അലന്‍ സോളമനും തോമസ് മെയ് ജോയ്ക്കും ജന്മനാടിന്റെ ആദരം

അലന്‍ സോളമനും തോമസ് മെയ് ജോയ്ക്കും ജന്മനാടിന്റെ ആദരം

കൊച്ചി: ഇംഗ്ലണ്ടില്‍ നടന്ന ഹോംലെസ് ഫുട്‌ബോള്‍ വേള്‍ഡ്കപ്പില്‍ ഇന്ത്യയ്ക്കായി ബൂട്ടണിഞ്ഞ് ഡ്രാഗണ്‍ കപ്പ് നേടിയെടുത്ത ഇന്ത്യന്‍ ടീമിന്റെ അഭിമാന താരങ്ങളും ചെല്ലാനം സ്വദേശികളുമായ അലന്‍ സോളമനെയും തോമസ് മെയ് ജോയെയും ജന്മനാട് ആദരിച്ചു.
ഗ്രൂപ്പ് സ്‌റ്റേജില്‍ പുറത്തായവര്‍ക്കായി നടത്തിയ മത്സരങ്ങളില്‍ വിജയിച്ചാണ് ഇവര്‍ ഡ്രാഗണ്‍ കപ്പ് രാജ്യത്തിനായി നേടിയത്. രണ്ടു പേര്‍ മാത്രമായിരുന്നു കേരളത്തില്‍ നിന്നും ടീമിലുണ്ടായിരുന്നത്. സെമിഫൈനലില്‍ ഐവറികോസ്റ്റിനെയും ഫൈനലില്‍ ജര്‍മനിയെയും പരാജയപ്പെടുത്തി. പതിനൊന്ന് കളികളില്‍ നിന്നായി അലന്‍ 21 ഗോളുകള്‍ നേടി. ഗോള്‍ സേവ് ടൂര്‍ണമെന്റിന്റെ മികച്ച സേവറായി മെയ് ജോയും തെരഞ്ഞെടുക്കപ്പെട്ടു. ഫൈനലില്‍ അലന്റെ അവസാന രണ്ടു ഗോളുകളാണ് ഡ്രാഗണ്‍ കപ്പ് ഇന്ത്യയ്ക്ക് നേടിക്കൊടുത്തത്. ഇരുവരും ഫെയര്‍ പ്ലേ അവര്‍ഡും നേടി.
ലഹരിക്കെതിരെ പ്രവര്‍ത്തിക്കുന്ന’വേണ്ട’ എന്ന സംഘടനയാണ് ഇവരെ ഹോം ലെസ് കപ്പ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം തെരഞ്ഞെടുപ്പിലേക്ക് എത്തിച്ചത്. അനുമോദന സമ്മേളനം കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഫാ. ജോപ്പി കൂട്ടുങ്കല്‍ അധ്യക്ഷത വഹിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ശ്രീനിജന്‍, ആര്‍.ജെ. നീന, ഫുട്‌ബോള്‍ കോച്ച് നാസര്‍, ജില്ലാ പഞ്ചായത്ത് അംഗം അനിതാ ഷീലന്‍, കണ്ണമാലി എസ്‌ഐ റഷീദ്, സിസ്റ്റര്‍ കാര്‍മോ, അമേഴ്‌സലില്‍ ലൂയിസ്, എ. മിനി, ജോസഫ് ജെറി, ബാബു പള്ളിപ്പറമ്പില്‍, വി.ജെ. മാനുവല്‍ തുടങ്ങിയവര്‍ സംസാരിച്ചു.


Related Articles

‘ടു പോപ്‌സ്’

ഇത്തവണത്തെ ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള നോമിനേഷനില്‍ ഇടംപിടിച്ച രണ്ടു നടന്മാരാണ് അന്റോണി ഹോപ്കിന്‍സും ജൊനാഥന്‍ പ്രൈസും. രണ്ടുപേരും ‘ടു പോപ്‌സ്’ എന്ന ചിത്രത്തിലാണ് കിടയറ്റ അഭിനയചാതുരി പ്രദര്‍ശിപ്പിച്ചത്. ഫ്രാന്‍സിസ്

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം: ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ പുതുതായി ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതായും അടുത്ത ആഴ്ചയോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം. ചുഴലിക്കാറ്റായി മാറുന്ന ന്യൂനമര്‍ദ്ദം നിവാറിന്റെ അതേ ദിശയില്‍ സഞ്ചരിക്കുമെന്നും

“ഇസ്‌ളാമിസം പൈശാചികമായ മതഭ്രാന്താണ്: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.

റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*