അലക്‌സ് താളൂപ്പാടത്തിന്റെ പുതിയ ചവിട്ടുനാടകം ‘മണികര്‍ണിക’

അലക്‌സ് താളൂപ്പാടത്തിന്റെ പുതിയ ചവിട്ടുനാടകം ‘മണികര്‍ണിക’

എറണാകുളം: പ്രശസ്തചവിട്ടുനാടക കലാകാരന്‍ അലക്‌സ് താളൂപ്പാടത്ത് രചിച്ച് ചിട്ടപ്പെടുത്തിയ മണികര്‍ണിക ശ്രദ്ധേയമാകുന്നു. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാരോടു പടപൊരുതി വീരചരമം പ്രാപിച്ച ഝാന്‍സിയിലെ റാണി ലക്ഷ്മിബായിയുടെ കഥയാണ് മണികര്‍ണിക എന്ന പേരില്‍ ചവിട്ടുനാടകമാക്കിയിരിക്കുന്നത്. ഭാരതത്തിലെ ഇതിഹാസതുല്യമായ ചരിത്രകഥകള്‍ ചവിട്ടുനാടകരൂപത്തിലാക്കുന്നത് അപൂര്‍വമാണ്. പള്ളിപ്പുറം സെന്റ് റോക്കീസ് നൃത്തകലാഭവനാണ് മണികര്‍ണിക അരങ്ങിലെത്തിക്കുന്നത്. പള്ളിപ്പുറം സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അഭിനേതാക്കള്‍.
വിദേശപട്ടാളവുമായുള്ള മണികര്‍ണികയുടെ പോരാട്ടവും പടക്കളത്തിലെ വീരമൃത്യുവുമാണ് ഇതിവൃത്തം. 20 മിനിറ്റില്‍ ആവേശം ചോര്‍ന്നുപോകാതെ നാടകം അരങ്ങത്തെത്തിച്ചത് വലിയ വെല്ലുവിളി ഉയര്‍ത്തിയെന്ന് അലക്‌സ് താളൂപ്പാടത്ത് പറയുന്നു. മണികര്‍ണികയെന്ന കേന്ദ്രകഥാപാത്രത്തെ മേരി അനിലയാണ് അവതരിപ്പിച്ചിരിക്കുന്നത്. ജോസഫ് റിച്ചാര്‍ഡ്, അഫ്രിം ബിജോയ്, റോണ്‍ലി റൂബന്‍, കെവിന്‍ സജി, കെനസ്‌റോമി, എനോഷ്, മേരി അല്‍ന, ആഷ്‌ന മരിയ എന്നിവരും വേഷമിടുന്നു. പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്‌ക്കൂളിലെ ഹെഡ്മിസ്ട്രസ് ആനിഷോല സൈമണ്‍, അധ്യാപകന്‍ നവനീത് സിപ്പി, ആന്‍സണ്‍ ജോസഫ്, ദേവിക ഉണ്ണികൃഷ്ണന്‍, സജീവ് , സനല്‍, വിന്‍സെന്റ് എന്നിവര്‍ അണിയറയില്‍ പ്രവര്‍ത്തിക്കുന്നു. നാടകം ഡിസംബര്‍ 15ന് എറണാകുളം സെന്റ് തെരേസാസ് ഓഡിറ്റോറിയത്തില്‍ അവതരിപ്പിക്കും.
അലക്‌സ് താളൂപ്പാടത്ത് രചന നിര്‍വഹിക്കുന്ന മൂന്നാമത്തെ ചവിട്ടുനാടകമാണിത്. സാമൂഹ്യവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വൈപ്പിന്‍കരയും വികസനവും, ഭിന്നശേഷിക്കാരുടെ കഥപറയുന്ന ദൈവത്തിനൊരു പൂവ് എന്നീ നാടകങ്ങള്‍ ഏറെ അഭിനന്ദനം പിടിച്ചുപറ്റിയിരുന്നു. പ്രൊഫഷണല്‍ നാടക നടന്‍ കൂടിയായ അലക്‌സ് നാടകങ്ങളില്‍ ചവിട്ടുനാടക വേഷക്കാരെ അഭ്യസിപ്പിച്ചിട്ടുമുണ്ട്. കേരളത്തിലെ വിവിധ വിദ്യാലയങ്ങളില്‍ ചവിട്ടുനാടകം പരിശീലിപ്പിച്ചു വരുന്നു.


Tags assigned to this article:
chavittunadakam

Related Articles

ഡെമോക്ലിസിന്റെ വാള്‍ പ്രതികാരാഗ്നിയോടെ പി.ചിദംബരത്തിന്റെ ശിരസിനുമുകളില്‍ തൂങ്ങിയാടുന്നു

2010 ജൂലൈ 25ന് ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്നു അമിത്ഷാ. സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്കിന്റെ കുടുംബം വ്യാജ ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ടു. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ ഇവയാണ് അമിത്ഷായ്‌ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍.

ഒരു തൈ നടുമ്പോള്‍ തണല്‍ നടുന്നു

‘നൊ വണ്‍ ഈസ് ടൂ സ്‌മോള്‍ ടു മെയ്ക്ക് എ ചെയ്ഞ്ച്’ കഴിഞ്ഞ മാസം പുറത്തിറങ്ങിയ പുസ്തകമാണ്. പെന്‍ഗ്വിന്‍ പ്രസിദ്ധീകരണം. ചെറിയ കുറിപ്പുകളും പ്രഭാഷണങ്ങളുമാണ് ഉള്ളടക്കം. ഗ്രന്ഥകര്‍തൃ

വായന കണ്ടെത്തുന്ന വര്‍ത്തമാനങ്ങള്‍

ശരത്കാലത്തിന്റെ ചിറകുകളെപ്പറ്റിയും അഗ്നിയുടെയും മഞ്ഞിന്റെയും കുതിപ്പുകളെക്കുറിച്ചും കഥകളെഴുതുന്ന അമേരിക്കന്‍ എഴുത്തുകാരന്‍ ജോര്‍ജ് ആര്‍.ആര്‍. മാര്‍ട്ടിന്‍ തന്റെ ഒരു ചെറുകുറിപ്പില്‍ എഴുതി: മരണമെത്തും മുന്‍പേ ഹാ, വായനക്കാരി, നീ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*