Breaking News

അര്‍ത്തുങ്കലിനെ സ്വര്‍ഗീയ ആരാമമാക്കി റോസറി പാര്‍ക്ക്

ആലപ്പുഴ: അര്‍ത്തുങ്കല്‍ ബസിലിക്ക അങ്കണത്തില്‍ നിര്‍മിച്ച റോസറി പാര്‍ക്ക് ആശിര്‍വദിച്ചു. അര്‍ത്തുങ്കല്‍ പെരുന്നാള്‍ ആരംഭ ദിനമായ ജനുവരി 10ന് വൈകിട്ട് 6.30നായിരുന്നു ജപമാല ഉദ്യാനം ഇറ്റലിയിലെ ചെസേന രൂപത മെത്രാന്‍ ഡോ. ഡഗ്ലസ് റൊഗത്തിയേരി ആശിര്‍വദിച്ചത്. ആലപ്പുഴ രൂപത മെത്രാന്‍ ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയിലും സഹായമെത്രാന്‍ ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പിലും സന്നിഹിതരായിരുന്നു. ഇറ്റലിയിലെ ചെസേന രൂപത പ്രൊകുറേറ്റര്‍ മോണ്‍സിഞ്ഞോര്‍ മാര്‍ക്കോ മുറത്തോറിയും രൂപതയിലെ അമ്പതോളം വൈദികരും സന്യസ്തരും പതിനായിരക്കണക്കിന് ഭക്തജനങ്ങളും ഈ ചരിത്രനിമിഷത്തിന് സാക്ഷികളായിരുന്നു. അര്‍ത്തുങ്കല്‍ ബസിലിക്ക റെക്ടര്‍ ഫാ.ക്രിസ്റ്റഫര്‍ എം. അര്‍ത്ഥശ്ശേരില്‍ മെത്രാന്മാരെയും വൈദികരെയും സന്യസ്തരെയും ദൈവജനത്തെയും സ്വാഗതം ചെയ്തുകൊണ്ടാണ് ആശീര്‍വാദകര്‍മ്മം ആരംഭിച്ചത്.
അര്‍ത്തുങ്കല്‍ ബസിലിക്കയെ സ്വര്‍ഗീയ ആരാമമാക്കി മാറ്റാന്‍ തക്കവിധത്തില്‍ മനോഹരമായാണ് ശില്പി അമല്‍ ഫ്രാന്‍സീസ് ശില്പങ്ങള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ആറടി ഉയരമുള്ള 80 കോണ്‍ക്രീറ്റ് ശില്പങ്ങളെ കൂടാതെ 16 എംബോസിംഗുകളും (ഭിത്തിയില്‍ നിര്‍മിക്കുന്ന ശില്പങ്ങള്‍) റോസറി പാര്‍ക്കിനെ അതിമനോഹരമാക്കുന്നു. പ്രകാശത്തിന്റെ രഹസ്യത്തിലെ വിശുദ്ധ കുര്‍ബാനയുടെ സ്ഥാപനം വര്‍ണ്ണിക്കുന്ന തിരുവത്താഴം വിശ്വാസികളുടെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ്.
ആശീര്‍വാദത്തെ തുടര്‍ന്ന് വിശ്വാസികള്‍ ജപമാല ഉദ്യാനത്തില്‍ ജപമാല അര്‍പ്പിച്ചു തുടങ്ങി. തീര്‍ത്ഥാടകരായെത്തുന്നവര്‍ കൂട്ടം കൂട്ടമായി ഇരുപത് രഹസ്യങ്ങളും ചൊല്ലി ജപമാല അര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു. ഈ വര്‍ഷത്തെ മകരം പെരുന്നാളിന് അര്‍ത്തുങ്കല്‍ ബസിലിക്കയ്ക്ക് ലഭിച്ച അനുഗ്രഹമാണ് ജപമാല ഉദ്യാനം.


Related Articles

ജാഗ്രതയോടുകൂടി വോട്ടവകാശം വിനിയോഗിക്കണം-വരാപ്പുഴ അതിരൂപത

കൊച്ചി ഡിസംബര്‍ 10ന് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് വരാപ്പുഴ അതിരൂപതാ രാഷ്ട്രീയകാര്യ സമിതി ആഹ്വാനം ചെയ്തു. കോവിഡ്

ഞങ്ങള്‍ക്കു ശ്വാസംമുട്ടുന്നു

ചെല്ലാനം-ഫോര്‍ട്ടുകൊച്ചി തീരസംരക്ഷണത്തിനായി കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലും കോസ്റ്റല്‍ ഏരിയ ഡെവലപ്‌മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷനും കൊച്ചി, ആലപ്പുഴ രൂപതകളും ചേര്‍ന്ന് ഒരുക്കിയ ജനകീയരേഖയുടെ അവതരണത്തിനും

ഞങ്ങളുടെ ജീവൻ പോയാലും നിങ്ങളെ രക്ഷപ്പെടുത്തും… വീഡിയോ കാണുക

നാടും വീടുമൊക്കെ മുങ്ങിപ്പോയ കൊടും പേമാരിയിൽ രക്ഷകരായി എത്തിയത് തീരദേശങ്ങളിൽ നിന്നുഉള്ള മത്സ്യത്തൊഴിലാളികളാണ്. സൈന്യത്തിൻറെയും നേവിയുടെയും പോലീസിനെയും ഫയർഫോഴ്സിനെയും സേവനം മതിയാകാതെ വന്നപ്പോൾ കേരളത്തിൻറെ സൈന്യം മത്സ്യത്തൊഴിലാളികൾ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*