Breaking News
എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം
ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്കതിര്കണക്കെ എളിമയോടെ നില്ക്കാന് കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല
...0വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍
തിരുവനന്തപുരം: ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തിയ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു.
...0വിശുദ്ധപദം ആഘോഷമാക്കി കമുകിന്‍കോട് ദേവാലയം
നെയ്യാറ്റിന്‍കര: ദേവസഹായത്തിന്റെ വിശുദ്ധപദ പ്രഖ്യാപനത്തോട് അനുബന്ധിച്ച് കമുകിന്‍കോട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി ആഘോഷങ്ങള്‍ നടന്നു. മേയ് 15ന് രാവിലെ അര്‍പ്പിച്ച
...0റവ ഡോ. ചാള്‍സ് ലിയോണ്‍ സിസിബിഐ വോക്കേഷന് കമ്മീഷന് സെക്രട്ടറി
ബംഗളുരു: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (സിസിബിഐ) വോക്കേഷന് കമ്മീഷന് സെക്രട്ടറിയായി റവ. ഡോ. ചാള്‍സ് ലിയോണ്‍ നിയമിതനായി.
...0
അയോധ്യാവിധിയുടെ വായനാ സാധ്യതകള്‍

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള അനുമതി പരമോന്നത കോടതി നല്കിയിരിക്കുന്നു. ദീര്‍ഘകാലത്തെ നിയമപോരാട്ടത്തിന് തീര്‍പുണ്ടായതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ ഒരേസ്വരത്തിലുള്ള വിധി നാട്ടില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. എന്തിന്റെ പേരിലാണോ ഈ നാട്ടില്‍ ചോരപ്പുഴ ഒഴുകിയത്, എന്തിന്റെ പേരിലാണോ ഇവിടെ രാഷ്ട്രീയതേരോട്ടം നടന്നത്, അതിനെല്ലാം ഒടുവിലിതാ സമാധാനമുണ്ടായിരിക്കുന്നു. പക്ഷേ നിയമപരവും ഭരണഘടനാപരവുമായ ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട്. അവയെപ്പറ്റി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഇന്ത്യന്‍ എന്നു ഇന്നുവിളിക്കുന്ന ഭൂഭാഗത്തിന്റെ വടക്കന്‍ പ്രദേശങ്ങളിലേയ്ക്ക് പടയോട്ടം നടത്തിയ ബാബറിന്റെ സൈന്യാധിപന് കെട്ടിയുയര്‍ത്തിയ മോസ്കിന്റെ താഴികക്കുടത്തിന്റെ താഴെയാണ് ശ്രീരാമന്റെ ജനനം നടന്നതെന്നാണ് ശ്രീരാമഭക്തരുടെ വിശ്വാസം. ബാബറിന്റെ സൈന്യാധിപന് മിര്ബാലിയുടെ ശ്രമഫലമായുണ്ടായ മസ്ജിദിനുതാഴെ, അതിലും പഴയ മറ്റേതോ ചില കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നുവെന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് കോടതി പരാമര്‍ശിച്ചു. മലയാളിയും പുരാവസ്തു ഗവേഷകനുമായ കെ.കെ. മുഹമ്മദ് അവകാശപ്പെടുന്നതുപോലെ, മസ്ജിദിനെക്കാളും പഴയ അടിത്തറ, ബാബറിന്റെ ആക്രമണത്തില്‍ തകര്‍ന്നപോലെ, ഏതോ ഒരു ക്ഷേത്രമാണ്. അതേതിന്റെതാണെന്ന് കോടതി പറയുന്നില്ല. അതേസമയം അത് ഇസ്ലാമിക് ആര്‍ക്കിടെക്ചര്‍ എന്നു വിളിക്കാവുന്ന കലാപരമായ പ്രത്യേകതകള്‍ വഹിക്കുന്ന പുരാവസ്തു അവശിഷ്ടവുമല്ല. പക്ഷേ, ശ്രീരാമന്റെ ജന്മസ്ഥലമായി പ്രദേശവാസികള്‍ നിരന്തരമായി അവകാശവാദമുന്നയിക്കാന്‍ മാത്രം ശക്തമായ ചില മതാനുഷ്ഠാന പാരമ്പര്യങ്ങളും ആരാധനകളും ഈ സ്ഥലത്തെ ചുറ്റിപ്പറ്റി നിലനിന്നിരുന്നുവെന്നും അതിന് ദീര്‍ഘകാലത്തിന്റെ പഴക്കമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
എന്തിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ശ്രീരാമഭക്തിയുടെ മഹത്തായ അനുഷ്ഠാന പാരമ്പര്യങ്ങള്‍ അയോധ്യയിലെ ബാബ്റി മസ്ജിദ് നിന്നിരുന്ന പ്രദേശവും, പ്രത്യേകിച്ച് മസ്ജിദിന്റെ താഴികക്കുടത്തിന് താഴെയായി നിന്ന സ്ഥലവുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്നുവെന്ന് കോടതി നിരീക്ഷിക്കുന്നത്? യാത്രാവിവരണങ്ങളെ, വായ്മൊഴി പാരമ്പര്യങ്ങളെ, പുരാതന ഗ്രന്ഥങ്ങളെ, സാഹചര്യത്തെളിവുകളെയെല്ലാം കോടതി ആധാരമാക്കുന്നുണ്ട് മേല്‍സൂചിപ്പിച്ച നിഗമനങ്ങളിലേയ്ക്കെത്താന്. ഈ പ്രദേശത്തെ രാമഭക്താനുഷ്ഠാനവുമായി ബന്ധപ്പെട്ടും അല്ലാതെയും നിലനിന്നിരുന്ന അവകാശവാദങ്ങളുടെ പേരില്‍ ചരിത്രത്തില്‍ ഉണ്ടായിട്ടുള്ള സംഘര്ഷനിമിഷങ്ങളിലും സമവായശ്രമങ്ങളിലുമെല്ലാം മാറ്റമില്ലാതെ തുടര്‍ന്ന് ശ്രീരാമഭക്തരുടെ ന്യായവാദങ്ങളും, ഈ പ്രദേശത്തേയ്ക്ക്, തടസങ്ങളെ അതിജീവിച്ചും, സാഹസികമായും കടന്നുവരാന്‍ അവര്‍ കാണിച്ച അത്യസാധാരണമായ താല്പര്യങ്ങളും ഈ പ്രദേശത്തെപ്പെറ്റി നിലനിന്നിരുന്ന ശ്രീരാമജനനവുമായി ബന്ധപ്പെട്ട വായ്മൊഴി പാരമ്പര്യങ്ങളെ സാധൂകരിക്കുന്നുണ്ടെന്ന കോടതിയുടെ കണ്ടെത്തല്‍, ബാബ്റിമസ്ജിദിന്റെ മതപാരമ്പര്യത്തെ അംഗീകരിക്കുന്നതോടൊപ്പം തന്നെ മേല്‍ക്കൈ നേടിയിരിക്കുന്നതുകൊണ്ടാണ് തര്‍ക്കപ്രദേശമായി മാറിയ 2.77 ഏക്കര്‍ ഭൂമി ശ്രീരാമക്ഷേത്ര നിര്‍മാണത്തിനുതന്നെ വിട്ടുകൊടുക്കണമെന്ന വിധിയിലേക്ക് കോടതിയെത്തുന്നത്. അതേസമയം മസ്ജിദില്‍ നിരന്തരമായി പ്രാര്‍ഥനകള്‍ (നമാസ്) നടത്തിയിരുന്നുവെന്ന ചരിത്രസത്യത്തെയും കോടതി അംഗീകരിക്കുന്നുണ്ട്. ചരിത്രപരമായ വീക്ഷണത്തില്‍ വിശാലമായ അതിന്റെ അര്ഥധ്വനികളേടെ തന്നെ ശ്രീരാമഭക്തിയും മസ്ജിദിലെ നമാസും ഇവിടെ നിലനിന്നിരുന്നു. പിന്നെ എന്തുകൊണ്ടാണ് ശ്രീരാമഭക്തരുടെ ആരാധനയ്ക്ക് മുന്‍തൂക്കം നല്കിക്കൊണ്ടെന്നവണ്ണം അവരുടെ അവകാശങ്ങളെ അംഗീകരിച്ചുകൊണ്ട് കോടതിവിധി ചാഞ്ഞുനിന്നത് എന്ന ചോദ്യമാണ് ഈ വിധിന്യായത്തിലെ പല ചോദ്യങ്ങളില്‍ മര്‍മപ്രധാനമായത്. ഈ പ്രദേശത്തിനുവേണ്ടിയുള്ള രണ്ടു കൂട്ടരുടെയും അവകാശവാദങ്ങള്‍, ന്യായപൂര്‍ണമായി പ്രസക്തമായി നിലനില്ക്കേത്തന്നെ, രണ്ടുകൂട്ടരുടെയും ആരാധനാചരിത്രത്തിന് തെളിവുകള്‍ ഉണ്ടെന്നിരിക്കെ, പിന്നെ എന്തുകൊണ്ടായിരിക്കാം ശ്രീരാമഭക്തരുടെ ന്യായം മസ്ജിദിന്റെ പക്ഷത്തുനിന്നുള്ള ന്യായത്തിനുമീതെ മേല്‍ക്കൈ നേടിയത് എന്ന ചോദ്യത്തിന് വിധിപ്പകര്‍പ്പില്‍ യുക്തിഭദ്രമായ ഉത്തരങ്ങള്‍ വ്യക്തതയോടെ കോടതി നല്കുന്നില്ലെങ്കിലും, വായിച്ചെടുക്കാവുന്ന യുക്തിപരത താഴെപ്പറയുന്ന രീതിയിലാകാം. തര്‍ക്കം നിലനിന്നിരുന്ന സ്ഥലത്തോടും അതിനോടുബന്ധപ്പെട്ട വിശ്വാസ പാരമ്പര്യങ്ങളോടും ചേര്‍ന്ന് ശ്രീരാമഭക്തരും മസ്ജിദ് വിഭാഗവും നടത്തിയിട്ടുള്ള വൈകാരികവും അല്ലാതെയുള്ള സമീപനങ്ങള്‍ അളന്നുപരിശോധിച്ചാല് എക്സ്ക്ലൂസീവ് എന്നു വിളിക്കാവുന്ന അവകാശവാദവും അതിന്മേലുള്ള ഊന്നലുകളും മസ്ജിദ് വിഭാഗത്തിന്റേതിനേക്കാള് രാമഭക്തരുടേത് തീവ്രമായിരുന്നെന്നാണ് കോടതിയുടെ വിലയിരുത്തല്‍. പ്രോബബിലിറ്റി ഓഫ് ബാലന്സിങ്ങിന്റെ നിയാമകതത്വത്തില്‍ മസ്ജിദ് വിഭാഗത്തിന്റെ ഊന്നല്‍ താരതമ്യേന കുറവായിരുന്നെന്ന കോടതിയുടെ നിരീക്ഷണത്തെപ്പറ്റി തര്‍ക്കങ്ങളുണ്ടാകാം. എന്തുകൊണ്ട്? കാരണം, ചരിത്രവസ്തുതകള്‍ ഇരുകൂട്ടര്‍ക്കും ഒരുപോലെ നിയമപരമായ സാധ്യതകള്‍ നല്കുമ്പോഴും ഒരുകൂട്ടര്‍ നടത്തിയ തീവ്രമായ അവകാശവാദങ്ങള്‍ നിയമപരമായി അവര്‍ക്ക് മേല്‍ക്കൈ നേടിക്കൊടുക്കുന്നുവെന്ന നിഗമനങ്ങള്‍ നിയമത്തിനു പുറത്തുള്ള ചില മാനദണ്ഡങ്ങളെ അംഗീകരിച്ചുള്ളവയാണ്. അതുകൊണ്ടാണ് നിയമത്തെ സാധൂകരിക്കാന്‍ നിയമബാഹ്യമായ ചില മാനദണ്ഡങ്ങളെയും കോടതി ഈ വിധിന്യായത്തിലേക്ക് ഉള്ച്ചേര്ത്തിരിക്കുന്നുവെന്ന നിഗമനം ശരിയാകുന്നത്. ലളിതമായി പറഞ്ഞാല്‍, ശ്രീരാമന് എന്ന ദേവതാ സങ്കല്പത്തിന്റെ അവകാശങ്ങളെയും ശ്രീരാമഭക്തരുടെ അവകാശവാദങ്ങളുടെ തീവ്രതയെയും മസ്ജിദിന്റെ ആരാധനയുടെ സ്ഥലബന്ധിതമല്ലാത്ത പ്രത്യേകതളുമെല്ലാം കണക്കിലെടുത്താണ് കോടതിവിധിയിലേക്ക് നീളുന്ന യുക്തി പ്രവര്‍ത്തിക്കുന്നത്. അതായത് മസ്ജിദിന്റെ നമാസിന് സ്ഥലബന്ധിതമായ പ്രത്യേകത പ്രധാനമല്ലാതിരിക്കേ, ശിശുപ്രായത്തിലുള്ള രാമന് (രാമലല്ല) ഈ പ്രദേശത്ത് ജനിച്ചയാള്‍ എന്നു പ്രത്യേക അവകാശമുണ്ടായിരിക്കേ, ശ്രീരാമഭക്തരുടെ ആവശ്യത്തിന് മുന്‍തൂക്കം കിട്ടുകയെന്നതാണ് ന്യായമെന്ന് കോടതി കരുതുന്നു. വിശ്വാസവും അതിന്റെ പാരമ്പര്യങ്ങളും നിയമന്യായത്തിനുമീതെ വരുന്നുവെന്ന് കരുതുവാന്‍ ഇവിടെ സാധ്യതയുണ്ട്. വിധിന്യായത്തിന്റെ തുടക്കത്തില്‍ വിശ്വാസപരമായ കാര്യങ്ങള്‍ക്ക് കോടതിയുടെ ന്യായാന്വേഷണങ്ങളുടെ പരിധിയില്‍ സ്ഥാനമില്ലെന്ന് അഞ്ചംഗ ബെഞ്ച് പറയുന്നുണ്ടെങ്കിലും എത്തിച്ചേരുന്ന നിഗമനത്തിന്റെ ആധാരം പക്ഷേ, അതിന്റെതു കൂടിയാണെന്ന് വിധിയില്‍ തെളിയുന്നുണ്ട്. 1850 കാലത്ത് ഈ പ്രദേശത്തുണ്ടായ സംഘര്‍ഷങ്ങളില്‍ ബ്രിട്ടീഷ് ഭരണകൂടം ഇടപെട്ട് മസ്ജിദിന്റെനില അതേപടി നിലനിര്‍ത്തുന്നുണ്ട് എന്നത് പ്രസക്തമല്ലേ? 1949ല്‍ ശ്രീരാമവിഗ്രഹം മസ്ജിദിനുള്ളില്‍ സ്ഥാപിച്ച് പ്രത്യേകമായ ഇസ്ലാം മതസങ്കല്പത്തിന് അശുദ്ധിവരുത്തിയ കാര്യം നിരീക്ഷിച്ചുകൊണ്ട്, ക്രിമിനല്‍ കേസായ സംഗതിയെപ്പറ്റി കോടതി പറയുന്നു. 1992ലെ പള്ളി പൊളിക്കലും ഇതേപോലെ തന്നെ നിയമപരമായി ഗൗരവതരമായ കുറ്റമായി കോടതി കാണുന്നു. അഡ്വ. കാളീശ്വരം രാജ് നിരീക്ഷിക്കുന്നതുപോലെ ക്രിമിനല്‍ സ്വഭാവമുള്ള ഈ നടപടികള്‍ക്ക് നിയമപരമായ പരിഹാരം നല്‍കുന്നതിന്റെ ഭാഗമായി പൊളിച്ച പള്ളി തിരികെ തല്‍സ്ഥാനത്ത് നിര്മിച്ചുനല്കാന് ജനാധിപത്യ-മതേതരമൂല്യങ്ങളിലൂന്നുന്ന ഒരു ഭരണഘടനയ്ക്ക,് അതിന്റെ വ്യാഖ്യാതാക്കള്‍ക്ക്, നടത്തിപ്പുകാര്‍ക്ക് ഉത്തരവാദിത്തമേറുന്നുണ്ടെന്ന കാഴ്ചപ്പാട് നമ്മള് മറന്നുകൂടാ. വിധി വന്നതിനുശേഷം ഇത് ആരുടെയും ജയവും തോല്‍വിയുമല്ലെന്ന് പ്രധാനമന്ത്രിയോടൊപ്പം പറയുന്നവരെല്ലാം ഭരണഘടനയുടെ ഈ മൂല്യബോധനത്തെക്കുറിച്ചുകൂടി പറയേണ്ടതായിട്ടുണ്ട്. ചില മതസങ്കല്പങ്ങള്ക്ക്, ചില പ്രത്യേക സാഹചര്യങ്ങളില്‍, പ്രത്യേകമായ വ്യാഖ്യാനങ്ങള്‍ക്ക് വഴങ്ങി നിയമം ഊന്നല്നല്കുന്നതുപോലെ തന്നെ തുല്യപ്രാധാന്യമുള്ളതാണ് എല്ലാ മതസങ്കല്പങ്ങള്ക്കും അതിന്റെ ജീവിതാനുഷ്ഠാനങ്ങള്‍ക്കും തുല്യമായ അവകാശവും സംരക്ഷണവും നമ്മുടെ ഭരണഘടന ഉറപ്പുവരുത്തുന്നുണ്ടെന്ന കാഴ്ചപ്പാടും. വിധിയില്‍ ഇക്കാര്യം കോടതി വ്യക്തമാക്കുന്നുണ്ട്.
ജനാധിപത്യപരമായ, സാമൂഹ്യപരമായ, ആരോഗ്യപരമായ ചര്‍ച്ചകള്‍ നടക്കേണ്ടതാണെന്നിരിക്കേത്തന്നെ, നിയമപരമായ ഇടപെടലുകളിലൂടെ തീര്പ്പുകല്പിക്കുന്ന പല തര്‍ക്കങ്ങളും നിയമബാഹ്യമായ ചില മാനവിക മൂല്യങ്ങളിലൂന്നിത്തന്നെയാണ് ചരിത്രപരമായ അതിന്റെ മുറിവുകളെ ഉണക്കിയെടുക്കുന്നത്. രാഷ്ട്രീയമായി നേട്ടമുണ്ടാക്കിയെടുക്കാന്‍ ചില രാഷ്ട്രീയ സംഘടനകള്‍ കറവപ്പശുവാക്കി മാറ്റിയ വിഷയത്തെ, ജനാധിപത്യപരവും ഉന്നതമായ ആത്മീയദര്ശനപരവുമായ സംയമനംകൊണ്ട് ഈ നാട് ഉള്‍ക്കൊള്ളുകയാണ്. അതിനര്‍ഥം നിയമപരമായ വ്യാഖ്യാനത്തില്‍ ഈ പ്രശ്നം പരിഹാരം അച്ചട്ടായ ഒന്നായി മാറിയെന്നതുകൊണ്ടല്ല; ചരിത്രപരമായ ഒരു മുറിവ് ഉണങ്ങാന്‍വേണ്ടി തന്നെയാകണം ചില വിട്ടുവീഴ്ചകള്‍, ത്യാഗങ്ങള്‍ ഒക്കെ ഭരണഘടനാപരമായ ഒരുവിഷയത്തിന്റെ അടിത്തറയെ താങ്ങിനിര്‍ത്താന്‍ ജനത ഇതിലേയ്ക്കായി വിട്ടുനല്‍കുന്നത്. ഈ വാതില്‍ അടഞ്ഞതുകൊണ്ട്, രാഷ്ട്രീയനേട്ടങ്ങള്‍ക്കായി മറ്റു ചില വാതിലുകള്‍ തുറന്ന് തല്പരകക്ഷികള് ഇറങ്ങിപ്പുറപ്പെടാതിരിക്കാന്‍ ജനാധിപത്യപരമായ ഭരണഘടനാ ജാഗ്രത ഇനിയും അനിവാര്യമാണ്. ആരെ തകര്‍ത്തിട്ടായാലും അവരവരുടെ അധികാരം നിലനിര്‍ത്താനുള്ള ശ്രമത്തിന്റെ ചോരപ്പാടുവീണ ചരിത്രത്തിന്റെ ഏട് ഈ നാട്ടില്‍ ഇനി തുറക്കാതിരിക്കട്ടെയെന്ന് ആശിക്കാം. പരമോന്നത കോടതിയുടെ വിശദാംശങ്ങളില്‍ പ്രത്യാശയുടെ ഈ തിളക്കം കാണുന്നുണ്ട്.
Related
Related Articles
ഹാഥ്രസ് നാം ഭയന്ന് ജീവിക്കണോ?
ലിഡ ജേക്കബ് ഐഎഎസ് (റിട്ട) നമ്മുടെ സമൂഹത്തെ വളരെയധികം ഞെട്ടിച്ച ഒന്നാണ് ഉത്തര്‍ പ്രദേശിലെ ഹാഥ്രസില്‍ സംഭവിച്ചത്. ഹാഥ്രസിനെകുറിച്ച് ചിന്തിക്കുമ്പോള്‍ ഇതോടൊപ്പം തന്നെ ഉണ്ടായിട്ടുള്ള മറ്റു സംഭവങ്ങളും
പെട്ടിമുടി ഓര്‍മ്മിപ്പിക്കുന്നത്
ഫാ. ഷിന്റോ വെളിപ്പറമ്പില്‍ പെട്ടിമുടി ദുരന്തം സംഭവിച്ചിട്ട് 2020 സെപ്റ്റംബര്‍ ആറിന്ഒരുമാസം ആകുന്നു.അതുകൊണ്ടുതന്നെ പെട്ടിമുടി സംഭവത്തിന്റെവാര്ത്താപ്രാധാന്യംമാധ്യമങ്ങളെ സംബന്ധിച്ച് അവസാനിച്ചു കഴിഞ്ഞു. എന്നാല്മൂന്നാറില് അതേല്പ്പിച്ചആഘാതവും ഭീതിയും
ഫാ.മാത്യു സോജൻ മാളിയേക്കൽ വരാപ്പുഴ അതിരൂപത വക്താവ് അഡ്വ. ഷെറി ജെ.തോമസി P.R.O
വരാപ്പുഴ അതിരൂപതയുടെ പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടറും വക്താവുമായി റവ.ഫാ.മാത്യു സോജൻ മാളിയേക്കലിനെയും., അതിരൂപതയുടെ പബ്ലിക് റിലേഷൻ ഓഫീസറായി അഡ്വ. ഷെറി ജെ.തോമസിനെയും ആർച്ചുബിഷപ് ഡോ.ജോസഫ് കളത്തി