അമര ലതാംഗുലി: മത്തെയുസ് പാതിരിയുടെ വിരിദാരിയും ഓറിയന്താലെയും ഹോര്‍ത്തുസ് മലബാറിക്കുസും

അമര ലതാംഗുലി: മത്തെയുസ് പാതിരിയുടെ വിരിദാരിയും ഓറിയന്താലെയും ഹോര്‍ത്തുസ് മലബാറിക്കുസും

എറണാകുളം: പതിനേഴാം നൂറ്റാണ്ടിലെ മലയാളക്കരയിലെ ഔഷധികളുടെയും ഇതര സസ്യങ്ങളുടെയും സമഗ്ര ചിത്രീകരണവും മലയാളം, കൊങ്കണി, അറബി, ലത്തീന്‍ നാമാവലിയും ഔഷധഗുണങ്ങളും പ്രയോഗവിധികളും ഉള്‍പ്പെടെയുള്ള വിവരങ്ങളും അടങ്ങുന്ന സര്‍വവിജ്ഞാനകോശമെന്നും ബോട്ടാണിക്കല്‍ ചിത്രകലയുടെ മാസ്റ്റര്‍പീസെന്നും അറിയപ്പെടുന്ന ‘ഹോര്‍ത്തുസ് ഇന്തിക്കുസ് മലബാറിക്കുസ്’ എന്ന 12 വാല്യങ്ങളുടെ ലത്തീന്‍ ഭാഷയിലുള്ള ബൃഹല്‍സംഹിതയുടെ ആദ്യ രൂപരേഖ ഒരുക്കിയ ഇറ്റലിക്കാരനായ കര്‍മലീത്താ മിഷണറിയും വൈദ്യശാസ്ത്രജ്ഞനും സസ്യചിത്രകാരനുമായ മത്തെയുസ് പാതിരിയുടെ (വിശുദ്ധ യൗസേപ്പിന്റെ മത്തെയുസ്) അപ്രകാശിത കൈയെഴുത്തുരേഖകള്‍ ആദ്യമായി മലയാളത്തില്‍ പ്രകാശിതമാകുന്നു.
ജീവനാദത്തിന്റെ 15-ാം വാര്‍ഷികത്തോടനുബന്ധിച്ച് സമാരംഭിക്കുന്ന ജീവനാദം പബ്ലിക്കേഷന്‍സ് ആദ്യമായി പുറത്തിറക്കുന്ന പുസ്തകം ‘അമര ലതാംഗുലി: മത്തെയുസ് പാതിരിയുടെ വിരിദാരിയും ഓറിയന്താലെയും ഹോര്‍ത്തുസ് മലബാറിക്കുസും’ ഇന്നുവരെ പുറംലോകം കാണാത്ത ഇറ്റലിയിലെ ഫ്ളോറന്‍സിലെ മേദിച്ചി ലോറന്‍സിയാന ലൈബ്രറിയിലെ പുരാരേഖാലയത്തിലെ മത്തെയുസിന്റെ ആദ്യകാല ഡ്രോയിങ്ങുകളും കുറിപ്പുകളും വെളിച്ചത്തുകൊണ്ടുവരുന്നു. ജെക്കോബിയാണ് രചയിതാവ്. മേദിച്ചി ശേഖരത്തില്‍ മത്തെയുസിന്റെ അജ്ഞാത രേഖാചിത്രങ്ങള്‍ കണ്ടെത്തി പഠനം നടത്തിയ ബൊളോഞ്ഞ യൂണിവേഴ്സിറ്റിയിലെ മോഡേണ്‍ ഹിസ്റ്ററി പ്രൊഫസര്‍ ജുസെപ്പെ ഓള്‍മിയുടെ പ്രബന്ധവും ഗ്രന്ഥത്തിന്റെ ഭാഗമാണ്.
സിറിയ, ലെബനോന്‍, മൊസൊപ്പോട്ടേമിയയിലെ ബസ്റ (ഇറാഖ്), പേര്‍ഷ്യ, മൊസാംബിക്, ഗുജറാത്തിലെ ദീവ്, ഗോവ എന്നിവിടങ്ങളില്‍ പ്രേഷിതശുശ്രൂഷ ചെയ്ത മത്തെയുസ് പാതിരി 1657 ജനുവരിയിലാണ് റോമില്‍ നിന്ന് മലബാറിലേക്ക് നിയോഗിക്കപ്പെട്ട ആദ്യത്തെ അപ്പസ്തോലിക കമ്മിസാറി ജോസഫ് മരിയ സെബസ്ത്യാനി നയിച്ച കര്‍മലീത്താ ദൗത്യസംഘത്തോടൊപ്പം ചേര്‍ന്ന് മലയാളക്കരയിലെത്തുന്നത്. സെബസ്ത്യാനി തന്റെ ഡെലഗേറ്റായി മത്തെയുസിനെ മലബാറില്‍ നിയോഗിച്ചുകൊണ്ടാണ് ആദ്യ ദൗത്യം പൂര്‍ത്തിയാക്കി റോമിലേക്കു മടങ്ങിയത്. മലബാറിലെ പ്രഥമ അപ്പസ്തോലിക വികാരി എന്ന പദവിയോടെ വീണ്ടും കേരളത്തിലെത്തിയ ബിഷപ് സെബസ്ത്യാനിയുടെ സംഘത്തില്‍ മത്തെയുസ് പാതിരി വീണ്ടും അംഗമായി. 1663 ജനുവരിയില്‍ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി കൊച്ചിയിലെ പോര്‍ച്ചുഗീസ് കോട്ട പിടിച്ചടക്കിയതിനെ തുടര്‍ന്ന് വിദേശികളായ എല്ലാ കത്തോലിക്കാ മിഷണറിമാര്‍ക്കും തിരിച്ചുപോകേണ്ടിവന്നെങ്കിലും മലങ്കരയിലെ പ്രഥമ തദ്ദേശീയ മെത്രാന്‍ പറമ്പില്‍ ചാണ്ടിയുടെ ഉപദേഷ്ടാവും റോമിലെ പ്രൊപ്പഗാന്ത ഫീദെയുടെ പ്രതിനിധിയും എന്ന നിലയില്‍ മത്തെയുസ് കുറച്ചുകാലം കൂടി മലബാറില്‍ തുടര്‍ന്നു. വീണ്ടും പേര്‍ഷ്യയിലേക്കു നിയോഗിക്കപ്പെട്ട മത്തെയുസ് 1669-ല്‍ പേപ്പല്‍ കമ്മിസാറി പദവിയോടെ വീണ്ടും മലബാറിലെത്തി.
കൊങ്കണ്‍ മുതല്‍ കന്യാകുമാരി വരെ നീണ്ടുകിടന്ന ഡച്ച് മലബാറിന്റെ കമാന്‍ഡറും ഗവര്‍ണറുമായിരുന്ന ഹെന്‍ഡ്രിക് ഏഡ്രിയാന്‍ വാന്‍ റീഡ് മലബാറിലെ സസ്യജാലങ്ങളെക്കുറിച്ച് വിപുലമായ പഠനം നടത്താനുള്ള മഹായജ്ഞത്തില്‍ മത്തെയുസിന്റെ സഹായം തേടി. അങ്ങനെയാണ് ഹോര്‍ത്തുസ് മലബാറിക്കുസ് എന്ന ലത്തീന്‍ ഗ്രന്ഥപരമ്പര ആംസ്റ്റര്‍ഡാമില്‍ നിന്ന് അച്ചടിച്ചിറക്കുന്നത്. മലയാളം, കൊങ്കണി ദേവനാഗരി ലിപി എന്നി ആദ്യമായി അച്ചടിക്കപ്പെടുന്നത് ഈ ലത്തീന്‍ ഗ്രന്ഥത്തിലാണ്. പൂര്‍വദേശങ്ങളിലെ മിഷണറി ശുശ്രൂഷയ്ക്കിടയില്‍ മത്തെയുസ് ഓരോ പ്രദേശത്തെയും ഔഷധസസ്യങ്ങള്‍, വൃക്ഷങ്ങള്‍, കുറ്റിച്ചെടികള്‍, പുല്ലുവര്‍ഗങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയെ നിരീക്ഷിച്ച് കറുത്ത മഷിയും പേനയും ഉപയോഗിച്ച് വരച്ച ഡ്രോയിങ്ങുകളിലൂടെയാണ് മലയാളക്കരയിലെ ഔഷധസസ്യങ്ങളുടെ ചിത്രങ്ങളും തനിനാടന്‍ പേരുകളും യൂറോപ്പിലും മറ്റും സസ്യശാസ്ത്രപഠന മേഖലയിലും വാണിജ്യരംഗത്തും ശ്രദ്ധിക്കപ്പെടുന്നത്. ഹോര്‍ത്തുസ് മലബാറിക്കുസ് രചനയ്ക്കു മുന്‍പായി തന്റെ വിരിദാരിയും ഓറിയന്താലെ പരമ്പരയിലെ സസ്യചിത്രങ്ങള്‍ പലപ്പോഴായി മത്തെയുസ് യൂറോപ്പിലേക്ക് പ്രസിദ്ധീകരണത്തിനായി അയച്ചിരുന്നുവെങ്കിലും അവയില്‍ ഒരു ഭാഗം മാത്രമേ ഇറ്റാലിയന്‍ സസ്യശാസ്ത്ര പുസ്തകങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ.
റോമിലും പാരീസിലും വിരിദാരിയും ഓറിയന്താലെ കൈയെഴുത്തുപകര്‍പ്പുകളുടെ പുരാരേഖാ ഫോളിയോകള്‍ ഉള്ളതായി വിവിധ പഠനങ്ങളില്‍ സൂചിപ്പിച്ചിരുന്നെങ്കിലും മത്തെയുസിന്റെ ഒറിജിനല്‍ ഡ്രോയിങ്ങുകള്‍ ആദ്യമായാണ് മലയാളത്തില്‍ പ്രകാശിതമാകുന്നത്.
ഹോര്‍ത്തുസ് മലബാറിക്കുസ് രചനയില്‍ മലയാളക്കരയിലെ ഒരു നാട്ടുവൈദ്യന്റെ പങ്കു മാത്രം എടുത്തുകാട്ടിക്കൊണ്ട് മത്തെയുസ് പാതിരിയുടെയും ആ പദ്ധതിയില്‍ പങ്കുകാരായിരുന്ന വിനായക പണ്ഡിറ്റ്, അപ്പു ഭട്ട്, രംഗ ഭട്ട് എന്നീ ഗൗഡസാരസ്വത ബ്രാഹ്മണ വൈദ്യന്മാരുടെയും സംഭാവനകളെ തമസ്‌കരിക്കാന്‍ കുറച്ചുകാലമായി കേരളത്തില്‍ ആസൂത്രിതമായ ശ്രമങ്ങള്‍ നടന്നുവരികയായിരുന്നു. മത്തെയുസിന്റെ ആദ്യകാല ഡ്രോയിങ്ങുകളില്‍ പലതും ഹോര്‍ത്തുസിലെ ചെമ്പേട് ചിത്രീകരണത്തിന് ആധാരമായിരുന്നുവെന്നു തെളിയിക്കുന്നതാണ് അപ്രകാശിത വിരിദാരിയും ഓറിയന്താലെ കോഡക്സിലെ ഒട്ടേറെ രചനകള്‍.Related Articles

നെയ്യാറ്റിൻകര നിഡ്സ് സമരിറ്റൻ ടാസ്ക് ഫോഴ്സ് മൂന്നാമത്തെ കോവിഡ് മരണശുശ്രൂഷ നടത്തി

നെയ്യാറ്റിൻകര ഇൻറഗ്രൽ ഡവലപ്മെൻറ് സൊസൈറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച *നിഡ്സ് സമരിറ്റൻ ടാസ്ക് ഫോഴ്സ്* കാരിത്താസ് ഇന്ത്യയും രൂപത KCYM യുമായസഹകരിച്ച്  (മൂന്നാമത്തെ കോവിഡ് മരണശുശ്രൂഷ ) 09

ആംഗ്ലോ ഇന്ത്യരുടെ അവസ്ഥയെക്കുറിച്ചു പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കണം – ഹൈബി ഈഡന്‍ എംപി

ന്യൂഡല്‍ഹി: ലോക്‌സഭയിലേക്ക് രണ്ട് ആംഗ്ലോ ഇന്ത്യന്‍ എംപിമാരെയും സംസ്ഥാന നിയമസഭകളിലേക്ക് ഓരോ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെയും നോമിനേറ്റ് ചെയ്യാനുള്ള ഭരണഘടനാ വ്യവസ്ഥ നിര്‍ത്തലാക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ തീരുമാനം

ഫ്രാൻസീസ് പാപ്പയുടെ വികാരിക്ക് കൊറോണ പോസിറ്റിവ്.

ഫ്രാൻസീസ് പാപ്പയോട് ഏറ്റവും അടുത്ത വ്യക്തിയാണ് കർദിനാൾ വികാരി. ഫ്രാൻസീസ് പാപ്പായാണ് റോമിൻ്റെ മെത്രാനെങ്കിലും അദ്ദേഹത്തിനു വേണ്ടി റോമിൻ്റെ ഭരണം നടത്തുന്നത് കർദിനാൾ ആൻജലോ ഡോണാറ്റിസാണ്. 66

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*