Breaking News

അയോദ്ധ്യ കേസ്: പരമോന്നത കോടതിയുടെ ചരിത്ര വിധി വന്നു

അയോദ്ധ്യ കേസ്: പരമോന്നത കോടതിയുടെ ചരിത്ര വിധി വന്നു

അയോധ്യ കേസ്: പരമോന്നത കോടതിയുടെ ചരിത്രവിധി വന്നു

കേന്ദ്രസര്‍ക്കാര്‍ പ്രത്യേകട്രസ്റ്റ് ഉണ്ടാക്കി അയോധ്യയിലെ തര്‍ക്കഭൂമി ട്രസ്റ്റിന് കൈമാറണമെന്നും ഇവിടെ രാമക്ഷേത്രം നിര്‍മിക്കാവുന്നതാണെന്നും സുപ്രീം കോടതിയുടെ ചരിത്രവിധി. തര്‍ക്കഭൂമിക്ക് പുറത്ത് പള്ളി പണിയാനായി അഞ്ച് ഏക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡിന് നല്‍കണമെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ട്രസ്റ്റ് രൂപീകരിച്ച് അയോധ്യയിലെ തര്‍ക്കഭൂമി മൂന്നു മാസത്തിനകം ടസ്റ്റിന് കൈമാറണമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഇവിടെ രാമക്ഷേത്രം നിര്‍മിക്കാവുന്നതാണ്. തര്‍ക്കഭൂമിക്കു പുറത്ത് മസ്ജിദ് നിര്‍മിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി നല്‍കണമെന്നും കോടതി വിധിച്ചു.
134 വര്‍ഷത്തെ നിയമ പോരാട്ടത്തിന് ശേഷമാണ് ഇന്ന് (2019 നവംബര്‍ 9ന്) അയോധ്യ കേസില്‍ അന്തിമവിധിയുണ്ടായത്. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 30 മിനിറ്റിലേറെ സമയമെടുത്താണ് വിധി പൂര്‍ണമായും പ്രസ്താവിച്ചത്.
അയോധ്യാ തര്‍ക്കഭൂമിയില്‍ അവകാശം ഉന്നയിച്ച മൂന്ന് കക്ഷികള്‍ക്കും ഉടമസ്ഥാവകാശം നല്‍കാതെയാണ് സുപ്രീം കോടതിയുടെ വിധി. വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം അവകാശം സ്ഥാപിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. രേഖകളാണ് വേണ്ടത്.
നിര്‍മ്മോഹി അഖാഡയുടെ ഹര്‍ജി തള്ളിയ സുപ്രീംകോടതി സുന്നി വഖഫ്‌ബോര്‍ഡിന്റെയും രാം ലല്ലയുടെയും ഹര്‍ജിയിലാണ് തീര്‍പ്പു കല്‍പ്പിച്ചത്. തര്‍ക്കഭൂമിയെ മൂന്നായി വിഭജിച്ച് അവകാശം നല്‍കിയ അലഹബാദ് ഹൈക്കോടതി വിധി തെറ്റായിരുന്നെന്നും സുപ്രീംകോടതി വിലയിരുത്തി. 1959 ഡിസംബറില്‍ തര്‍ക്കകെട്ടിടത്തില്‍ രാമവിഗ്രഹം കൊണ്ടു വെയ്ക്കുകയും 1992 ല്‍ പള്ളി തകര്‍ക്കുകയൂം ചെയ്തത് നിയമവിരുദ്ധ നടപടിയെന്നും കോടതി പറഞ്ഞു.
സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്നില്‍ക്കണ്ട് തര്‍ക്കഭൂമിയിലും രാജ്യത്തെ തന്ത്രപ്രധാനമായ സ്ഥലങ്ങളിലും സാമുദായിക സംഘര്‍ഷങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും സുരക്ഷാ ഭടന്മാരെ നിയോഗിച്ചിരുന്നു. രാജ്യമൊട്ടാകെ മുള്‍മുനയില്‍ നില്‍ക്കവെയാണ് സുപ്രീം കോടതി രാജ്യം ഉറ്റുനോക്കിയ വിധി പ്രസ്താവിച്ചിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ജസ്റ്റീസുമാരായ എസ്എ ബോബ്‌ഡേ, ഡി വൈ ചന്ദ്രാചുഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നാസര്‍ എന്നിവര്‍ അടങ്ങിയ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.


Tags assigned to this article:
ayodyaindiasupreme court

Related Articles

പുനരുത്ഥാനം ജീവന്റെ പ്രഘോഷണം

പുരാതന മധ്യപൂര്‍വപ്രദേശങ്ങളില്‍ നിലനിന്നിരുന്ന ഐതിഹ്യങ്ങളുടെയും ചിത്രരചനകളുടെയും പാരമ്പര്യങ്ങളില്‍ ആഴമായി വേരൂന്നിയ പ്രസിദ്ധമായ ഒരു പ്രതിബിംബമാണ് ജീവന്റെ വൃക്ഷം  എന്നത്. മുദ്രകളിലും സാഹിത്യകൃതികളിലും മറ്റു കലാരൂപങ്ങളിലും ജീവന്റെ വൃക്ഷത്തെ

തിരുവനന്തപുരം അതിരൂപത 28 യുവതികള്‍ക്ക് വിവാഹ ധനസഹായം വിതരണം ചെയ്തു

തിരുവനന്തപുരം: സാമൂഹ്യതിന്മകളും ധൂര്‍ത്തുമാണ് ഇന്നു സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികളെന്നും ഇവയെ ജീവിതത്തില്‍ നിന്നും അകറ്റിനിര്‍ത്താന്‍ കഴിഞ്ഞാല്‍ സമൂഹത്തിന്റെ ദൈനംദിന പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിയുമെന്നും

കേരളത്തിന് ജാഗ്രതാ നിര്‍ദ്ദേശം: തെക്കന്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട്

കൊച്ചി:തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് കിഴക്കായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം നാളെയോടെ അതിതീവ്രന്യൂനമര്‍ദ്ദമായി മാറിയേക്കും. ബുധനാഴ്ചയോടെ ശ്രീലങ്ക വഴി കന്യാകുമാരി തീരത്തിലൂടെ തമിഴ്നാട്ടില്‍ പ്രവേശിക്കുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുമെന്നും,

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*