അലമലാംബിക സ്‌കൂളിന്റെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടരുന്നു

അലമലാംബിക സ്‌കൂളിന്റെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടരുന്നു

തേക്കടി: പ്രളയദുരന്തത്തില്‍ ഉള്‍പ്പെട്ടവര്‍ക്കായുള്ള തേക്കടി അമലാംബിക കോണ്‍വെന്റ് ഇംഗ്ലീഷ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടരുന്നു.
നെടുംകണ്ടം മേഖലയില്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ഏറെ നാശം സംഭവിച്ച പച്ചടി, മഞ്ഞപ്പാറ, മാവടി പ്രദേശങ്ങളിലെ നിര്‍ധനരായ 200 കുടുംബങ്ങള്‍ക്ക് നിത്യോപയോഗ സാധനങ്ങളും വീട്ടുപകരണങ്ങളും അടങ്ങുന്ന ഒരു ലക്ഷത്തില്‍പരം രൂപ വിലമതിക്കുന്ന കിറ്റുകള്‍ വിതരണം ചെയ്തു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോളി അനസ്താസ്യ സിടിസി, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, പിടിഎ ഭാരവാഹികള്‍ എന്നിവര്‍ കിറ്റ് വിതരണത്തിന് നേതൃത്വം നല്‍കി. നെടുംകണ്ടം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ജ്ഞാനസുന്ദരം, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ലൂസിയ എന്നിവര്‍ സംബന്ധിച്ചു.
സിടിസി സഭയുടെ ദേവമാതാ പ്രോവിന്‍സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയം ഒരുമയുടെയും സാഹോദര്യത്തിന്റെയും മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ എന്നും മുന്‍പിലാണ്. ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ കുട്ടനാട് പ്രളയത്തില്‍ മുങ്ങിയപ്പോള്‍ അവര്‍ക്ക് സാന്ത്വനവുമായി ഒരു ലക്ഷം രൂപയുടെ ഭക്ഷണസാധനങ്ങള്‍ സ്‌കൂളില്‍ നിന്ന് എത്തിച്ചിരുന്നു.


Related Articles

ബിനോയ് കോടിയേരി വീണ്ടും കുരുക്കില്‍

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി വീണ്ടും വിവാദക്കുരുക്കില്‍. നേരത്തെ പണമിടപാടു സംബന്ധിച്ച് ദുബായിലുണ്ടായ കേസിലാണ് ബിനോയ് പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ പീഡനകേസിലാണ് അദ്ദേഹം

എറണാകുളവും കൊവിഡ് മുക്തമാകുന്നു

കൊച്ചി: എറണാകുളം ജില്ല കൊവിഡ് രോഗമുക്തമാകുന്നു. നിലവില്‍ കളമശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ്-19 ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന രോഗിയുടെ രോഗം ഭേദമായതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

ബുദ്ധിമതിയായ ഭാര്യ

പണ്ട് പണ്ട് ആഫ്രിക്കയില്‍ ഒരു ട്രൈബല്‍ ചീഫ് ഉണ്ടായിരുന്നു. ഏവരാലും ബഹുമാനിതനായ അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ തേടി പല ഗോത്രത്തലവന്മാരും വരുമായിരുന്നു. ഓരോരുത്തരുടെയും ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും തക്കതായ ഉത്തരം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*