അധികൃതര്‍ അലംഭാവം വെടിഞ്ഞാല്‍ കുതിക്കും, ചെല്ലാനം ഹാര്‍ബര്‍: ചെല്ലാനം തുറമുഖവും യാഥാര്‍ത്ഥ്യങ്ങളും-4

അധികൃതര്‍ അലംഭാവം വെടിഞ്ഞാല്‍ കുതിക്കും, ചെല്ലാനം ഹാര്‍ബര്‍: ചെല്ലാനം തുറമുഖവും യാഥാര്‍ത്ഥ്യങ്ങളും-4
                      അസൗകര്യങ്ങളുടെ നടുവില്‍ പോലും ചെല്ലാനം ഹാര്‍ബര്‍ ഇന്ന് മത്സ്യബന്ധന വള്ളങ്ങളുടെ താവളമായി മാറിയിരിക്കുകയാണ്. അധികൃതരുടെ ഭാഗത്തുനിന്നുള്ള അലംഭാവം വെടിഞ്ഞാല്‍ സാധ്യമാക്കും ചെല്ലാനം ഹാര്‍ബര്‍ എന്ന യാഥാര്‍ത്ഥ്യം. ഒരുകൂട്ടം മത്സ്യത്തൊഴിലാളികളുടെ മാത്രം ആവശ്യമല്ല ചെല്ലാനം ഹാര്‍ബര്‍. കടലും കായലുമായി ബന്ധപ്പെട്ട് ജീവിക്കുന്ന വലിയൊരു ജനവിഭാഗത്തിന്റെ ഉന്നമനത്തിന് വഴിവയ്ക്കുന്ന ഘടകം കൂടിയാണ്.
ആദ്യഘട്ടം പൂര്‍ത്തിയായ നാള്‍ മുതല്‍ ഹാര്‍ബറില്‍ അടുക്കുന്ന വള്ളങ്ങളുടെ എണ്ണം നൂറിനു മേലാണ്. ചെല്ലാനത്തടുക്കുന്ന വള്ളങ്ങളില്‍ ഏതാണ്ട് 35ഓളം വള്ളങ്ങള്‍ മാത്രമാണ് നാട്ടുകാരുടേതായുള്ളത്. ശേഷിക്കുന്ന വള്ളങ്ങള്‍ ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗത്തുനിന്നുള്ളവയാണ്. വലിയ വള്ളങ്ങള്‍ പോലും ഇപ്പോള്‍ ചെല്ലാനത്തെത്തുന്നതോടെ ശരാശരി ഒരു കോടിയുടെ വിപണനം പ്രതിദിനം ചെല്ലാനം ഹാര്‍ബറില്‍ നടക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മത്സ്യത്തൊഴിലാളികളെ ഏറെ ബുദ്ധിമുട്ടിക്കുന്നു.
ദൂരസ്ഥലങ്ങളില്‍ നിന്നും വരുന്ന മത്സ്യത്തൊഴിലാളികളുടെ താമസം, ഭക്ഷണം എന്നിവ വലിയ പ്രശ്‌നമാണ്. ഇപ്പോള്‍ കൂടെയുള്ളവര്‍ ഒരുക്കിക്കൊടുക്കുന്നിടത്താണ് തൊഴിലാളികള്‍ തങ്ങുന്നത്. തൊഴിലുപകരണങ്ങള്‍ അറ്റകുറ്റപ്പണി നടത്തുവാനുള്ള സൗകര്യങ്ങള്‍ ഹാര്‍ബറില്‍ ഇല്ല. ഈ അസൗകര്യങ്ങള്‍ മൂലം വള്ളങ്ങള്‍ മറ്റു ഹാര്‍ബര്‍ തേടിപ്പോകാന്‍ കാരണമാകുന്നു.
എന്നാല്‍ ഗതാഗത സൗകര്യത്തിന്റെ കാര്യത്തില്‍ ചെല്ലാത്തിനു മറ്റുള്ള ഹാര്‍ബറുകളെ അപേക്ഷിച്ച് സവിശേഷതയുണ്ട്. പ്രധാന റോഡില്‍ നിന്നും ഹാര്‍ബറിലേക്കു പ്രവേശിക്കാന്‍ അരകിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് മാത്രമാണുള്ളത്. ഈ റോഡിന്റെ വികസന കാര്യത്തില്‍ അധികൃതര്‍ കാണിക്കുന്ന അനാസ്ഥകൂടി മറികടന്നാല്‍ ചെല്ലാനം ഹാര്‍ബറിന്റെ വികസനം സാധ്യമാകുമെന്നതില്‍ സംശയമില്ല.
ഏതു കാലാവസ്ഥയിലും വള്ളം ഇറക്കുവാനുള്ള സൗകര്യം ഇന്ന് ചെല്ലാനം ഹാര്‍ബറിലുണ്ട്. രണ്ടാംഘട്ട നിര്‍മാണമുള്‍പ്പെടെയുള്ള ഹാര്‍ബറിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അധികൃതര്‍ പിന്നോട്ടുപോകാതെ ഒരുമയോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഹാര്‍ബര്‍ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കണം.
നല്ല നാളുകള്‍ തുടര്‍ന്നുപോകണമെങ്കില്‍ ഉറച്ച രാഷ്ട്രീയ ഇച്ഛാശക്തി വേണം. ജനപ്രതിനിധികള്‍ പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കുവാനുള്ള ആര്‍ജവം കാണിക്കണം. ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള തൊഴിലാളി നേതൃത്വം വേണം. എങ്കില്‍ മാത്രമേ ചെല്ലാനം ഹാര്‍ബര്‍ എന്ന വലിയ സ്വപ്‌നം യാഥാര്‍ത്ഥ്യമായി തീരുകയുള്ളൂ. (അവസാനിച്ചു)

Related Articles

ക്രിസ്തുമസിന് ദേവാലയങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ ഹൈന്ദവര്‍ക്ക് വിലക്ക്

ആസാം: ക്രിസ്തുമസിന് ഒരു ഹൈന്ദവനും ക്രൈസ്തവ ദേവാലയങ്ങള്‍ സന്ദര്‍ശിക്കരുതെന്നും പോയാല്‍ കടുത്ത പ്രഘ്യാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ഭീഷണി മുഴക്കിയ നേതാവിനെതിരെ അന്വേഷണത്തിന് നിര്‍ദേശം. കഴിഞ്ഞ വ്യാഴാഴ്ച സില്‍ച്ചാറില്‍ ബജ്രംഗ്ദള്‍

സാധാരണക്കാരൻറെ മൗലികാവകാശങ്ങൾ നിഷേധിക്കരുത്: ആർച്ച് ബിഷപ് ജോസഫ് കളത്തിപ്പറമ്പിൽ

പിഴലയെ സമീപ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പാലം നിർമ്മാണം ശക്തമായ നീക്കുപോക്കുകൾ ഇല്ലാതെ ഇഴഞ്ഞു നീങ്ങുന്നതായി ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടു. ഇതു മൂലം പിഴലയിൽ മനുഷ്യജീവിതം ദുസഹമായി

കേള്‍വിശക്തി ഇല്ലാത്തവര്‍ക്കായി വിവാഹ ഒരുക്ക കോഴ്‌സ് നടത്തി

കോഴിക്കോട്: കെസിബിസി ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ മലബാര്‍ സോണില്‍ കേള്‍വിശക്തി ഇല്ലാത്ത യുവതീയുവാക്കള്‍ക്കായി വിവാഹ ഒരുക്ക കോഴ്‌സ് സംഘടിപ്പിച്ചു. കോഴിക്കോട് രൂപത നവജ്യോതിസ് റിന്യൂവല്‍ സെന്ററില്‍ നടത്തിയ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*