‍ഷത്തെ സമുദായ ദിനാഘോഷങ്ങള്‍ നടത്തുന്നുവെന്നത് നമ്മെ ഏറെ അഭിമാനപൂരിതമാക്കുന്ന ഒന്നാണ്. ഈ ദിനാഘോഷത്തിന്റെ പ്രസക്തിയെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കേണ്ടത്. 1932 മെയ് 6ന് കൊല്ലം കേന്ദ്രീകരിച്ച് തിരുവിതാംകൂര്‍ ലത്തീന്‍ കത്തോലിക്കാ മഹാജനസഭ രൂപംകൊള്ളുകയും ശ്രീ. റാഫേല്‍റൊഡ്രിക്‌സ് പ്രസിഡന്റ് ആകുകയുംചെയ്തു. ആ വര്‍ഷംതന്നെ സെപ്തംബര്‍ 4ന് അധികാരപങ്കാളിത്തത്തിനായി മഹാരാജാവിന് നിവേദനം നല്‍കുകയും ചെയ്തു. ഇതേ കാലഘട്ടത്തില്‍തന്നെ എറണാകുളം കേന്ദ്രമായി കൊച്ചിന്‍ സ്റ്റേറ്റ് ലാറ്റിന്‍ ക്രിസ്ത്യന്‍ കോണ്‍ഫറന്‍സ് രൂപംകൊണ്ടു. സമുദായാംഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി ഉദ്യോഗം ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അക്കാലത്ത് ദിവാന് നിവേദനം നല്‍കുകയും ചെയ്തു. ഇതൊക്കെ ഇവിടെ സൂചിപ്പിക്കുന്നത് അധികാരത്തില്‍ പങ്കാളിത്തം എന്ന ആശയം ഇന്നുമിന്നലെയും തുടങ്ങിയതല്ല എന്നോര്‍മ്മിപ്പിക്കുവാനാണ്. കാലങ്ങളായി ലത്തീന്‍ സമുദായത്തിന് അര്‍ഹമായവ പലതും നിഷേധിക്കുന്ന നീതികേടിനെതിരെയാണ് നാം ശബ്ദമുയര്‍ത്തുന്നത്.
വിമോചനസമര കാലഘട്ടത്തില്‍, പോലീസ് നടത്തിയ നിഷ്ഠൂരമായ വെടിവെയ്പ്പചന്റ രക്തസാക്ഷിത്വം വരിച്ച ഫ്‌ളോറി എന്ന ഗര്‍ഭിണിയുടെ പേരില്‍ മുതലക്കണ്ണീര്‍ പൊഴിച്ച്, അതിലൂടെ അധികാരത്തിലേറിയ സര്‍ക്കാര്‍ പിന്നീടും ലത്തീന്‍ കത്തോലിക്കരോടു നീതികാണിച്ചിട്ടില്ല എന്നതും എടുത്തു പറയേണ്ടിയിരിക്കുന്നു. ആ മന്ത്രിസഭയില്‍ നമ്മുടെ സമുദായാംഗമായ അലക്‌സാണ്ടര്‍ പറമ്പിത്തറ മാസ്റ്ററെ മന്ത്രിസഭയിലെടുക്കാന്‍ ആദ്യം തീരുമാനിച്ചെങ്കിലും സത്യപ്രതിജ്ഞാചടങ്ങിനു തൊട്ടുമുന്‍പ് യാതൊരു കാരണവും കൂടാതെ ഒഴിവാക്കപ്പെട്ടു. അതിനെതുടര്‍ന്ന് നമ്മുടെ സമുദായാംഗങ്ങള്‍ കലാപമുണ്ടാക്കിയതിനെ തുടര്‍ന്ന് മാസ്റ്ററെ സ്പീക്കര്‍ പദവി കൊടുത്തുകൊണ്ടാണ് അന്ന് കോണ്‍ഗ്രസ് നേതൃത്വം പരിഹാരം കണ്ടെത്തിയത്.
എന്നാല്‍ ഇതിനുശേഷവും നമ്മുടെ സമുദായം നിര്‍ലോഭം പിന്തുണ നല്‍കിവന്ന കോണ്‍ഗ്രസ് പാര്‍ട്ടി, പിന്നീട് നടന്ന രണ്ടു ലോക്‌സഭാ തെരഞ്ഞെടുപ്പിലും ലത്തീന്‍ കത്തോലിക്കര്‍ക്ക് സീറ്റു നല്‍കിയില്ല. അതിനെതിരെ ശ്രീ. ബി.എം പീറ്ററിന്റെ നേതൃത്വത്തില്‍ പ്രതിഷേധിച്ചെങ്കിലും 1962 ലും 1967 ലും നടന്ന തെരഞ്ഞെടുപ്പുകളിലും നമ്മെ പരിഗണിച്ചില്ല. 1970-ല്‍ നെട്ടൂര്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത ഉദ്യോഗ സംവരണത്തിലെ നീതിരഹിതമായ ശുപാര്‍ശ സമര്‍പ്പിച്ചപ്പോഴാണ്, ലത്തീന്‍ സമുദായത്തിന് ശക്തമായ ഒരുസംഘടന ആവശ്യമെന്നു തോന്നുകയും അങ്ങനെ 1972 മാര്‍ച്ചില്‍ കേരള ലാറ്റിന്‍ കാത്തലിക് അസ്സോസിയേഷന്‍ എന്ന പ്രസ്ഥാനത്തിന് ആരംഭം കുറിക്കുകയുംചെയ്തത്.
അക്കാലയളവില്‍ പ്രമുഖ സമുദായ സംഘടനകള്‍ സ്വന്തം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് രൂപം കൊടുത്തു. അവയൊക്കെ ഇന്നും സമ്മര്‍ദ്ദശക്തികളായി നിലകൊള്ളുന്നു. എന്നാല്‍ 1982 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പഴയ നിലപാട് ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് കേരളത്തിലെ ലത്തീന്‍ സമൂഹം സടകുടഞ്ഞെഴുന്നേറ്റു. കൊല്ലത്തു നടന്ന ഗഘഇഅ സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ ഇന്ത്യന്‍ ലേബര്‍ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുവാന്‍ തീരുമാനിക്കുകയും അന്നത്തെ രൂപതാദ്ധ്യക്ഷനായ ബിഷപ്പ് ജോസഫ് ഫെര്‍ണാന്റസ് യോഗം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഒളരെ ആവേശപൂര്‍വ്വം രൂപീകരിച്ച പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നീടെന്തു സംഭവിച്ചുവെന്ന് നമുക്കറിയാം. ഇപ്പോള്‍ വീണ്ടുമൊരു സമ്മേളനം കൊല്ലത്തു നടത്തുകയാണ്. നമ്മുടെ ശക്തി തെളിയിക്കുവാന്‍. പ്രിയപ്പെട്ടവരെ, മറ്റെല്ലാസമുദായങ്ങളും അവരുടെ ശക്തിതെളിയിച്ച് അര്‍ഹതപ്പെട്ടതും അല്ലാത്തതുമായവ പലതും നേടിക്കൊണ്ടിരിക്കുകയാണ്. നമ്മളെക്കുറിച്ച് ഒരു ചൊല്ലുണ്ട് ‘ഉറങ്ങുന്ന സിംഹം’ ആണെന്ന്. ഇനിയും ഉറക്കമുണര്‍ന്ന് ഗര്‍ജിച്ചില്ലെങ്കില്‍ ഇന്നുള്ളതിനെക്കാള്‍ വലിയ അപചയമാണ് സംഭവിക്കുവാന്‍ പോകുന്നത്. ഒരുസഭയെന്ന രീതിയില്‍ നമ്മള്‍ വളരെ ശക്തമാണ്. എന്നാല്‍ ഒരു സമുദായമെന്ന നിലയില്‍ നമ്മുടെ അവസ്ഥ ഏറെ പരിതാപകരമാണ്. ഏത് താഴും തുറക്കാനുള്ള താക്കോല്‍ ആയിട്ടാണ് രാഷ്ട്രീയാധികാരത്തെ ഡോ: ബി.ആര്‍. അംബേദ്കര്‍ വിശേഷിപ്പിക്കുന്നത്. ‘അധികാരപങ്കാളിത്തം നീതി സമൂഹത്തിന്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് നമ്മള്‍ ഒത്തുകൂടുകയാണ്. ജനസംഖ്യാനുപാതികമായി നമ്മള്‍ക്കു ലഭിക്കേണ്ടുന്ന പലതും പല കാരണങ്ങളാല്‍ നിഷേധിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് നമ്മള്‍ നടത്തുന്ന ഈ സമുദായ ദിനാഘോഷം നമ്മുടെ മഹാശക്തി പ്രകടനമായി തീരുകയും തുടര്‍ന്ന് അതിന്റെ അനന്തര പ്രവര്‍ത്തനങ്ങള്‍ നമ്മുടെ സമുദായ പുരോഗതിക്ക് ആക്കം കൂട്ടുന്നതാകുവാന്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാനജല്പ ആര്‍ജ്ജവം നിലനിര്‍ത്തുകയും ചെയ്യണമെന്ന ആഹ്വാനം ശിരസ്സാവഹിക്കുകയും ചെയ്യാം.

ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്
കെ.എല്‍.സി.ഡബ്ലൂ.എ സംസ്ഥാന പ്രസിഡന്റ്


Related Articles

കേരളത്തെ രാഹുല്‍ ഗാന്ധി ആശ്ലേഷിക്കുമ്പോള്‍

പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്നു സ്വയം വിശേഷിപ്പിക്കുന്നില്ലെങ്കിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെ ഏറ്റവും പിന്നാക്ക മേഖലയിലെ ഒരു ലോക്‌സഭാ മണ്ഡലത്തെ തന്റെ

വിശുദ്ധ ചാവറയച്ചനും വരാപ്പുഴ അതിരൂപതയും: കെഎല്‍സിഎ വെബിനാര്‍

എറണാകുളം: കെഎല്‍സിഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തില്‍ വിശുദ്ധ ചാവറയച്ചനും വരാപ്പുഴ അതിരൂപതയും എന്ന വിഷയത്തില്‍ ഒക്ടോബര്‍ പതിനൊന്നാം തിയതി വൈകീട്ട് 5 മണിക്ക് വെബിനാര്‍ നടത്തും. മുതിര്‍ന്ന

യുവജനങ്ങള്‍ പ്രേഷിതരാകാന്‍ വിളിക്കപ്പെട്ടവര്‍: കെസിവൈഎം

കൊച്ചി: കെസിവൈഎം കൊച്ചി രൂപത 45-ാമത് വാര്‍ഷിക സമ്മേളനം എസ്എംവൈഎം സംസ്ഥാന പ്രസിഡന്റ് ജുബിന്‍ കുടിയാംകുന്നേല്‍ ഉദ്ഘാടനം ചെയ്തു. യുവജനങ്ങള്‍ പ്രേഷിതരാകാന്‍ വിളിക്കപ്പെട്ടവരാണെന്ന് ചടങ്ങില്‍ അദ്ധ്യക്ഷതവഹിച്ച രൂപത

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*