അരൂര്‍-കുമ്പളങ്ങി ഫെറി സര്‍വിസ് പുനരാരംഭിക്കണം: കെസിവൈഎം

കൊച്ചി: അരൂര്‍-കുമ്പളങ്ങി കെല്‍ട്രോണ്‍ ഫെറി ചങ്ങാട സര്‍വിസ് പുനരാംരഭിക്കണമെന്ന് ആവശ്യപ്പെട്ട് കെസിവൈഎം കുമ്പളങ്ങി മേഖലയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നിരവധി യാത്രക്കാര്‍ ദിവസവും സഞ്ചരിക്കുന്ന അരൂര്‍ കെല്‍ട്രോണ്‍ ഫെറിയില്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ നടത്തിയിരുന്ന ചങ്ങാട സര്‍വീസ് നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് ചെറിയ വഞ്ചികളില്‍ യാതൊരു സുരക്ഷയുമില്ലാതെ സര്‍വീസ് നടത്തുന്നത് ആപത്താണെന്നു കെസിവൈഎം ചൂണ്ടിക്കാട്ടി. എല്‍സിവൈഎം സംസ്ഥാന പ്രസിഡന്റ് അജിത്ത് തങ്കച്ചന് കാനപ്പിള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. കുമ്പളങ്ങി മേഖല പ്രസിഡന്റ് ടെറന്‍സ് തെക്കേകളത്തുങ്കല് അദ്ധ്യക്ഷത വഹിച്ചു. രൂപത പ്രസിഡന്റ് ജോസഫ് ദിലീപ് ചൂളക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ഒപ്പം തന്നെ കുമ്പളങ്ങി അരൂര്‍ പാലത്തിന്റെ നിര്‍മാണത്തിനുള്ള നടപടികളും അധികൃതര്‍ വേഗത്തിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ സമരം കൂടുതല്‍ ജനകീയമാക്കാനും ശക്തമായ സമരങ്ങളുമായ് മുന്നോട്ടു പോകുവാനാണ് കെസിവൈഎം തീരുമാനിച്ചിരിക്കുന്നത്.
രൂപത ജനറല്‍ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കല്‍ മുന്‍ രൂപത പ്രസിഡന്റ് സെല്‍ബന്‍ അറക്കല്‍, മേഖല സെക്രട്ടറി ജോസ്മോന് കാനയ്ക്കാപ്പിള്ളി, സെല്‍ജന്‍ കുറുപ്പശേരി, സെബിന് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന മേഖല എക്സിക്യൂട്ടീവ് യോഗത്തില്‍ കെല്‍ട്രോണ്‍ കുമ്പളങ്ങി അരൂര്‍ പാലം എന്ന ആവശ്യത്തിനായ് കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ ജനകീയ സമരസമിതി രൂപീകരിക്കാനും തിരുമാനിച്ചു.
Related
Related Articles
‘അധികാരത്തില്‍ പങ്കാളിത്തം തന്നേ തീരൂ’
കോട്ടപ്പുറം: നെയ്യാറ്റിന്‍കരയില്‍ കെഎല്‍സിഎയും കൊല്ലത്ത് കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലും (കെആര്‍എല്‍സിസി) സംഘടിപ്പിച്ച ലത്തീന്‍ സമുദായ സംഗമങ്ങള്‍ക്കു പിറകേ കോട്ടപ്പുറം രൂപത ഡിസംബര്‍ 15ന് പറവൂര്‍
നിയുക്ത മെത്രാപ്പോലീത്തയ്ക്ക് ആശംസ അറിയിക്കാന്‍ വൈദിക സുഹൃത്തുക്കളെത്തി
നിയുക്ത മെത്രാപ്പോലീത്തയെ ആശംസ അറിയിക്കാന്‍ വൈദിക സുഹൃത്തുക്കള്‍ എത്തി. 1983-89 കാലത്തെ ആലുവ സെന്റ്. ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി വിദ്യാര്‍ത്ഥികളായിരുന്ന വൈദിക സുഹൃത്തുക്കളാണ് നിയുക്ത മെത്രാപ്പോലീത്ത ഡോ.
അബു ഇബ്രാഹിം ഐഎസിന്റെ പുതിയ നേതാവ്
വാഷിംഗ്ടണ്‍: ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്)എന്ന രാജ്യാന്തര ഭീകര സംഘടനയുടെ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി (48) വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ അമേരിക്കന്‍ സൈനികനടപടിക്കിടെ സ്വയംസ്ഫോടനത്തില് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതിനു പിന്നാലെ