Breaking News

അബു ഇബ്രാഹിം ഐഎസിന്റെ പുതിയ നേതാവ്

അബു ഇബ്രാഹിം ഐഎസിന്റെ പുതിയ നേതാവ്

വാഷിംഗ്ടണ്‍: ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്)എന്ന രാജ്യാന്തര ഭീകര സംഘടനയുടെ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി (48) വടക്കുപടിഞ്ഞാറന്‍ സിറിയയില്‍  അമേരിക്കന്‍ സൈനികനടപടിക്കിടെ സ്വയംസ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതിനു പിന്നാലെ ഐഎസിന്റെ പുതിയ നേതാവും ഖലീഫയുമായി അബു ഇബ്രാഹിം അല്‍ ഹഷേമി അല്‍-ഖുറേഷി എന്ന 43 വയസുകാരന്‍ സ്ഥാനമേറ്റതായി ഐഎസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. സൗദി അറേബ്യന്‍ വംശജനായ അബു ഇബ്രാഹിം പ്രവാചകന്‍ മുഹമ്മദിന്റെ വംശത്തില്‍ പെട്ടയാളാണ് പുതിയ നേതാവെന്ന് ഐഎസ് അവകാശപ്പെടുന്നുണ്ട്. അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് അബു ഇബ്രാഹിമിനെക്കുറിച്ച് കാര്യമായ അറിവില്ല. ജിഹാദി പ്രസ്ഥാനത്തില്‍ സജീവമായിരുന്ന പോരാളിയാണ് ഇയാളെന്നാണ് കരുതുന്നത്. പ്രവാചകന്‍ മുഹമ്മദിന്റെ വംശമായ ഖുറേഷിയില്‍ നിന്നുള്ളയാളാണെന്ന് സൂചിപ്പിക്കാനാണ് അല്‍-ഖുറേഷി എന്ന് പേരിനോട് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ഖലീഫാസ്ഥാനത്തിനുള്ള പ്രധാന യോഗ്യതയായി സുന്നീ മുസ്ലീങ്ങള്‍ പരിഗണിക്കുന്ന കാര്യമാണ് പ്രവാചകന്റെ വംശജനാണെന്നത്.
2014ല്‍ ഇറാക്കിന്റെയും സിറിയയുടെയും പ്രധാനസ്ഥലങ്ങള്‍ ആയുധശേഷികൊണ്ട് പിടിച്ചെടുത്ത ഐഎസ് പതിനായിരക്കണക്കിന് മനുഷ്യരെയാണ്് കശാപ്പ് ചെയ്തത്. വടക്കന്‍ സിറിയ മുതല്‍ ഇറാഖിലെ മൊസൂള്‍ വരെ ടൈഗ്രിസ്, യൂഫ്രട്ടിസ് നദീതടത്തില്‍ ഇസ്‌ലാമിക ഖാലിഫാ ഭരണം പ്രഖ്യാപിച്ച് ലക്ഷകണക്കിന് ജനങ്ങളുടെമേല്‍ ഭീകരവാഴ്ച നടത്തുകയും യൂറോപ്പിലും സൗദി അറേബ്യയിലും ഈജിപ്തിലും മാലിയിലും ശ്രീലങ്കയിലും വരെ നിരവധി ഭീകരാക്രമണങ്ങള്‍ക്കു പ്രചോദനം നല്‍കുകയും ചെയ്ത ആഗോള ഭീകരനാണ് ബാഗ്ദാദി. ഖലീഫ ഇബ്രാഹിം എന്നപേരിലാണ് ഇയാള്‍ ഭീകരഭരണം നടത്തിയിരുന്നത്. അമേരിക്കന്‍ സ്‌പെഷല്‍ ഫോഴ്‌സസ് ഡെല്‍റ്റ ടീമിന്റെ വേട്ടനായ്ക്കളില്‍ നിന്നു രക്ഷപ്പെടാനാവാതെ അലറിവിളിച്ച് ഭയന്നോടി തന്റെ മൂന്നു മക്കളെയും കൊണ്ട് ഒരു തുരങ്കത്തില്‍ കയറി സ്‌ഫോടനത്തിന്റെ ജാക്കറ്റ് ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിച്ചായിരുന്നു ഇയാളുടെ അന്ത്യം.
തുര്‍ക്കി അതിര്‍ത്തിയില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെയായി വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിലെ ബാരിഷാ ഗ്രാമത്തിലെ ഒളിസങ്കേതത്തില്‍ കഴിഞ്ഞിരുന്ന ബാഗ്ദാദിയെ പിടികൂടാന്‍ ഇരുളിന്റെ മറവില്‍ എട്ടു ഹെലികോപ്റ്ററുകളിലായി എത്തിയ യുഎസ് സ്‌പെഷല്‍ ഫോഴ്‌സസ് കമാന്‍ഡോകളുടെ നീക്കങ്ങള്‍ പ്രസിഡന്റ് ട്രംപ് വൈറ്റ്ഹൗസിലെ സിറ്റുവേഷന്‍ റൂമില്‍ നിന്നു തത്സമയം വീക്ഷിക്കുന്നുണ്ടായിരുന്നു. ഹെലികോപ്റ്ററില്‍ നിന്നുള്ള മിസൈലുകളേറ്റ് വളപ്പിലെ ഒരു വീട് നിലംപൊത്തിയതിനു പിന്നാലെ പൊട്ടിത്തെറിക്കാനുള്ള കെണികള്‍ വച്ചിരുന്ന മുഖ്യകവാടം ഒഴിവാക്കി ചുറ്റുമതില്‍ തുരന്ന് അകത്തു കടന്ന ഡെല്‍റ്റാ ടീം ബാഗ്ദാദിയുടെ 11 മക്കളെ പരുക്കുകളില്ലാതെ സുരക്ഷിതസ്ഥാനത്തേക്കു നീക്കി. ബാഗ്ദാദിയുടെ രണ്ടു ഭാര്യമാര്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ചാവേറാകാനുള്ള സ്‌ഫോടകവസ്തുക്കള്‍ അവരുടെ ദേഹത്തുണ്ടായിരുന്നെങ്കിലും അവര്‍ അത് പ്രയോഗിച്ചിരുന്നില്ല.
‘കൊടുംക്രൂരതകൊണ്ട് മറ്റുള്ളവരെ വിറപ്പിച്ചിരുന്ന അധമനും നീചനുമായ അയാള്‍ അമേരിക്കന്‍ സൈനികര്‍ക്കു മുന്‍പില്‍ ഭയന്നുവിറച്ച് അലറി നിലവിളിച്ച് ഒരു നായയെപ്പോലെ മോങ്ങിക്കരഞ്ഞ് തന്റെ മൂന്നു മക്കളുടെയും ജീവനെടുത്ത് ഒരു ഭീരുവായാണ് മരിച്ചത്,’ ട്രംപ് പിന്നീട് പറഞ്ഞു.
വഴിമുട്ടിയ തുരങ്കത്തിലേക്ക് മക്കളെയും വലിച്ചുകൊണ്ട് മരണപ്പാച്ചില്‍ നടത്തിയ ബാഗ്ദാദിയുടെ ശരീരം സ്‌ഫോടനത്തില്‍ ചിതറുകയും തുരങ്കം ഇടിഞ്ഞുവീഴുകയും ചെയ്തുവെങ്കിലും ഏതാനും നിമിഷത്തിനകം ഡിഎന്‍എ പരിശോധനയിലൂടെ മരിച്ചത് ബാഗ്്ദാദിതന്നെയാണെന്ന് സൈന്യം ഉറപ്പുവരുത്തി. കെ9 എന്ന വേട്ടനായ്ക്കളിലൊന്നിന് പരിക്കേറ്റതൊഴിച്ചാല്‍ യുഎസ് സൈന്യത്തിന് ഒരു കേടുപാടുമുണ്ടായില്ല. ബാഗ്ദാദിയുടെ സംഘത്തിലുണ്ടായിരുന്ന നിരവധി ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. രണ്ടു മണിക്കൂര്‍ കൊണ്ട് ഗ്രൗണ്ട് ഓപ്പറേഷന്‍ പൂര്‍ത്തിയാക്കിയ കമാന്‍ഡോകള്‍ സുപ്രധാനമായ ഒട്ടേറെ രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു.
ആഗോളതലത്തില്‍ കൊടുംഭീകരനായി പ്രഖ്യാപിക്കപ്പെട്ട ബാഗ്ദാദിയുടെ തലയ്ക്ക് അമേരിക്ക 250 ലക്ഷം ഡോളര്‍ (117 കോടി രൂപ) വിലയിട്ടിരുന്നു. അല്‍ഖയിദ നേതാവ് ബിന്‍ ലാദന്റെ മൃതദേഹം സമുദ്രത്തില്‍ സംസ്‌കരിച്ചതുപോലെ ബാഗ്ദാദിയുടെ ശരീരാവശിഷ്ടങ്ങളും ഭീകരര്‍ക്ക് സ്മാരകം തീര്‍ക്കാനാവാത്തവണ്ണം കൈകാര്യം ചെയ്യുമെന്നാണ് യുഎസ് സൂചിപ്പിക്കുന്നത്.Related Articles

ജലന്ധര്‍ വിഷയത്തില്‍ കെസിബിസി പക്ഷപാതം കാണിച്ചിട്ടില്ല- ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം

എറണാകുളം: ജലന്ധര്‍ വിഷയത്തില്‍ കെസിബിസി ആരോടും പക്ഷപാതം കാണിച്ചിട്ടില്ലെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) അധ്യക്ഷനും തിരുവനന്തപുരം ആര്‍ച്ച്ബിഷപ്പുമായ ഡോ. എം. സൂസപാക്യം വ്യക്തമാക്കി. ആനുകാലിക

ഒരു തൈ നടുമ്പോള്‍ തണല്‍ നടുന്നു

‘നൊ വണ്‍ ഈസ് ടൂ സ്‌മോള്‍ ടു മെയ്ക്ക് എ ചെയ്ഞ്ച്’ കഴിഞ്ഞ മാസം പുറത്തിറങ്ങിയ പുസ്തകമാണ്. പെന്‍ഗ്വിന്‍ പ്രസിദ്ധീകരണം. ചെറിയ കുറിപ്പുകളും പ്രഭാഷണങ്ങളുമാണ് ഉള്ളടക്കം. ഗ്രന്ഥകര്‍തൃ

കേരളത്തിൽ ആദ്യ കൊവിഡ് മരണം

കേരളത്തില്‍ ആദ്യത്തെ കൊവിഡ് മരണംകൊച്ചി: കേരളത്തില്‍ ആദ്യത്തെ കൊവിഡ് മരണം സ്ഥിരീകരിച്ചു. എറണാകുളം മട്ടാഞ്ചേരി സ്വദേശിയായ 69 കാരനാണ് മരിച്ചത്. ദുബായില്‍ നിന്ന് കഴിഞ്ഞ എട്ടിന് നെടുമ്പാശേരി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*