അന്ധകാരനഴി മുഖത്തു പുലിമുട്ടു നിർമിക്കണം : സ്വതന്ത്ര മൽസ്യത്തൊഴിലാളി ഫെഡറേഷൻ

അന്ധകാരനഴി മുഖത്തു പുലിമുട്ടു നിർമിക്കണം : സ്വതന്ത്ര മൽസ്യത്തൊഴിലാളി ഫെഡറേഷൻ

അരൂർ:  നൂറുക്കണക്കിനു മൽസ്യബന്ധന വള്ളങ്ങൾ അടുക്കുന്ന അന്ധകാരനഴി മുഖത്തു പുലിമുട്ടു നിർമിച്ച് നിരന്തരമായി ഉണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടു ഒഴുവാക്കണമെന്നു മൽസ്യത്തൊഴിലാളികൾ. വർഷാവർഷങ്ങളിൽ അഴിമുഖത്തു മണൽ തിട്ട രൂപപ്പെടുന്നതു മൂലം അഴി അടയുകയും വള്ളങ്ങൾക്കു കടലിൽ ഇറക്കുവാൻ കഴിയാത്ത സാഹചര്യവുമാണ്  നിലവിലുള്ളത്.

ഇത്തവണ യന്ത്ര സഹായത്താൽ ഒരു മാസത്തെ നിരന്തരമായ പരിശ്രമത്തിനൊടുവിലാണ് മണ്ണു നീക്കം ചെയ്തു അഴി തുറന്നത്. അഴി അടഞ്ഞുകിടന്നതു മൂലം രണ്ടാഴ്ചയായി മൽസ്യ ബന്ധനത്തിനു പോകാൻ കഴിയാതെ കിടന്ന വള്ളങ്ങൾ രണ്ടു ദിവസങ്ങൾക്കു മുൻപാണ് കടലിൽ പോകാൻ കഴിഞ്ഞതെന്നു തൊഴിലാളികൾ പറഞ്ഞു.

മണൽ തിട്ട വില്ലനായി അഴിമുഖത്തു രൂപപ്പെടുമ്പോൾ തന്നെ വള്ളങ്ങൾ അടുപ്പിക്കുന്നത് ഏറെ അപകടകരമാണെന്നു തൊഴിലാളികൾ പറഞ്ഞു. ഒരോ വർഷവും ലക്ഷങ്ങൾ മുടക്കിയാണ് അധികാരികൾ യന്ത്ര സഹായത്തോടെ മണൽ അഴിമുഖത്തു നിന്നും നീക്കുന്നത്. മണ്ണു അടിയുന്നതു മൂലം വള്ളങ്ങൾക്ക് കടലിൽ പോകാൻ കഴിയാതെ വരുമ്പോൾ തൊഴിലാളികൾ സ്വന്തം ചെലവിലും മണ്ണു നീക്കം ചെയ്യുന്ന നടപടികൾ പലപ്പോഴും ഇവിടെ നടന്നു വരാറുണ്ട്. ആലപ്പുഴ തുമ്പോളി മുതൽ ഏതാണ്ടു പള്ളി ത്തോടുവരെയുള്ള വള്ളങ്ങളാണ് അന്ധകാരനഴി മുഖത്തെ ആശ്രയിക്കുന്നത്.

ഏതു സമയവും അഴി തുറന്നു കിടക്കുന്ന രീതിയിൽ കടലിലേയ്ക്കു പുലിമുട്ടു നിർമിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഇതു സംബന്ധിച്ച് നിരവധി തവണ സർക്കാരിനും വകുപ്പുമന്ത്രിക്കും എം എൽ എ യ്ക്കും നിവേദനം നല്കിയിട്ടുള്ളതാണെന്നും പരിഹാര മാർഗ്ഗങ്ങൾ ഉണ്ടായിട്ടില്ലെന്നും സ്വതന്ത്ര മൽസ്യത്തൊഴിലാളി ഫെഡറേഷൻ ജില്ല സെക്രട്ടറി ആന്റണി കുരിശിങ്കൽ പറഞ്ഞു.

 

യന്ത്ര സഹായത്തോടെ മണൽ നീക്കിയതോടെ അന്ധകാരനഴി മുഖത്ത് മീനുമായി അടുത്ത മത്സ്യബന്ധനവള്ളങ്ങൾ

 

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
andhakarn azhi

Related Articles

തദ്ദേശ തിരഞ്ഞെടുപ്പ്: ജനം പോളിങ്ങ് ബൂത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ തദ്ദേശ സ്വയംഭരണ തിരഞഞ്ഞെടുപ്പ് തുടരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്. വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ കനത്ത

നിസംഗത ഇനിയും പൊറുക്കില്ല  

ചെല്ലാനത്ത് മനുഷ്യാവകാശ ലംഘനംഅഡ്വ. ഷെറി ജെ. തോമസ് (കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ്)പൊതുസമൂഹത്തിന്റെ ഭാഗത്തുനിന്നു നോക്കിയാല്‍ മനുഷ്യാവകാശ ലംഘനമാണ് ചെല്ലാനത്തു നടക്കുന്നതെന്നു വ്യക്തമാകും. എട്ടു കോടി രൂപയുടെ ജിയോട്യൂബ്

സംവരണവിഷയം പിന്നാക്ക-ദളിത് സമുദായങ്ങളുമായി
സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തണം:
ലത്തീന്‍ കത്തോലിക്ക മെത്രാന്‍സമിതി

കൊച്ചി: കേരളത്തിലെ മുന്നാക്ക സമുദായംഗങ്ങളിലെ ദരിദ്രവിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ- ഉദ്യോഗമണ്ഡലങ്ങളില്‍ സംവരണം നല്‍കാനുള്ള ധ്രുത നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍മുന്നോട്ടു പോകുമ്പോള്‍ ചരിത്രപരമായ കാരണങ്ങളാല്‍ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയിലുള്ള പട്ടികജാതി-വര്‍ഗ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*