അമരലതാംഗുലി- ജീവനാദം പബ്ലിക്കേഷന്റെ പ്രഥമ പുസ്തകം പ്രകാശനം ചെയ്തു

അമരലതാംഗുലി- ജീവനാദം പബ്ലിക്കേഷന്റെ പ്രഥമ പുസ്തകം പ്രകാശനം ചെയ്തു

 

കൊച്ചി :കേരള ലത്തീന്‍ കത്തോലിക്ക സമുദായത്തിന്റെ മുഖപത്രമായ ജീവനാദം കുടുംബത്തില്‍ നിന്നും പുതിയ സംരംഭത്തിന് തിരിതെളിഞ്ഞു.
ജീവനാദം പബ്ലിക്കേഷന്‍ പുറത്തിറക്കുന്ന പ്രഥമ പുസ്തകം അമരലതാംഗുലി
കെആര്‍എല്‍സി ബിസി ഹെരിറ്റേജ് കമ്മീഷന്‍ ചെയര്‍മാന്‍ കണ്ണൂര്‍ ബിഷപ് ഡോ.അലക്‌സ് വടക്കുംതല
പ്രകാശനം ചെയ്തു. ഇന്‍ഡ്യന്‍ കാത്തലിക് പ്രസ് അസോസിയേഷന്‍ പ്രസിഡന്റ്
ഇഗ്‌നേഷ്യസ് ഗൊണ്‍സാല്‍വസ് ആദ്യ പ്രതി ഏറ്റുവാങ്ങി.
ജീവനാദം ചീഫ് എഡിറ്ററും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ ജെക്കോബിയാണ് പുസ്തകത്തിന്റെ രചയിതാവ്.
അമര ലതാംഗുലി ചരിത്രത്തില്‍ ഇടം കിട്ടാതെപോയ, ബോധപൂര്‍വം വിസ്മരിക്കുകയോ ചെയ്ത ഒരു കര്‍മ്മലീത്താ സന്യാസിയായ മത്തെയൂസ് പാതിരിയുടെ ചരിത്രബോധത്തയും അദ്ദേഹത്തിലെ ചിത്രകാരനെയും വെളിപ്പെടുത്തുന്നതാണ് . ‘ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ രചനയ്ക്ക് നിര്‍ണ്ണായക സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് മത്തെയൂസ് പാതിരി.’ ഹോര്‍ത്തൂസ് ഇന്തിക്കൂസ് മലബാറിക്കൂസ് ‘ എന്ന പന്ത്രണ്ട് ബ്രഹദ് വാല്യങ്ങളുടെ മൂലരൂപമെന്ന് വിശേഷിപ്പിക്കാവുന്ന മത്തെയൂസ് പാതിരിയുടെ അപ്രകാശിത ഡ്രോയിങ്ങുകളുടെ അജ്ഞാത ഫോളിയോകള്‍ ഫ്‌ളോറക്‌സിലെ കോഡക്‌സില്‍ കണ്ടെത്തിയ പഠനങ്ങളെ ആധാരമാക്കിയാണ് ഈ പുസ്തകം രചിച്ചിട്ടുള്ളത്.

കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ്, ജനറല്‍ സെക്രട്ടറി ഫാ.തോമസ് തറയില്‍ ,ജീവനാദം മാനേജിംഗ് എഡിറ്റര്‍ ഫാ.സെബാസ്റ്റിന്‍ മില്‍ട്ടണ്‍ കളപ്പുരയ്ക്കല്‍, അസോ.മാനേജിംഗ് എഡിറ്റര്‍ ഫാ.സ്റ്റീഫന്‍ തോമസ് ചാലക്കര എന്നിവര്‍ സംബന്ധിച്ചു.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
bookJeevanaadam publicationJeevanadamPublishing

Related Articles

ചരിത്രത്തിന്റെ ദിശമാറ്റിയ പുൽത്തൊട്ടിൽ

പതിവിൽ നിന്നും വ്യത്യസ്തമായി ചരിത്രം ദിശമാറി ഒഴുകിയ ദിനമാണ് ക്രിസ്തുമസ്. ഇത്രയും നാളും ചെറുതിൽ നിന്നും വലുതിലേക്കുള്ള വളർച്ചയായിരുന്നു ചരിത്രം. ഇല്ലാത്തവൻ ഉള്ളവന്റെ കീഴിൽ ജീവിക്കുകയെന്നതായിരുന്നു അത്.

അതിര്‍ത്തിയില്‍ യുദ്ധസമാനമായ അന്തരീക്ഷം

ന്യൂഡല്‍ഹി: പാക് സൈന്യത്തിന്റെ പ്രകോപനവും ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയുമായി അതിര്‍ത്തിയില്‍ യുദ്ധസമാനമായ അന്തരീക്ഷം. കഴിഞ്ഞ ദിവസം പാക് ഭീകരകേന്ദ്രങ്ങള്‍ മിന്നലാക്രമണത്തില്‍ തകര്‍ത്തിന് പിന്നാലെ കാശ്മീരിലും അതിര്‍ത്തി പ്രദേശങ്ങളിലും

ലോകത്തിന് ഭീഷണിയായി ലണ്ടനില്‍ കോവിഡ് വൈറസിന് ജനിതക മാറ്റം

ലണ്ടന്‍: കോവിഡ് 19 നെതിരായുള്ള വാക്‌സിനുകളുടെ അവസാനഘട്ട പരീക്ഷണങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുന്ന ലോകത്തിനു മുമ്പിലേക്ക് ആശങ്ക വര്‍ധിപ്പിച്ച് ബ്രിട്ടനില്‍ കൊറോണ വൈറസിന് ജനിതക മാറ്റം. പുതിയ സാഹചര്യത്തില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*