അര്‍ജന്റീനയില്‍ ഭ്രൂണഹത്യ നിയമപരമാക്കുന്നു: ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം

ബ്യൂണസ് അയേഴ്സ്: ഭ്രൂണഹത്യ നിയമപരമാക്കുന്ന ബില്ലിനെതിരെ അര്‍ജന്റീനയില്‍ രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. അര്‍ജന്റീന പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടെസ് അവതരിപ്പിച്ച പുതിയ ബില്ലിനെതിരെയാണ് ആയിരങ്ങള്‍ തെരുവിലിറങ്ങിയത്.നവംബര്‍ 28 ശനിയാഴച അഞ്ഞൂറിലധികം നഗരങ്ങളില്‍ പ്രതിക്ഷേധ പ്രകടനങ്ങള്‍ നടന്നു. അര്‍ജന്റീനിയന്‍ പതാകയും നീല തൂവാലയുമായാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്.
ജനിക്കുവാനിരിക്കുന്ന നിഷ്കളങ്കരായ കുട്ടികളുടെ ജീവനുവേണ്ടി നിലകൊള്ളണമെന്ന് കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ സ്വന്തം നാടായ അര്‍ജന്റീനക്ക് എഴുതിയ കത്തില്‍ ഫ്രാന്‍സിസ് പാപ്പ അഭ്യര്‍ത്ഥിച്ചിരുന്നു.ഗര്‍ഭഛിദ്രം നിയമപരമാക്കുന്ന ബില്ലിനെതിരെ അര്‍ജന്റീനയിലെ മെത്രാന്മാര് പ്രത്യേക ബലിയര്‍പ്പണം നടത്തിയിരുന്നു.
14 ആഴ്ച വരെയുള്ള അബോര്ഷന് നിയമവിധേയമാക്കുന്ന ബില്‍ 2018-ല്‍ അര്‍ജന്റീന ഡെപ്യൂട്ടി ചേംബര്‍ പാസാക്കിയെങ്കിലും സെനറ്റ് അതിനെ തള്ളിക്കളയുകയാണുണ്ടായത്. അമ്മയുടെ ജീവനോ ആരോഗ്യത്തിനോ ഭീഷണി, ബലാത്സംഗം എന്നീ സാഹചര്യങ്ങളില്‍ മാത്രമാണ് നിലവില്‍ ഗര്‍ഭഛിദ്രത്തിന് അര്‍ജന്റീനയില്‍ സാധുതയുണ്ടായിരുന്നത്..
Related
Related Articles
സ്വര്‍ഗീയ സംഗീത സംഗമം നടത്തി
കോട്ടപ്പുറം: രൂപത മതബോധന കേന്ദ്രം നടത്തിയ സ്വര്‍ഗീയ സംഗീത സംഗമം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിശ്വാസ രൂപീകരണത്തിന് സംഗമം സഹായിക്കട്ടെയെന്ന് അദ്ദേഹം
ക്രൈസ്തവസഭകളുടെ വിശ്വാസം വീണ്ടെടുക്കാന്‍ നെട്ടോട്ടമോടി കോണ്‍ഗ്രസ്.
കൊച്ചി: നിയമസഭാ തിരഞഞ്ഞെടുപ്പിന് മുന്നോടിയായി സമുദായങ്ങളെ ഒപ്പം നിര്‍ത്താനായി നേരിട്ടിറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ് ലീഗ് നേതാക്കള്‍. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ അടിത്തറയെന്ന് വിശേഷിപ്പിക്കാവുന്ന മുസ്ലീം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട തെറ്റിദ്ധാരണയാണ്
നെയ്യാറ്റിന്‍കരയില്‍ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിച്ചു
നെയ്യാറ്റിന്‍കര; നെയ്യാറ്റിന്‍കര രൂപതയില്‍ ഉന്നത വിജയം നേടിയ പ്രതിഭകളുടെ സംഗമം സംഘടിപ്പിച്ചു. വഌങ്ങാമുറി ലോഗോസ് പാസ്റ്ററല്‍ സെന്ററില്‍ നെയ്യാറ്റിന്‍കര രൂപത വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ കെഎല്‍സിഎ, കെഎല്‍സിഡബ്ല്യൂഎ,