അനിശ്ചിതകാല റിലേ സത്യഗ്രഹം നടത്തി

കൊല്ലം: കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റെയും കാത്തലിക് സ്കൂള്‍ സ്റ്റാഫ് അസോസിയേഷന്റെയും (സിഎസ്എസ്എ), കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്റെയും ആഹ്വാന പ്രകാരം കൊല്ലം രൂപതാ കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെയും പുനലൂര്‍ രൂപത കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെയും നേതൃത്വത്തില്‍ കൊല്ലം കളക്ടറേറ്റ് പടിക്കല്‍ റിലേ സത്യഗ്രഹം ആരംഭിച്ചു. സത്യഗ്രഹം പുനലൂര്‍ രൂപത കോര്‍പ്പറേറ്റ് മാനേജര്‍ റവ. ഡോ. ക്രിസ്റ്റി ജോസഫ് ഉദ്ഘാടനം ചെയ്തു. കൊല്ലം രൂപത എഡുക്കേഷന്‍ സെക്രട്ടറി ഫാ. ബിനു തോമസ് മുഖ്യപ്രഭാഷണം നടത്തി.
ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങള്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ഒരു ഗവണ്മെന്റിനും സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആറു വര്‍ഷക്കാലമായി അധ്യാപക അനധ്യാപക നിയമനങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. ജോലിക്കൊപ്പം പാര്‍ടൈം തൊഴില്‍ കൂടി കണ്ടെത്തിയാണ് അധ്യാപകരും അനധ്യാപകരും കുടുംബം മുന്നോട്ട് നയിക്കുന്നത്. നിയമനങ്ങള്‍ അംഗീകരിക്കാത്തത് വിദ്യാഭ്യാസമേഖലയോടുള്ള കടുത്ത അവഗണനയാണെന്നും റവ. ഫാ. ബിനു തോമസ് പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയില്‍ കാത്തലിക് എയ്ഡഡ് സ്കൂളുകള്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ വിസ്മരിക്കാന്‍ കഴിയില്ലെന്നും ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് അധ്യാപക അനധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്കി എയ്ഡഡ് മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഗവണ്മെന്റ് തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധം കേരളത്തിലുടനീളമുണ്ടാകുമെന്ന് എം.കെ പ്രേമചന്ദ്രന് എംപി പറഞ്ഞു.
നീതിക്കായുള്ള ഈ സമരപോരാട്ടത്തില്‍ എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് സാമൂഹിക സാംസ്കാരിക മേഖലകളില്‍ നിന്നുള്ളവര്‍ക്ക് വിവിധ സ്കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍ പ്രധാന അധ്യാപകര്‍, അധ്യാപക അനധ്യാപകര്‍ സാമൂഹ്യമാധ്യമപ്രവര്ത്തകര് തുടങ്ങിയവര്‍ ശക്തമായ പിന്തുണ അറിയിച്ചുകൊണ്ട് സമരവേദിയിലെത്തി.
Related
Related Articles
രാഷ്ട്രീയമായി കണക്കുചോദിക്കാനാകണം
കേരളത്തിലെ പിന്നാക്ക സമുദായങ്ങളില്‍ രാഷ്ട്രീയ, സാമൂഹിക മുന്നേറ്റങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്ന പ്രബലശക്തിയാണ് ലത്തീന്‍ കത്തോലിക്കാ സമൂഹം. തീരദേശത്തെ മത്സ്യത്തൊഴിലാളികളും പരമ്പരാഗത നിര്‍മാണതൊഴിലാളികളും മലയോരത്തെ തോട്ടം
പ്രളയാനന്തര നടപടികളില്‍നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോകുന്നുവെന്ന് കെഎല്‍സിഎ വരാപ്പുഴ അതിരൂപത
എറണാകുളം: ശബരിമല പോലുള്ള വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നാക്കം പോകുന്നുവെന്ന് കെഎല്‍സിഎ വരാപ്പുഴ അതിരൂപത കുറ്റപ്പെടുത്തി. ഓഖി
ലവ്ജിഹാദ് വിഷയത്തില്‍സമൂഹ മനഃസാക്ഷി ഉണരണം – കെഎല്‍സിഡബ്ല്യുഎ
എറണാകുളം: പ്രണയം നടിച്ച് പെണ്‍കുട്ടികളെ ചതിക്കുകയും ഭീഷണിപ്പെടുത്തിയും ബ്ലാക്ക്മെയില്‍ ചെയ്ത് മതപരിവര്‍ത്തനം നടത്തുകയും ചെയ്യുന്ന കാടത്ത സംസ്കാരത്തെ ചെറുക്കുവാന്‍ പ്രബുദ്ധരായ സാമൂഹ്യ-സാംസ്ക്കാരിക കൂട്ടായ്മകള്‍ മുന്നിട്ടിറങ്ങണമെന്ന് കേരള ലാറ്റിന്‍