അന്തരിച്ച നടന് അനില്‍ നെടുമങ്ങാടിന്റെ ഓര്‍മകള്‍ പങ്കുവെച്ച് നടി സുരഭി ലക്ഷ്മി.

അന്തരിച്ച നടന് അനില്‍ നെടുമങ്ങാടിന്റെ ഓര്‍മകള്‍ പങ്കുവെച്ച് നടി സുരഭി ലക്ഷ്മി. ”അനിലേട്ടാ ‘അഭിനയ’ യിലെ ഒരു അഭിനയ കാലത്തിന്റെ ഓര്‍മ്മ ഇപ്പോഴും മനസ്സില്‍ മായാതെ കിടപ്പുണ്ട്, ഞങ്ങള്‍ റിഹേഴ്സലിന് എത്തുന്നതിന് മുമ്പ് തന്നെ ഒരു കസേരയില്‍ സിഗരറ്റും വലിച്ച് അനിലേട്ടനും ഗോപാലേട്ടനും ഭൂലോക ചര്‍ച്ചയില്‍ ആയിരിക്കും. ചുരുണ്ട മുടിയും പ്രത്യേക ശബ്ദവും താളവും നിറഞ്ഞ സംസാരം, ഇന്നത്തെ ട്രോളര്‍മാരുടെ രാജാവായിരുന്നു, എന്തൊരു ഹ്യൂമര്‍സെന്‍സായിരുന്നു. അനിലേട്ടനും ഗോപാലേട്ടനും വേദിയില്‍ ഒരുമിച്ച് എത്തുമ്പോള്‍ പെര്‍ഫോമന്‍സിന്റെ ലെവല്‍ തന്നെ മാറും. അഭിനയത്തിന്റെ മത്സരം അവിടെ നടക്കും, രണ്ടു ചങ്ങാതിമാരുടെ സൗഹൃദം ‘നിറഞ്ഞാടല്‍’… ഇങ്ങള് അഭിനയിക്കുന്നത് കാണാന്‍ ഞാനും പാര്‍വതി ചേച്ചിയും ചിന്നുവും ഷൈലജ ചേച്ചിയും ഒക്കെ കര്ട്ടന് പിന്നില്‍ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്
ഓരോ ദിവസത്തെ റിഹേഴ്സലിന് ഓരോ കാര്യങ്ങളാണ് നിങ്ങള്‍ പുതുതായി ചെയ്യുന്നത്, ഇന്ന് ചെയ്തതല്ല നാളെ ചെയ്യുന്നത്. എന്നാല്‍ അത് തന്നെയാണ് താനും. ഈ ഒരു അത്ഭുതം അനിലേട്ടന് എങ്ങനെയാണ് ചെയ്യുന്നത് എന്ന് കണ്ടുപഠിക്കാന്‍ ജ്യോതിഷേട്ടന് എപ്പോഴും ഞങ്ങളോട് പറയുമായിരുന്നു. ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു, ഒരിക്കല്‍ നാടകം നടക്കുമ്പോള്‍ ഓഡിയന്‍സില്‍ ആരുടെയോ മൊബൈല്‍ ഫോണ്‍ റിങ്ങ് ചെയ്യുകയും അയാള്‍ ശബ്ദത്തില്‍ സംസാരിക്കുകയും ചെയ്തപ്പോള്‍ നാടകം നിര്‍ത്തുകയും അദ്ദേഹത്തോടു പു
റത്ത് പോയി സംസാരിച്ചു വരൂ ഞങ്ങള്‍ നാടകം കളിക്കുകയാണ് എന്നും പറഞ്ഞു. ശേഷം വീണ്ടും നാടകം തുടങ്ങുകയും ചെയ്തു,’ഹോ ഈ അനിലേട്ടന്റെ ഒരു കാര്യം’ എന്നു പറഞ്ഞ് ഞങ്ങള്‍ ചിരിക്കും, അഭിനയത്തോട് ഇത്രയും സത്യസന്ധതയും കോണ്‍ഫിഡന്‍സും ഉള്ള ഒരു നടന്.. അനിലേട്ടനെ സ്ക്രീനില്‍ കാണുമ്പോഴൊക്കെ നമ്മളെ തന്നെ സ്ക്രീനില്‍ കാണുകയാണെന്ന് തോന്നുമായിരുന്നു. അത്രയ്ക്കും ട്രൂത്ഫുള്‍ ആയിരുന്നു ആ പെര്‍ഫോമന്‍സുകള്‍. ഗായകന് മഖ്ബൂല്‍ മന്‍സൂറിന്റെ ഒരു ചിത്രത്തില്‍ നമ്മള് നായിക നായകന്മാര് ആകുന്നു എന്ന സന്തോഷത്തില്‍ ഇരിക്കുകയായിരുന്നു ഞാന്‍.
സിനിമയില്‍ അനിലേട്ടന്റെ പെര്‍ഫോമന്‍സ് നൂറില്‍ ഒരു ശതമാനം മാത്രമേ നമ്മള് കണ്ടിട്ടുള്ളൂ. ഇനിയും എത്ര കാലം, എത്ര എത്ര കഥാപാത്രങ്ങളിലൂടെ ജീവിക്കേണ്ട ആളായിരുന്നു, ‘അനില്‍ ഇതൊന്നുമല്ല, ഇനിയാണ് അനിലിന്റെ അഭിനയവും, കഥാപാത്രങ്ങളെയും നമ്മള് കാണാന്‍ ഇരിക്കുന്നത്’ എന്ന് ജ്യോതിഷേ
ട്ടന് എപ്പോഴും പറയുമായിരുന്നില്ലേ?… കഥാപാത്രങ്ങളെ ബാക്കിവെച്ച്….ചമയങ്ങള്‍ ഇല്ലാതെ നമ്മുടെ അനിലേട്ടന് പോയി… ജ്യോതിഷേട്ടന്റെ ‘നടന് ‘
Related
Related Articles
ചവിട്ടു നാടകത്തിന്റെ പെരുമയുമായി അലക്സ് താളുപാടത്ത് അബു ദാബിയിലേക്ക്
അബുദാബി മലയാളി സമാജത്തിന്റെ അവധിക്കാലകുട്ടികളുടെ ക്യാമ്പ് ഡയറക്ടറായി അലക്സ് താളു പ്പാടത്തിന് ക്ഷണം. ഗൾഫിലെ കുട്ടികളുടെ അവധിക്കാലമായ ജൂലൈ മാസത്തിലാണ് അബുദാബിയിലെ ക്യാമ്പ്. ചവിട്ടുനാടക മുൾപ്പെടെയുള്ള നാടൻ
നവമാധ്യമ പൊലിമ ഡിജിറ്റല്‍ ലോകത്തെ അനുഗ്രഹവര്‍ഷം
കൊച്ചി രൂപതയിലെ അരൂര്‍ ഇടവക യുടെ സബ്സ്റ്റേഷനായ മരിയൂര്‍ സെന്റ് മേരീസ് പള്ളിയിലേക്ക് കഴിഞ്ഞ ഏപ്രില്‍ അവസാന ആഴ്ചയില്‍ സ്ഥലംമാറിവന്നപ്പോള്‍ ഈ പ്രദേശത്ത് കൊവിഡ് രോഗവ്യാപനം
ആശങ്കയില്ലാതെ ഉയരുന്ന പോളിംഗ്
കൊവിഡ് മഹാമാരിക്കാലത്തെ വോട്ടെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ അസാമാന്യ ജാഗ്രതയോടെ ജനാധിപത്യത്തിലെ ഏറ്റവും വിലപ്പെട്ട പൗരാവകാശമായ സമ്മതിദാനത്തിന്റെ മഹിമ എത്രത്തോളം ഉയര്‍ത്തിപ്പിടിക്കുന്നുവെന്നതിന്റെ ഉത്തമ നിദര്‍ശനമാണ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ