അന്നവും അക്ഷരവും ആദരവോടെ വിളമ്പുന്നൊരിടം

അന്നവും അക്ഷരവും ആദരവോടെ വിളമ്പുന്നൊരിടം

നെയ്യാറ്റിൻകര : ഫാ. ബോബി ജോസ് കട്ടിക്കാടിന്റെ നേതൃത്വത്തിൽ അമരവിളയിൽ പ്രവർത്തനം ആരംഭിച്ച അഞ്ചപ്പമെന്ന ഭക്ഷണ ശാല ഇതിനോടകം ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.

ജാതി മത ഭേദമന്യേ എല്ലാവർക്കും ഒത്തുചേരാനുള്ള ഒരിടമെന്ന ആശയത്തോടെ  ബോബിയച്ചനും ഒരു പറ്റം യുവമനസുകളുടെയും  പങ്കാളിത്തത്തോടെ  അഞ്ചപ്പം പ്രവർത്തനം  ആരംഭിച്ചിട്ട് മൂന്ന് വർഷങ്ങൾ പിന്നിടുകയാണ്.

അഞ്ചപ്പമെന്ന ഭോജന ശാലയിൽ ആളുകൾക്ക് ഒത്തുചേരാനും ഭക്ഷണം കഴിക്കാനും, വിളമ്പാനും, വിവിധ ചർച്ചകൾ നടത്താനും, പുസ്തകങ്ങൾ വായിക്കാനും അതിലെ ആശയങ്ങൾ പങ്കുവെയ്ക്കാനും സാധിക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്.  ഒരു സ്നേഹത്തിന്റെ,  സാഹോദര്യത്തിന്റെ കൂട്ടായ്മയെ സൃഷ്ടിക്കലാണ്  ലക്ഷ്യം.

കഴിഞ്ഞ വർഷങ്ങളിൽ നെയ്യാറ്റിൻ കര ടൗണിനോട് ചേർന്ന് അഞ്ചപ്പം പ്രവർത്തിച്ചു വരികയായിരുന്നു. ഡിസംബർ ഒന്നിന് പുതിയ ശാല അമരവിളയിൽ പ്രവർത്തനം  പുനരാരംഭിച്ചിരിക്കുകയാണ്. ബോബിയച്ചനും അദ്ദേഹത്തിന്റെ ഒരു കൂട്ടം സുഹൃത്തുക്കളായ യുവാക്കളും ചേർന്നാണ് അഞ്ചപ്പത്തിന്റെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്.

അന്നവും അക്ഷരവും ആദരവോടെ എന്ന ആശയത്തോടെയുള്ള  പുതിയ ഭോജന ശാല തികച്ചും പ്രകൃതി സൗഹൃദപരമായും, ഉപയോഗ ശൂന്യമായ വസ്തുക്കൾ ഉപയോഗിച്ചുമാണ് അലങ്കരിച്ചിരിക്കുന്നത്.
പുതിയ കാലത്തെ ഒരു കഫെ പ്രീതിഫലിപ്പിക്കുന്ന രീതിയിൽ വളരെ മനോഹരണയാണ് തന്റെ കൂടെയുള്ള യുവാക്കൾ തയ്യാറാക്കിയതെന്നും, നമ്മൾ പൊതുവെ അവഗണിക്കുന്ന കാര്യങ്ങളെ ഒന്ന് മിനുക്കിയെടുത്താൽ അതിന് എന്ത് മാത്രം വെത്യാസമുണ്ടാകുമെന്ന ചെറിയൊരു ഉദാഹരണമാണ് അഞ്ചപ്പം എന്ന്‌ ഫാ. ബോബി ജോസ് കട്ടിക്കാട് പറഞ്ഞു.

അന്നം, അക്ഷരം, ആദരവ് എന്നീ ആശയങ്ങളിൽ നിന്നുകൊണ്ട്, സുമനസുകളെ കൂട്ടിനിർത്തിയുള്ള ഒരു സൗഹൃദ കൂട്ടായ്മയാണ് അഞ്ചപ്പം. ബില്ലും, ക്യാഷ് കൗണ്ടറുകളും ഒന്നും ഇല്ലാതെ പ്രവർത്തിക്കുന്ന ശാലയിൽ  ആർക്കും എപ്പോൾ വേണമെങ്കിലും പ്രവേശിക്കാൻ സാധിക്കുന്ന  ഒരിടമാണെന്നു ദിവ്യ പി ദേവ്  പറഞ്ഞു. അഞ്ചപ്പത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്ന്  കോർഡിനേറ്റർ ദിവ്യ പി ദേവ്  കൂട്ടിച്ചേർത്തു.


Tags assigned to this article:
anjappamfoodfr.boby joseservice

Related Articles

യൂറോപ്പില്‍ ക്രൈസ്തവ വിദ്വേഷ കുറ്റകൃത്യങ്ങള്‍ അരങ്ങുവാഴുന്നു

യൂറോപ്പിലെ ഓര്‍ഗനൈസേഷന്‍ ഫോര്‍ സെക്യൂരിറ്റി ആന്‍ഡ് കോര്‍പപ്പറേഷന്റെ കണക്കുകള്‍ പ്രകാരം 2019 ല്‍ 500ല്‍ അധികം ക്രിസ്ത്യന്‍ വിദ്വേഷ കുറ്റകൃത്യങ്ങളാണ് യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കത്തോലിക്കാ ദേവാലയങ്ങള്‍ക്ക്

രാഷ്ട്രീയമായി കണക്കുചോദിക്കാനാകണം

കേരളത്തിലെ പിന്നാക്ക സമുദായങ്ങളില്‍ രാഷ്ട്രീയ, സാമൂഹിക മുന്നേറ്റങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്ന പ്രബലശക്തിയാണ് ലത്തീന്‍ കത്തോലിക്കാ സമൂഹം. തീരദേശത്തെ മത്സ്യത്തൊഴിലാളികളും പരമ്പരാഗത നിര്‍മാണതൊഴിലാളികളും മലയോരത്തെ തോട്ടം

പുണ്യശ്ലോകനായ ദൈവദാസന്‍ തിയോഫിനച്ചന്‍

വേദനിക്കുന്ന മനുഷ്യന്റെ തോളില്‍ കയ്യിട്ട് പുഞ്ചിരിയുടെ ദീപശിഖ ഉയര്‍ത്തിപ്പിടിച്ച കര്‍മയോഗിയാണ് തിയോഫിനച്ചന്‍. എറണാകുളം വൈറ്റില-പാലാരിവട്ടം റോഡില്‍ പൊന്നുരുന്നിയില്‍ വിശുദ്ധ പത്താം പീയൂസിന്റെ ദൈവാലയത്തിനു സമീപം സ്ഥിതിചെയ്യുന്ന കപ്പൂച്ചിന്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*