അരികുവൽക്കരിക്കപ്പെട്ടവരുടെ കൈത്താങ്ങായി ജനപ്രതിനിധികൾ മാറണം ആർച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ

കൊച്ചി: സമൂഹത്തോടും ജനങ്ങളോടും പ്രതിബദ്ധതയുള്ളവരായി തീരേണ്ടവരാണ് ജനപ്രതിനിധികളെന്ന് വരാപ്പുഴ
ആർച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ. തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വരാപ്പുഴ അതിരൂപത അംഗങ്ങളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച തദ്ദേശാദരം അനുമോദനസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിഅദ്ദേഹം.
അതിരൂപതാംഗങ്ങളായ 130 ജനപ്രതിനിധികൾക്കും വരാപ്പുഴ അതിരൂപതയുടെ ഉപഹാരം ആർച്ച് ബിഷപ് സമ്മാനിച്ചു.
എറണാകുളം ഇഎസ്എസ്എസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കെഎൽസിഎ വരാപ്പുഴ അതിരൂപത പ്രസിഡൻ്റ്
സി.ജെ. പോൾ അധ്യക്ഷത വഹിച്ചു.
സമൂഹത്തിൽ നന്മയുടെ നക്ഷത്രങ്ങളായി മാറേണ്ടവരാണ് ജനപ്രതിനിധികളെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കെആർഎൽസിസി വൈസ് പ്രസിഡൻ്റ് ഷാജി ജോർജ് അഭിപ്രായപ്പെട്ടു. ആലുവ നഗരസഭ ചെയർമാൻ എം.ഒ.ജോൺ, എറണാകുളം ജില്ലാ പഞ്ചായത്തംഗം യേശുദാസ് പറപ്പിള്ളി, മരട് മുനിസിപ്പൽ ചെയർമാൻ ആൻ്റണി ആശാൻപറമ്പിൽ, കൊച്ചി കോർപറേഷൻ അംഗം അഡ്വ. മിനിമോൾ,
വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതി ചെയർമാൻ മോൺ.ജോസഫ് പടിയാരംപറമ്പിൽ,കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ഷെറി ജെ തോമസ്, കെഎൽസിഎ അതിരൂപത ഡയറക്ടർ ഫാ.മാർട്ടിൻ തൈപ്പറമ്പിൽ, റോയ് പാളയത്തിൽ, സിബി ജോയ്, എന്നിവർ പ്രസംഗിച്ചു.
അതിരൂപത ബിസിസി ഡയറക്ടർ ഫാ.ആൻറണി അറക്കൽ, ഇഎസ്എസ്എസ് ഡയറക്ടർ ഫാ.മാർട്ടിൻ അഴിക്കകത്ത്,
കെഎൽസിഎ അസോ.ഡയറക്ടർ ഫാ.രാജൻ കിഴവന, കൊച്ചി കോർപറേഷൻ അംഗങ്ങളായ ഹെൻറി ഓസ്റ്റിൻ, ജോർജ് നാനാട്ട്, എന്നിവർ പ്രത്യേക ക്ഷണിതാക്കളായിരുന്നു.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
.
Related
Related Articles
വത്തിക്കാന്‍ വനിതാ ഫുട്ബോള്‍ ടീം രാജ്യാന്തര അരങ്ങേറ്റക്കളി റദ്ദാക്കി
വിയന്ന: വത്തിക്കാന്‍ വനിതാ ഫുട്ബോള്‍ ടീമിന്റെ ആദ്യ രാജ്യാന്തര മത്സരം ഗര്‍ഭഛിദ്രത്തെയും സ്വവര്‍ഗ ലൈംഗികതയെയും അനുകൂലിച്ചുകൊണ്ടുള്ള എതിര് ടീം അംഗങ്ങളുടെ പരസ്യപ്രകടനത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു. ഓസ്ട്രിയയിലെ മരിയഹില്‍ഫ്
കെഎല്‍സിഎ സംസ്ഥാന നേതൃക്യാമ്പ് മൂന്നാറില്‍ വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി ഉദ്ഘാടനം ചെയ്തു
കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ കേരളത്തിലെ എല്ലാ ലത്തീന്‍ രൂപതകളില്‍ നിന്നും രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്ന സംസ്ഥാന നേതൃ ക്യാമ്പ് മൂന്നാര്‍ മൗണ്ട്
മാനുഷിക മൂല്യങ്ങളെ വിലമതിച്ച മഹാനടന്
ഗിരീഷ് കര്‍ണാട് തന്റെ വേഷം പൂര്‍ത്തിയാക്കി അരങ്ങിനോടു വിടപറയുമ്പോള്‍ നഷ്ടം ഇന്ത്യയിലെ കലാസ്നേഹികള്‍ക്കു മാത്രമല്ല, മാനുഷികമൂല്യങ്ങളെ വര്‍ഗത്തിന്റെയും ജാതിയുടെയും മതത്തിന്റെയും അതിര്‍ത്തികള്‍ക്കുള്ളില്‍ തളച്ചിടാന്‍ വിസമ്മതിക്കുന്ന മാനവികമൂല്യങ്ങള്ക്കുമാണ്. മഹാരാ്ട്രയില്