അരൂക്കുറ്റിയില്‍ തിരുവോസ്തി മാലിന്യത്തില്‍ നിക്ഷേപിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം

അരൂക്കുറ്റിയില്‍ തിരുവോസ്തി മാലിന്യത്തില്‍ നിക്ഷേപിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം

കൊച്ചി: കൊച്ചി രൂപതയിലെ അരൂക്കുറ്റി പാദുവാപുരം സെന്റ് ആന്റണിസ് പള്ളിയുടെ കീഴിലുള്ള സെന്റ് ജേക്കബ് ചാപ്പലിലെ സക്രാരി തുറന്ന് തിരുവോസ്തി കവര്‍ന്ന് മാലിന്യചതുപ്പില്‍ നിക്ഷേപിച്ച ഹീനപ്രവൃത്തിയില്‍ കൊച്ചി രൂപതയും കെആര്‍എല്‍സിസിയും കെഎല്‍സിഎയും കെസിവൈഎമ്മും കെസിബിസിയും ശക്തമായി പ്രതിഷേധിച്ചു. വിശുദ്ധ കുര്‍ബാനയെ അപമാനിക്കാന്‍ നടത്തിയ ശ്രമമാണിതെന്ന് കരുതേണ്ടിയിരിക്കുന്നുവെന്ന് കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍ പറഞ്ഞു. മോഷണശ്രമമായി മാത്രം ഇതിനെ കാണാന്‍ കഴിയില്ല. എല്ലാ കത്തോലിക്കാ വിശ്വാസികള്‍ക്കും ഏറ്റവും വേദനയുണ്ടാക്കുന്ന രീതിയില്‍ നടന്ന നിന്ദ്യമായ സംഭവത്തെക്കുറിച്ച് ഉടനടി അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണം. കത്തോലിക്കാ വിശ്വാസത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ബിഷപ് ആവശ്യപ്പെട്ടു. ആലപ്പുഴ ബിഷപ് ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. അന്വേഷണം ഊര്‍ജിതമാക്കി കുറ്റവാളികളെ ഉടനെ പിടികൂടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദിവ്യകാരുണ്യത്തോടു കാട്ടിയ നിന്ദയെ പ്രതി ആലപ്പുഴ, കൊച്ചി രൂപതകളിലെ പള്ളികളില്‍ പാപപരിഹാരദിനം ആചരിച്ചു.

സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ ഉടനടി കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് അടിയന്തരമായി ചേര്‍ന്ന കെആര്‍എല്‍സിസി നിര്‍വാഹക സമിതി യോഗം ആവശ്യപ്പെട്ടു. കേരളത്തിന്റെ സാമൂഹിക സമാധാനവും മതസൗഹാര്‍ദവും തകര്‍ക്കാന്‍ സാമൂഹികവിരുദ്ധശക്തികളെ അനുവദിക്കരുത്. സര്‍ക്കാര്‍ അതീവ ശ്രദ്ധയോടെ ഇടപെടണമെന്നും കെആര്‍എല്‍സിസി ആവശ്യപ്പെട്ടു. കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയില്‍ അധ്യക്ഷത വഹിച്ചു. കെആര്‍എല്‍സിബിസി സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, വൈസ് പ്രസിഡന്റുമാരായ ബിഷപ് ഡോ. വിന്‍സന്റ് സാമുവല്‍, ജോസഫ് ജൂഡ്, ഫാ. പ്രസാദ് സിപ്രിയന്‍, ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, സെക്രട്ടറിമാരായ പി.ജെ തോമസ്, ഷിബു ജോസഫ്, പുഷ്പ ക്രിസ്റ്റി, ട്രഷറര്‍ എബി കുന്നേപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.

പള്ളി അങ്കണത്തില്‍ നടന്ന പ്രതിഷേധയോഗവും പ്രകടനവും കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെഎല്‍സിഎ ജനറല്‍ സെകട്ടറി അഡ്വ. ഷെറി ജെ. തോമസ്, കെസിവൈഎം ജനറല്‍ സെക്രട്ടറി ജിജോ ജോണ്‍, ഫാ. ആന്റണി കുഴിവേലി, ടി.എ ഡാല്‍ഫിന്‍, ഫാ. ഷാജ്കുമാര്‍, ഫാ. മാത്യു പുതിയാത്ത്, ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടന്‍ കളപ്പുരയ്ക്കല്‍, സിസ്റ്റര്‍ നോബര്‍ട്ട, വിന്‍സ് പെരിഞ്ചേരി, കാസി പൂപ്പന എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ പ്രകടനത്തില്‍ ജാതിമതഭേദമെന്യേ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

തിരുവോസ്തി കവരുകയും ചതുപ്പുനിലത്ത് വലിച്ചെറിയുകയും ചെയ്തത് ക്രൈസ്തവരോടും ക്രൈസ്തവ വിശ്വാസത്തോടുമുള്ള അവഹേളനമാണെന്ന് കെഎല്‍സിഎ കൊച്ചി രൂപത സംഘടിപ്പിച്ച പ്രതിഷേധയോഗം വിലയിരുത്തി. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു.

കൊച്ചി രൂപത പിആര്‍ഒ ഫാ. ജോണി സേവ്യര്‍ പുതുക്കാട്ട് യോഗം ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡന്റ് പൈലി ആലുങ്കല്‍ അധ്യക്ഷത വഹിച്ചു. ദെലീമ ജോജോ എംഎല്‍എ, ഫാ. ആന്റണി കുഴിവേലില്‍, കെഎല്‍സിഎ പ്രസിഡന്റ് ടി.എ ഡാല്‍ഫിന്‍, അരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി, രൂപത ജനറല്‍ സെക്രട്ടറി ബാബു കാളിപ്പറമ്പില്‍, ജോബ് പു
ളിക്കല്‍, ഫാ. അനീഷ് ആന്റണി, ഫാ. റിന്‍സന്‍ ആന്റണി, സാബു കാനക്കപ്പള്ളി, ജോളി പവേലില്‍, വിനീത പ്രമോദ്, മാത്യു കഴുന്നനാട് എന്നിവര്‍ പ്രസംഗിച്ചു.

തിരുവോസ്തി മാലിന്യചതുപ്പില്‍ നിക്ഷേപിച്ച സംഭവത്തില്‍ കെസിവൈഎം കൊച്ചി രൂപത പ്രതിഷേധ സംഗമവും പ്രകടനവും നടത്തി. നിന്ദ്യമായ സംഭവത്തെക്കുറിച്ച് ഉടനടി അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണം. കെസിവൈഎം കൊച്ചി രൂപത പ്രസിഡന്റ് കാസി പൂപ്പന അധ്യക്ഷത വഹിച്ച പ്രതിഷേധയോഗം കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു.

ക്രൈസ്തവര്‍ ഏറ്റവും പരിപാവനമായി കാണുന്ന വിശുദ്ധ കുര്‍ബ്ബാനയെ അവഹേളിക്കാനുള്ള ശ്രമമാണ് കൊച്ചി രൂപതയുടെ അരൂക്കുറ്റി സെന്റ് ജേക്കബ് ചാപ്പലില്‍ നടന്നതെന്ന് കെസിബിസി. മതവികാരം വ്രണപ്പെടുത്താനുള്ള ആസൂത്രിതമായ ശ്രമമായേ ഈ പ്രവൃത്തിയെ കാണാനാകൂ. കേരളത്തിന്റെ ഇന്നത്തെ സാഹചര്യത്തില്‍ ഇത്തരമൊരു പ്രവൃത്തിയെ അതീവ ഗുരുതരമായി കാണേണ്ടതുണ്ട്. ഇത്തരം പ്രവണതകള്‍ തീര്‍ച്ചയായും ഒഴിവാക്കപ്പെടേണ്ടതും, കര്‍ശനമായ നടപടികള്‍ ഉണ്ടാകേണ്ടതുമാണ്. ഈ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിക്കൊണ്ടുള്ള കേസന്വേഷണത്തിന് പൊലീസ് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ദൗര്‍ഭാഗ്യകരമായ പ്രവൃത്തി ക്രൈസ്തവ സമൂഹത്തിന് വളരെ വലിയ വേദന സൃഷ്ടിച്ചിരിക്കുന്നു. ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കപ്പെടില്ലായെന്ന് ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും കെസിബിസി പ്രസ്താവനയില്‍ വ്യക്തമാക്കി.

Click to join Jeevanaadam Whatsapp ചെയ്യുക

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

കുട്ടികളുടെ സംരക്ഷണത്തിനായുള്ള വത്തിക്കാന്‍ സമ്മേളനവും വിചിന്തനവും

ലോകത്തിന്റെ കാതുകള്‍ വത്തിക്കാനില്‍ നടന്ന സമ്മേളനത്തിലേക്ക് തിരിഞ്ഞത്കഴിഞ്ഞ വാരത്തില്‍ നാം സാക്ഷ്യം വഹിച്ചു. കുട്ടികളുടെ സംരക്ഷണത്തിനായി ഫ്രാന്‍സിസ് പാപ്പ മെത്രാന്മാരുടെ നാലു ദിവസത്തെ ഉന്നതതല സമ്മേളനം വിളിച്ചുകൂട്ടി.

എയര്‍ ഇന്ത്യ ആഭ്യന്തര സര്‍വീസുകള്‍ക്കുള്ള ബുക്കിങ് മേയ് നാലുമുതല്‍ പുനഃരാരംഭിക്കും

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ കാലാവധി പൂര്‍ത്തിയാക്കിയശേഷം മേയ് നാലുമുതല്‍ ആഭ്യന്തര ബുക്കിങ്ങുകള്‍ ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ. അന്താരാഷ്ട്ര സര്‍വീസുകള്‍ ജൂണ്‍ ഒന്നുമുതല്‍ ആരംഭിക്കുമെന്നും എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റില്‍ പറയുന്നു.

പുല്ലൂറ്റ് ദുരിതാശ്വാസ ക്യാമ്പിൽ നിന്നും നൊമ്പരത്തോടെ വിട

മതസൗഹാർദ്ദത്തിന് യും സാഹോദര്യത്തെയും ഉത്തമ മാതൃക പ്രകടിപ്പിച്ചുകൊണ്ട് കൊടുങ്ങല്ലൂർ IRW ക്യാംബിൽ നിന്ന് ആളുകൾ വീടുകളിലേക്ക് തിരിച്ചു പോകുന്ന സമയം. കൊടുങ്ങല്ലൂർ പുല്ലൂറ്റ് ലുള്ള ദുരിതാശ്വാസ ക്യാമ്പിൽ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*