Breaking News

അപമാനിച്ചതിന് പ്രതികാരമായി സന്ന്യാസിമാരെ വെട്ടിക്കൊലപ്പെടുത്തി

അപമാനിച്ചതിന് പ്രതികാരമായി സന്ന്യാസിമാരെ വെട്ടിക്കൊലപ്പെടുത്തി

ബുലന്ദ്ഷഹര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ രണ്ടു സന്ന്യാസിമാരെ വെട്ടിക്കൊലപ്പെടുത്തി. ക്ഷേത്രത്തിലെ താല്‍ക്കാലിക താമസസ്ഥലത്തുവച്ചാണ് ഇരിവരും കൊല്ലപ്പെട്ടത്. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ശന നടപടി സ്വീകരിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചു. 55ഉം 35ഉം വയസുള്ള രണ്ടു സന്ന്യാസിമാരെയാണ് രാജു എന്നയാള്‍ വെട്ടിക്കൊലപ്പെടുത്തിയത്. കുറ്റവാളി മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് വെളിപ്പെടുത്തി. കൊലപാതകത്തില്‍ വര്‍ഗീയതയില്ലെന്നും പൊലീസ് വ്യക്തമാക്കി. ഇയാള്‍ മോഷ്ടാവാണെന്ന് സന്ന്യാസിമാര്‍ ആരോപിച്ചിരുന്നു. ഇതില്‍ പ്രകോപിതനായ പ്രതി ലഹരി ഉപയോഗിച്ചതിനുശേഷം ഇവരുടെ താമസസ്ഥലത്തെത്തി വാളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.



Related Articles

ജനകീയ ശുശ്രൂഷയുടെ മണിമുഴങ്ങുമ്പോള്‍

വിശുദ്ധവസ്തുക്കള്‍ സൂക്ഷിക്കുന്ന ആലയത്തിന്റെ കാര്യസ്ഥനാണ് കപ്യാര്‍. ആദിമകാലത്ത് സഭയില്‍ സ്ഥിരം ഡീക്കന്മാര്‍ വഹിച്ചിരുന്ന പദവിയാണ് പള്ളിയിലെ പൂജാപാത്രങ്ങളും തിരുവസ്ത്രങ്ങളും സൈത്തും ആരാധനക്രമഗ്രന്ഥങ്ങളും സൂക്ഷിക്കുന്ന നിക്ഷേപാലയത്തിന്റെ സൂക്ഷിപ്പുകാരന്‍ എന്ന

അള്‍ത്താര ശുശ്രുഷകര്‍ സമര്‍പ്പിതരെ ആദരിച്ചു

കോഴിക്കോട്: അള്‍ത്താര ബാലിക ബാലകരുടെ നേതൃത്വത്തില്‍ കോഴിക്കോട് സിറ്റി സെന്റ് ജോസഫ് ദേവാലയത്തില്‍ സമര്‍പ്പിത ദിനാചരണം നടത്തി. വൈദികരെയും സന്യസ്ഥരെയും സമര്‍പ്പിച്ച് അര്‍പ്പിച്ച ദിവ്യബലിക്ക് മോണ്‍. വിന്‍സെന്റ്

പോലീസ് ആക്ട് ഭേദഗതി ഓര്‍ഡിനന്‍സിന് ഗവര്‍ണ്ണറുടെ അംഗീകാരം.

  സമൂഹമാധ്യമങ്ങിലൂടെ അപകീര്‍ത്തികരമായ പ്രചാരം നടത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും പിഴയും നല്‍കുന്നതാണ് പുതിയ ഭേതഗതി. ഐടി ആക്ട് 2000ലെ 66(എ), 2011 ലെ കേരളാപോലീസ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*