അമേരിക്കന്‍ കമ്പനിയുമായുള്ള കരാറില്‍ നിന്ന് പിന്മാറണം-കെഎല്‍സിഎ

അമേരിക്കന്‍ കമ്പനിയുമായുള്ള കരാറില്‍ നിന്ന് പിന്മാറണം-കെഎല്‍സിഎ

 

എറണാകുളം: ആഴക്കടല്‍ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിയുമായി കെഎസ്ഐഎന്‍സി വഴി ധാരണാപത്രം ഉണ്ടാക്കി മത്സ്യത്തൊഴിലാളി സമൂഹത്തെ ആശങ്കയിലാഴ്ത്തുന്ന നടപടിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറണമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ ആവശ്യപ്പെട്ടു. അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുമായി ചേര്‍ന്ന് 400 ട്രോളുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി സംബന്ധിച്ച ഏകപക്ഷീയമായ തീരുമാനത്തില്‍നിന്ന് മന്ത്രാലയം പിന്മാറണം. ഈ മേഖലയിലുള്ള വരുമായി ചര്‍ച്ച നടത്തി അവരുടെ ആശങ്കകള്‍ പരിഹരിക്കണം.

മത്സ്യം നമ്മുടെ സമ്പത്താണ്. നമ്മുടെ സമുദ്രത്തില്‍ കൂറ്റന്‍ കപ്പലുകള്‍ ഉപയോഗിച്ച് വിദേശകമ്പനികള്‍ മത്സ്യബന്ധനം നടത്തുന്നതിനെതിരെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും, മത്സ്യത്തൊഴിലാളികളും വന്‍ചെറുത്തുനില്പാണ് നടത്തി വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തകിടം മറിഞ്ഞ് വന്‍കിട കുത്തക കമ്പനികള്‍ക്ക് കേരളതീരം തുറന്നു കൊടുക്കാന്‍ തീരുമാനിച്ചത് പ്രതിഷേധാര്‍ഹമാണ്. ഇപ്പോള്‍ തന്നെ കേരളത്തിന്റെ മത്സ്യബന്ധനമേഖലയും, പരമ്പരാഗത മത്സ്യത്തൊഴിലാളികളും കടുത്ത പ്രതിസന്ധി നേരിടുകയാണ്. മത്സ്യത്തിന്റെ ലഭ്യത വളരെ കുറഞ്ഞിരിക്കുന്നു. ഈ പദ്ധതി നടപ്പാക്കുന്നതിന് വേണ്ടി 2019 ലെ മത്സ്യനയത്തില്‍ മാറ്റം വരുത്തിയ നിലപാട് ശരിയല്ല എന്നും കെഎല്‍സിഎ ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷെറി ജെ. തോമസ്, എബി കുന്നേപറമ്പില്‍, ഇ.ഡി ഫ്രാന്‍സിസ്, ജെ. സഹായദാസ്, ജോസഫ് ജോണ്‍സണ്‍, ടി.എ ഡാല്‍ഫിന്, എസ്. ഉഷാകുമാരി, അജു ബി ദാസ്, ബിജു ജോസി, എം.സി ലോറന്‍സ്, ജസ്റ്റീന ഇമ്മാനുവല്‍, പൂവം ബേബി, ജോണ്‍ ബാബു, ജസ്റ്റിന്‍ ആന്റണി, അഡ്വ ജസ്റ്റിന്‍ കരിപ്പാട്ട്, ജോര്‍ജ് നാനാട്ട്, ഷൈജ ടീച്ചര്‍, വിന്‍സ് പെരിഞ്ചേരി എന്നിവര്‍ സംസാരിച്ചു.


Related Articles

വംശീയ ആക്രമണത്തിന്റെ തീയണയ്ക്കുക

അഹമ്മദാബാദ് വിമാനത്താവളത്തിലെ വരവേല്‍പ്പിന്റെ ഊഷ്മളാലിംഗനം തൊട്ട് മൊട്ടേര സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ‘നമസ്‌തേ ട്രംപ്’ എന്ന അതിശയാവേശങ്ങളുടെ മഹാപ്രകടനം വരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ

ആഘോഷങ്ങളും നേര്‍ച്ചസദ്യകളും മാറ്റിവയ്ക്കണമെന്ന് ബിഷപ്പുമാര്‍

കൊച്ചി: കോവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദേവാലയങ്ങളിലെ ആഘോഷങ്ങളും നേര്‍ച്ചസദ്യകളും മാറ്റിവയ്ക്കണമെന്ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലും കൊച്ചി രൂപതാ മെത്രാന്‍ ഡോ.

പ്രളയദുരന്തമനുഭവിക്കുന്നവര്‍ക്കുള്ള വരാപ്പുഴ അതിരൂപതയുടെ പുനരധിവാസ പദ്ധതികള പ്രഖ്യാപിച്ചു

പ്രളയദുരന്തത്തെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന നാനാജാതിമതസ്തര്‍ക്കായുള്ള വരാപ്പുഴ അതിരൂപതയുടെ തനതായ പുനരധിവാസ പദ്ധതികള്‍ക്ക് തുടക്കമായി. അതിരൂപതയുടെ 76 ഇടവകകളെ ദുരന്തം ബാധിച്ചു. വിവിധ സ്ഥാപനങ്ങളും ഇടവകകളുമായി 110 ദുരിതാശ്വാസ കേന്ദ്രങ്ങള്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*