അന്ധകാരനഴി വടക്കേപാലത്തിന്റെ ഉദ്ഘാടനം ഈ മാസം

Print this article
Font size -16+
ജോസഫ് പി. വര്‍ഗീസ്
ആലപ്പുഴ/കൊച്ചി: തീരദേശത്തിന്റെ ചിരകാല സ്വപ്നമായ അന്ധകാരനഴി വടക്കേ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. പാലം ഈ മാസം തന്നെ ഗതാഗതത്തിനായി തുറന്നു കൊടുക്കും. അന്ധകാരനഴി പാലം തുറക്കുന്നതോടെ എറണാകുളം-ആലപ്പുഴ റൂട്ടിലെ സഞ്ചാരത്തില്‍ കൂടുതല്‍ സമയം ലാഭിക്കാന്‍ കഴിയും. എറണാകുളത്തു നിന്നു ദേശീയ പാത വഴി ആലപ്പുഴയിലേക്ക് പോകുന്നതിനെക്കാള്‍ എളുപ്പമാണ് തോപ്പുംപടി, ചെല്ലാനം, അന്ധകാരനഴി വഴി ആലപ്പുഴയിലേക്ക് പോകുന്നത്. വാഹനത്തിരക്കു മൂലം ദേശീയ പാതയിലുണ്ടാകുന്ന തടസങ്ങള്‍ തീരദേശപാതയില്‍ കുറവായിരിക്കും.
അപ്രോച്ച് റോഡ് ഉള്‍പ്പെടെ 500 മീറ്റര്‍ നീളം വരുന്ന പാലം തെക്കേ പാലത്തിനു സമാന്തരമായാണ് നിര്‍മിച്ചിരിക്കുന്നത്. 2010-ല്‍ നിര്‍മാണം ആരംഭിച്ച പാലത്തിന്റെ പണി 13 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പൂര്‍ത്തിയാകുന്നത്. നിര്‍മാണം ആരംഭിച്ച നാള് മുതല്‍ 9 തവണ പാലത്തിന്റെ നിര്‍മാണം നിലച്ചിരുന്നു. പാലം പണി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങളും പ്രക്ഷോഭങ്ങളും ഇതിനിടയില്‍ നടന്നു. പാലം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് 2011 മുതല്‍ ആലപ്പുഴ രൂപതാ കെസിവൈഎം സമരരംഗത്ത് ഉണ്ടായിരുന്നു. 2017-ല്‍ കെസിവൈഎം കലക്ടറേറ്റിനു സമീപം നടത്തിയ അനിശ്ചിത കാല നിരാഹാര സമരവും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധങ്ങളും പാലത്തിന്റെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ അധികൃതരെ നിര്‍ബന്ധിതരാക്കി. വിരമിച്ച മുന്‍ കളക്ടര്‍ എ. അലക്സാണ്ടര്‍ അനുവദിച്ച 6.5 കോടി രൂപ മുടക്കിയാണ് പാലത്തിന്റെ പണി പൂര്‍ത്തികരിച്ചത്.
നിലവിലെ സ്പില്‍വേ പാലം കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായതോടെ ഇതു വഴിയുള്ള ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസുകളും വലിയ വാഹനങ്ങളും വര്‍ഷങ്ങള്‍ക്കു മുന്‍പേ സര്‍വീസ് നിര്‍ത്തിയിരുന്നു. പുതിയ പാലം ഗതാഗതത്തിനു തുറന്നു കൊടുക്കുന്നതോടെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആലപ്പുഴ – ചെല്ലാനം – തോപ്പുംപടി- എറണാകുളം റൂട്ടില്‍ ഗതാഗത സൗകര്യം വര്‍ദ്ധിക്കുകയും തീരദേശവാസികളുടെ യാത്രാ ക്ലേശത്തിനു പരിഹാരമാകുകയും ചെയ്യും.
തീരദേശ ജനങ്ങളുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു അന്ധകാരനഴി പാലമെന്ന് കെസിവൈഎം ആലപ്പുഴ രൂപതാ ഡയക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ജൂഡോ മൂപ്പശേരിയില് പറഞ്ഞു. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ തീരദേശത്തിന്റെ വികസനമാണ് സാധ്യമാകുന്നത്. ജനങ്ങള്‍ വര്‍ഷങ്ങളായി അനുഭവിച്ച യാത്ര ക്ലേശത്തിനു പരിഹാര മാര്‍ഗ്ഗംകൂടിയാണ് തുറന്നു കിട്ടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തീരദേശവാസികളുടെ ചിരകാല സ്വപ്നമാണ് അന്ധകാരനഴി പാലം പൂര്‍ത്തിയാകുന്നതോടെ പൂവണിയുന്നതെന്ന് കെസിവൈഎം സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗം എം.ജെ ഇമ്മാനുവല്‍ പറഞ്ഞു. പാലത്തിനായുള്ള സമരങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു കെസിവൈഎം. പാലം പൂര്‍ത്തിയാവുന്നതോടെ തീരദേശ വികസനങ്ങള്‍ക്കു ആക്കം കൂട്ടുകയും, അന്ധകാരനഴിയുടെ ടൂറിസം സാധ്യത പതിമടങ്ങ് വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
Related
Related Articles
കെ.എ.എസ് സംവരണം – സുപ്രീം കോടതിയിലെ കേസില്‍ സര്‍ക്കാര്‍ ജാഗ്രതയോടെ ഇടപെടണം
കെഎഎസ് (കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ്) 3 സ്കീമിലും സംവരണം ഏര്‍പ്പെടുത്തുവാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ഉദ്ദ്യോസ്ഥതലത്തില്‍ അട്ടിമറിക്കാനുള്ള നീക്കത്തില്‍ കേരള ലാറ്റിന്‍ കത്തോലിക്ക അസ്സോസ്സിയേഷന്‍ പ്രതിഷേധം
കോവിഡ് പോരാളികളുടെ മക്കള്‍ക്ക് എംബിബിഎസ്, ബിഡിഎസ് സീറ്റുകളില്‍ സംവരണം.
ന്യൂഡല്‍ഹി: അന്തരിച്ച കോവിഡ് പോരാളികളുടെ മക്കള്‍ക്ക് 2020-2021 അധ്യായന വര്‍ഷത്തില്‍ എംബിബിഎസ്,ബിഡിഎസ് സീറ്റുകളില്‍ സംവരണം. കേന്ദ്ര പൂളില്‍നിന്നുള്ള പ്രവേശന മാനദണ്ഡങ്ങളില്‍ ‘കോവിഡ് പോരാളികളുടെ മക്കള്‍’ എന്ന പുതിയ
വിശപ്പിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ് ?
ഡോ. ഗാസ്പര്‍ സന്യാസി കേന്ദ്ര വനിതാ-ശിശുവികസന വകുപ്പിന്റെ ചുമതല വഹിക്കുന്ന സ്മൃതി ഇറാനി 2017ല്‍ ലോക്സഭയില്‍ അറിയിച്ചതനുസരിച്ച്, മൂന്നു വര്‍ഷത്തിന്റെ കാലപരിധി നിര്‍ണയിച്ച് 2017 ഡിസംബര്‍ 18ന്
No comments
Write a comment
No Comments Yet!
You can be first to comment this post!