Breaking News
പ്രാർത്ഥനയുടെ ലാവണ്യം: ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ വിചിന്തനം:- പ്രാർത്ഥനയുടെ ലാവണ്യം (ലൂക്കാ 11:1-13) “കർത്താവേ, ഞങ്ങളെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ”. ശിഷ്യരുടെ അഭ്യർത്ഥനയാണിത്. അപ്പോഴാണ് ഗുരുനാഥൻ
...0പ്രാര്‍ഥനാ മാതൃകകളുണ്ടാവട്ടെ: ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ വിചിന്തനം:- പ്രാര്‍ഥനാ മാതൃകകളുണ്ടാവട്ടെ (ലൂക്കാ 11:1-13) പ്രാര്ഥനയോടു ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ആണ്ടുവട്ടത്തിലെ പതിനേഴാം ഞായറാഴ്ചയായ ഇന്ന്
...0നീ സ്നേഹിക്കണം: ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ വിചിന്തനം :- “നീ സ്നേഹിക്കണം” (ലൂക്കാ 10: 25 – 37) “ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു”
...0കടലേറ്റം, തീരശോഷണം: അടിയന്തര നടപടി വേണമെന്ന് ബിഷപ് കരിയില്‍
കൊച്ചി: കേരളത്തിന്റെ തീരപ്രദേശത്ത് കടലേറ്റവും തീരശോഷണവും അതിരൂക്ഷമായിത്തീരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനും നടപ്പിലാക്കുന്നതിലും അടിയന്തര ശ്രദ്ധ ഉണ്ടാവണമെന്നാവശ്യപ്പെട്ട് കെആര്‍എല്‍സിസി പ്രസിഡന്റ്
...0ഫാ. സ്റ്റാന്‍ സ്വാമിയുടെ മാതൃക ഏറ്റെടുക്കണം – ബിഷപ് ഡോ. അലക്സ് വടക്കുംതല
കണ്ണൂര്‍: ആദിവാസികളുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും നീതിക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ച പു രോഹിതനാണ് ഫാ. സ്റ്റാന്‍ സ്വാമിയെന്ന് ബിഷപ് ഡോ. അലക്സ് വടക്കുംതല. ഫാ.
...0എന്റെ കർത്താവേ, എന്റെ ദൈവമേ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “എന്റെ കർത്താവേ, എന്റെ ദൈവമേ” (യോഹ 20: 24 – 29) തിരിച്ചു
...0
അമ്മൂമ്മയ്ക്കു പുതുജീവനേകി പേരക്കുട്ടി

പുന്നപ്ര: വള്ളം മുങ്ങി ജീവന് അപകടത്തിലായപ്പോള്‍ സ്വയം രക്ഷപ്പെടാനല്ല റോജിന്‍ ശ്രമിച്ചത്. ജീവിതത്തിലേക്ക് തന്റെ അമ്മൂമ്മയെക്കൂടി കൈപിടിച്ച് നീന്തിച്ചു ആ പതിനൊന്നുകാരന്. കരിച്ചിറ വാളേക്കാട് വീട്ടില്‍ വി.ജെ ജോസഫിന്റെ ഭാര്യ മറിയാമ്മയെ (60) യാണ് പുന്നപ്ര തെക്ക് പുത്തന്‍പുരക്കല്‍ റോബര്‍ട്ടിന്റെ മകന് റോജിന്‍ രക്ഷിച്ചത്. റോജിന്റെ അമ്മ ജിന്‍സിയുടെ മാതാവാണ് മറിയാമ്മ.
പൂക്കൈതയാറിന്റെ മറുകരയില്‍ ചെമ്പുംപുറം നര്‍ബോനപുരം പള്ളിയിലേക്ക് വഞ്ചിയില്‍ പോകുകയായിരുന്നു ഇരുവരും. മറിയാമ്മയുടെ ഭര്‍ത്താവ് ജോസഫിന്റെ കുഴിമാടത്തില്‍ പ്രാര്ഥിക്കാനായിരുന്നു അമ്മൂമ്മയും പേരക്കുട്ടിയും പോയത്.
രാവിലെ 6.45 ഓടെ വഞ്ചിയില്‍ അമിതവേഗത്തില്‍ വന്ന ഒരു പുരവഞ്ചി(വഞ്ചിവീട്) ഇടിക്കുകയായിരുന്നു. വഞ്ചി മറിഞ്ഞ് ഇരുവരും വെള്ളത്തില്‍ വീണു. രക്ഷിക്കാന്‍ മെനക്കെടാതെ വഞ്ചിവീട്ടുകാര് സ്ഥലം വിട്ടു. ഇരുവര്‍ക്കും നീന്തല്‍ അറിയാമായിരുന്നെങ്കിലും മറിയാമ്മയുടെ കാലില്‍ സാരി കുരുങ്ങിയതിനാല്‍ നീന്താന്‍ കഴിഞ്ഞില്ല. റോജിന്‍ ഒരു കൈകൊണ്ട് അമ്മൂമ്മയെ താങ്ങിപ്പിടിച്ച് മറുകൈ വഞ്ചിയില്‍ പിടിച്ച് കരയിലേക്കു നീന്തി. ഏറെ ആയാസപ്പെട്ടെങ്കിലും അമ്മൂമ്മയെ കൈവിടാതെ റോജിന്‍ കരയിലെത്തിച്ചു. വീട്ടിലെത്തിയ ഇരുവരും നനഞ്ഞ വസ്ത്രങ്ങള്‍ മാറി വീണ്ടും പള്ളിയിലേക്കു പുറപ്പെട്ടു.
റോജിന്റെ ധീരതയെ പുന്നപ്ര വിശുദ്ധ ജോണ്‍ മരിയ വിയാനി പള്ളിയില്‍ ചേര്‍ന്ന യോഗം അഭിനന്ദിച്ചു. വികാരി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ കൈതവളപ്പില്‍ റോജിന്‍ പുരസ്കാരം സമ്മാനിച്ചു.
Related
Related Articles
വിധവയുടെ കാണിക്ക: ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ First Reading: 1 Kings 17:10-16 Responsorial Psalm: Psalm 146:7, 8-9, 9-10 Second Reading: Hebrews 9:24-28 Gospel Reading: Mark 12:38-44 വിചിന്തനം:- വിധവയുടെ
ചരിത്രത്തില്‍ ഇടം നേടി 100 വില്ലുവണ്ടി ഘോഷയാത്രകള്‍
എറണാകുളം: ചരിത്രത്തില്‍ ഇടം നേടി കെപിഎംഎസിന്റെ 100 വില്ലുവണ്ടി ഘോഷയാത്രകള്‍. പ്രതീകാത്മകമായി പൂക്കള്‍ വിരിച്ച പാതയിലൂടെ വില്ലുവണ്ടികള്‍ നീങ്ങിയത് ജനങ്ങള്‍ക്ക് നയാനന്ദകരമായി. കോയമ്പത്തൂര്‍, വള്ളിയൂര്‍, പൊള്ളാച്ചി തുടങ്ങിയിടങ്ങളില്‍
ഇടയസങ്കീർത്തനത്തെ വക്രീകരിച്ച് ബെന്യാമിൻ; ഫാ മാർട്ടിൻ ആൻറണി എഴുതുന്നു
മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച ജാരസങ്കീർത്തനം എന്ന ബെന്യാമിൻ കവിതയെ നിരൂപണം ചെയ്യുകയാണ് ഫാ മാർട്ടിൻ N ആന്റണി. പ്രണയത്തെയും വിശുദ്ധ ബൈബിളിലെ “കർത്താവാണ് എൻറെ ഇടയൻ”