അനുതാപവും വിശ്വാസവും പ്രതിസന്ധികള്‍ പരിഹരിക്കും – ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം

എറണാകുളം: യഥാര്‍ത്ഥ അനുതാപവും ദൈവത്തിലുള്ള വിശ്വാസവുണ്ടെങ്കില് ഏതു പ്രതിന്ധിയും പരിഹരിക്കാന്‍ കഴിയുമെന്ന് കെസിബിസി അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം പറഞ്ഞു. കത്തോലിക്കാസഭയിലെ സന്യാസസമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ക്രിസ്തു വാഗ്ദാനം ചെയ്യുന്ന ദൈവരാജ്യം എന്ന സാധ്യതയിലേക്ക് ഒരുവന് പ്രവേശിക്കാനുള്ള മാര്‍ഗം അനുതാപവും വിശ്വാസവുമാണ്. സാര്വത്രികസഭയെന്നപോലെ കേരളസഭയും പ്രിതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. പ്രതിസന്ധികള്‍ പരാജയത്തിലേക്കുള്ള പാതകളല്ല. അനുതാപവും വിശ്വാസവുമുണ്ടെങ്കില്‍ പുതിയ മനുഷ്യരാകാനും പുതിയ സാധ്യതകള്‍ കണ്ടെത്താനും കഴിയും. അവര്‍ക്ക് ദൈവരാജ്യമെന്ന ദൈവമക്കളുടെ കൂട്ടായ്മയും ഈശ്വരസാമീപ്യവും വീണ്ടും കണ്ടെത്താനാവുമെന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു. ബിഷപ് യൂഹനോന്‍ മാര്‍ ക്രിസോസ്റ്റം അധ്യക്ഷനായിരുന്നു. ആര്‍ച്ച്ബിഷപ് തോമസ് മേനാംപറമ്പില്‍, ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, ബിഷപ് മാര്‍ തോമസ് തറയില്‍, സിസ്റ്റര്‍ സിബി സിഎംസി എന്നിവര്‍ പ്രസംഗിച്ചു.
Related
Related Articles
2021 മാര്‍ച്ച് 19 മുതല്‍ 2022 ജൂണ്‍ 26 വരെ ഫ്രാന്‍സിസ് പാപ്പ കുടുംബവര്‍ഷാചരണം പ്രഖ്യാപിച്ചു
എറണാകുളം: കത്തോലിക്കാസഭ ഗൃഹനാഥന്മാരുടെ ഉത്തമ മാതൃകയായി ഉയര്‍ത്തിക്കാണിക്കുന്ന യൗസേപ്പിതാവിന്റെ വര്‍ഷത്തില്‍ തന്നെ കുടുംബവര്‍ഷാചരണം കൂടി ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചതായി കേരള കത്തോലിക്ക മെത്രാന് സമിതി (കെസിബിസി)
ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് അട്ടിപ്പേറ്റി ദൈവദാസ പദത്തിലേക്ക്
എറണാകുളം: വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത ഡോ. ജോസഫ് അട്ടിപ്പേറ്റിയെ ദൈവദാസനായി നാമകരണം ചെയ്യുന്നു. ആ പുണ്യസ്മരണാര്ഹന്റെ 50-ാം ചരമവാര്‍ഷികമായ ജനുവരി 21ന് എറണാകുളം
വിശുദ്ധ ചാവറയച്ചന് സത്യത്തിന്റെ പുന:പ്രതിഷ്ഠ
ആരുടെയെങ്കിലും ജീവിതത്തിലെയോ ഏതെങ്കിലും കാലഘട്ടത്തിലെയോ കാര്യങ്ങളും വിശേഷങ്ങളും വര്‍ണ്ണിക്കുന്നതാണ് ചരിത്രം. ചരിത്രം എന്ന പദത്തിനു സാമാന്യമായി നല്കുന്ന അര്‍ത്ഥം ഇതാണ്. ഇതിലെ വര്‍ണ്ണിക്കുക എന്ന പദത്തിന്