Breaking News

ഫ്രാൻസിസ് പാപ്പായ്ക്കു അറേബ്യയുടെ ഉജ്വല വരവേല്പ്

ഫ്രാൻസിസ് പാപ്പായ്ക്കു അറേബ്യയുടെ ഉജ്വല വരവേല്പ്

ഫെബ്രുവരി 3ന് യുഎഇയിലെ സമയം രാത്രി 10.15ന് അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ പാപ്പായ്ക്കു ലഭിച്ചത് രാജകീയ വരവേല്പായിരുന്നു. പാപ്പായുടെ വിമാനം അറേബ്യന്‍ മണ്ണില്‍ ഇറങ്ങിയതും അബുദാബിയുടെ വായുസേന വെള്ളയും മഞ്ഞയും ചേര്‍ന്ന വത്തിക്കാന്‍ പതാകയുടെ വര്‍ണ്ണരാജി വിരിയിച്ചുകൊണ്ട് അറേബ്യന്‍ ഗള്‍ഫിനെ പൊതിഞ്ഞുനിന്ന മാനത്തു പറന്നുയര്‍ന്നപ്പോള്‍, പാപ്പായെ വരവേല്ക്കാനെന്നോണം ഇരുണ്ടു വിസ്തൃതമായ മരുവിന്റെ മാനത്തു തെളിഞ്ഞ നിലാവില്‍ അത് എമിറേറ്റ് വാസികള്‍ക്ക് എവിടെയും അത്ഭുതക്കാഴ്ചയായി.
ഇറ്റലിയുടെ കറാറാ മാര്‍ബിളിന്റെ ഭംഗി വത്തിക്കാനില്‍ കണ്ടിട്ടുള്ള ഫ്രാന്‍സിസ് പാപ്പായുടെ കണ്ണഞ്ചിക്കുന്നതായിരുന്നു പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തിന്റെ വേദിയില്‍ തിളങ്ങിയ വിലപിടിപ്പുള്ള മാര്‍ബിള്‍ തട്ടുകളും അറേബ്യന്‍ പരവതാനികളും സ്ഫടിക നിര്‍മിതമായ ബഹുശാഖാ അലങ്കാരദീപങ്ങളും, പുകഴ്ചയ്ക്കായി പൊന്തിനിന്ന മിനാറുകളും അവയുടെ സ്വര്‍ണ്ണപ്പതക്കങ്ങളും! ഒരു അറബിക്കഥയിലെ സ്വപ്‌നസാമ്രാജ്യംപോലെ അവ തിളങ്ങി, കിഴക്കന്‍ അറബി ആതിഥ്യത്തിന്റെ സമുന്നത നിലവാരത്തിന്റെ പതിപ്പായി.


Related Articles

ചെല്ലാനത്തെ ദുരിധബാധിതര്‍ക്ക് ധനസഹായം നല്‍കി

കൊച്ചി: കൊച്ചി രൂപതയുടെയും കെആര്‍എല്‍സിസിയുടെയും നേതൃത്വത്തില്‍ ചെല്ലാനത്തെ ദുരിതബാധിത പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് ധനസഹായ വിതരണം നടത്തി. ധനസഹായ വിതരണം കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ.തോമസ് തറയില്‍ ഉദ്ഘാടനം

ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് സര്‍ക്കാരിന് ഹൈക്കോടതിയുടെ കത്ത്. ഏപ്രില്‍ മുതല്‍ അഞ്ചുമാസം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് ആറു ദിവസത്തെ ശമ്പളം മാറ്റിവയ്ക്കാനുള്ള

ചക്ക് ഫീനി അജ്ഞാതനായ ലോകോപകാരി

എണ്ണൂറു കോടിയിലധികം ഡോളര്‍ വിവിധ സംഘടനകള്‍ക്ക് സംഭാവന നല്‍കിയ ലോകോപകാരിയെപ്പറ്റി അധികം ആര്‍ക്കും അറിയില്ല. താന്‍ നല്‍കുന്ന സംഭാവനകളെപ്പറ്റിയോ താനാകുന്ന വ്യക്തിയെപ്പറ്റിയോ പരസ്യപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ആ മനുഷ്യന്റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*