അഭിവന്ദ്യ സൂസൈപാക്യം പിതാവ് സ്ഥാനത്യാഗം  ചെയ്തിട്ടില്ല  എന്ന് തിരുവനന്തപുരം അതിരൂപത പിആർഒ

അഭിവന്ദ്യ സൂസൈപാക്യം പിതാവ് സ്ഥാനത്യാഗം  ചെയ്തിട്ടില്ല  എന്ന് തിരുവനന്തപുരം അതിരൂപത പിആർഒ

തിരുവനന്തപൂരം : അഭിവന്ദ്യ സൂസൈപാക്യം പിതാവ് സ്ഥാനത്യാഗം  ചെയ്തിട്ടില്ല  എന്ന് തിരുവനന്തപുരം അതിരൂപത പി ആർ ഒ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. ഔദ്യോഗിക ചുമതലകളിൽ നിന്നും നിന്നും മാറി നിൽക്കുവാൻ  സന്നദ്ധത അറിയിച്ച് അഭിവന്ദ്യ സൂസപാക്യം പിതാവ് വൈദികർക്ക് അയച്ച കത്ത് വാർത്താപ്രാധാന്യം നേടിയിരുന്നു.തുടർന്നാണ് അതിരൂപത പിആർഒ വിശദീകരണവുമായി രംഗത്തെത്തിയത്.

സൂസൈപാക്യം പിതാവ്  സ്ഥാനത്യാഗം ചെയ്തു എന്ന വാർത്ത വാസ്തവവിരുദ്ധമാണ്. പിതാവ്  ചുമതലകളിൽ നിന്നും മാറി നിൽക്കുവാൻ എടുത്ത തീരുമാനം വ്യക്തിപരമാണ്. കോവിഡ് ബാധയെ തുടർന്ന് ആരോഗ്യപരമായിട്ടുള്ള  കാരണങ്ങൾ കൊണ്ടാണ് താൽക്കാലികമായി  ചുമതല സഹായമെത്രാനെ ഏൽപ്പിച്ചിരിക്കുന്നത്.

മെത്രാൻമാരുടെ വിരമിക്കൽ പ്രായമായ 75 വയസ്സ്  തികയുന്ന അവസരത്തിൽ വിരമിക്കാനുള്ള സന്നദ്ധതയാണ് മേലധികാരികളെ അദ്ദേഹം അറിയിച്ചിട്ടുള്ളത്. മേലധികാരികളിൽ നിന്നും തീരുമാനം ഉണ്ടാകുന്നതുവരെ തിരുവനന്തപുരം അതിരൂപതയുടെ മെത്രാപ്പോലീത്തയായി അഭിവന്ദ്യ സൂസൈപാക്യം പിതാവ് തുടരും. അതുവരെ സഹായമെത്രാൻ എടുക്കുന്ന എല്ലാ തീരുമാനങ്ങളും സുസെൈപാക്യം പിതാവിൻറെ ഉത്തരവാദിത്വത്തിൽ ആയിരിക്കും എന്നും പി ആർ ഒ വിശദീകരിച്ചു.

 

തിരുവന്തപുരം അതിരൂപത പി.ആർ.ഒ. മോൺസിഞ്ഞോർ സി ജോസഫാണ് വിശദീകരണം നൽകിയത്.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

ലത്തീന്‍ സഭയുടെ പൗരാണിക രൂപതയുടെ പുതിയ അമരക്കാരന്‍

ഡോ. ബൈജു ജൂലിയാന്‍, എപ്പിസ്‌കോപ്പല്‍ വികാര്‍, കൊല്ലം രൂപത                  കേരളത്തിലെ കുലശേഖര സാമ്രാജ്യത്തിന്റെ അസ്തമയത്തോടുകൂടി ഉയര്ന്നുവന്ന രാജ്യമാണ് വേണാട്

കാലവർഷക്കെടുതി നേരിടാൻ എന്തു സഹായവും ചെയ്യാൻ സഭ തയ്യാറെന്ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

കേരളം നേരിട്ടുകൊണ്ടിരിക്കുന്ന അതീവഗുരുതരമായ കാലവർഷക്കെടുതി നേരിടുന്നതിന് ഇപ്പോൾതന്നെ സഭയുടെ കീഴിലുള്ള നിരവധി സ്ഥാപനങ്ങളും കെട്ടിടങ്ങളും പുനരധിവാസ പ്രവർത്തനങ്ങൾക്കായി വിട്ടുകൊടുത്തിട്ടുണ്ട്. കൂടുതൽ സ്ഥാപനങ്ങൾ ഇതിനു വേണ്ടി ഉപയോഗിക്കാൻ തയ്യാറാണെന്ന്

എസ്. എസ്. എൽ. സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു, 97.84 ശതമാനം വിജയം

തിരുവനതപുരം:വിദ്യഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്‌ സെക്രട്ടറിയറ്റ് ചേമ്പറിലാണ് ഫലപ്രഖ്യപനം നടത്തിയത്.  കേരളത്തിൽ 441103 വിദ്യാർഥികൾ പരീക്ഷ എഴുതിയപ്പോൾ 421162 വിദ്യാർഥികൾ വിജയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 2

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*