അലക്സാണ്ടര്‍ ആന്റണിക്ക് തീരദേശത്തിന്റെ ആദരം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് ഇത്തവണ ഐഎഎസ് ലഭിച്ച ലേബര്‍ കമ്മീഷണര്‍ അലക്സാണ്ടര്‍ ആന്റണിക്ക് തീരദേശ സമൂഹത്തിന്റെ ആദരം. ഒരു മത്സ്യത്തൊഴിലാളിയുടെ മകന് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഐഎഎസ് നേടുന്നത്.
കന്യാകുമാരി ജില്ലയിലെ വല്ലവിളയില് മത്സ്യത്തൊഴിലാളിയായിരുന്ന ആന്റണിയുടെയും മരിയ പുഷ്പത്തിന്റെയും മകനാണ് അലക്സാണ്ടര്‍ ആന്റണി. ബാലരാമപുരത്ത് സഹോദരിയുടെ കുടുംബത്തോടൊപ്പം താമസിച്ചാണ് വിദ്യാഭ്യാസം നടത്തിയത്. തിരുവനന്തപുരം ലയോള കോളജില്‍ നിന്ന് എംഎസ്ഡബ്ല്യു ബിരുദം നേടിയശേഷം 1990ല്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസറായി സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. ആലപ്പുഴയിലും തിരുവനന്തപുരത്തും ഡപ്യൂട്ടി ലേബര്‍ കമ്മീഷണര്‍, ജോയിന്റ് ലേബര്‍ കമ്മീഷണര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇത്തവണ കേരളത്തില്‍ നിന്നു ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് മാത്രമേ ഐഎഎസ് ലഭിച്ചിട്ടുള്ളൂ.
അഞ്ചുപേരുടെ പട്ടികയില്‍ നിന്നാണ് അലക്സാണ്ടര്‍ ആന്റണി തിരഞ്ഞെടുക്കപ്പെട്ടത്. ഇപ്പോള്‍ കമലേശ്വരത്താണ് താമസം. സ്വകാര്യബാങ്ക് ഉദ്യോഗസ്ഥയായ സല്‍മ അലക്സാണ്ടര്‍ ആണ് ഭാര്യ. വിദ്യാര്‍ത്ഥികളായ ടോമി അലക്സാണ്ടര്‍, ആഷ്മി അലക്സാണ്ടര്‍ എന്നിവരാണ് മക്കള്‍.
~ഐഎഎസ് പരീക്ഷയുടെ ഭാഗമായ അഭിമുഖത്തിന് തയ്യാറെടുക്കുന്ന വലിയതുറ സ്വദേശിയായ ആനന്ദാണ് അനുമോദനച്ചടങ്ങില്‍ അലക്സാണ്ടറിന് പുരസ്കാരം സമ്മാനിച്ചത്. ടി. പീറ്റര്‍ അദ്ധ്യക്ഷനായി. റോബര്‍ട്ട് പനിപ്പിള്ള, നളിനി നായിക്, ആന്റണി രാജു, ഡോ. മരിയ ജോണ്‍, ഡോ. ടിറ്റോ, ഡോ. ജോണ്‍ കുര്യന് എന്നിവര്‍ സംസാരിച്ചു.
Related
Related Articles
പഞ്ചാബില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന് മരിച്ചു
ചണ്ഡീഗഢ്: പഞ്ചാബില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ്-19 ബാധിച്ച് മരിച്ചു. ലുധിയാന അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍ കോഹ്ലി (52) യാണ് മരിച്ചത്. ലുധിയാനയിലെ എസ്പിഎസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മ്യൂസിയം ഓഫ് ദ് ബൈബിള്‍
അമേരിക്കയിലെ മ്യൂസിയം ഓഫ് ദ് ബൈബിള്‍ ഏറ്റവും കൂടുതല്‍ പേര് സന്ദര്‍ശിച്ച കാഴ്ചബംഗ്ലാവുകളിലൊന്നാണ്. 2017 നവംബറിലാണ് ബൈബിള്‍ മ്യൂസിയം സന്ദര്‍ശകര്‍ക്കായി തുറന്നത്. സ്വകാര്യ മേഖലയിലാണ് ഈ സംരംഭം
തമിഴ്നാട് അതീവ ജാഗ്രതയില്‍
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതി തീവ്ര ചുഴലിക്കാറ്റായ നിവാര്‍ ഇന്ന് രാത്രി 8നും 12നിമിടയില്‍ കരയില്‍ കടക്കാനിരിക്കെ തമിഴ്നാടും പുതുച്ചേരിയും അതീവ ജാഗ്രതയില്‍.