Breaking News

അള്‍ത്താര ശുശ്രുഷകര്‍ സമര്‍പ്പിതരെ ആദരിച്ചു

അള്‍ത്താര ശുശ്രുഷകര്‍ സമര്‍പ്പിതരെ ആദരിച്ചു

കോഴിക്കോട്: അള്‍ത്താര ബാലിക ബാലകരുടെ നേതൃത്വത്തില്‍ കോഴിക്കോട് സിറ്റി സെന്റ് ജോസഫ് ദേവാലയത്തില്‍ സമര്‍പ്പിത ദിനാചരണം നടത്തി. വൈദികരെയും സന്യസ്ഥരെയും സമര്‍പ്പിച്ച് അര്‍പ്പിച്ച ദിവ്യബലിക്ക് മോണ്‍. വിന്‍സെന്റ് അറയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന പൊതുചടങ്ങില്‍ അള്‍ത്താര ശുശ്രൂഷകരുടെ രൂപത ഡയറക്ടര്‍ ഫാ.ജിജു പള്ളിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ക്രൈസ്റ്റ് ഹാള്‍ സുപ്പീരിയര്‍ ഫാ.റെജി എസ്.ജെ. ഉദ്ഘാടനം ചെയ്തു. പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ഡഗഌസ്, ലെനീറ്റ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഫാ.റ്റോം അറയ്ക്കല്‍, ഫാ. കുരിയാക്കോസ്, പ്രൊവിഡന്‍സ് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ മരിയ ലത എ.സി, ചാരിറ്റി സുപ്പീരിയര്‍ സിസ്റ്റര്‍ ഫിലോമിന, കരുണ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സിസ്റ്റര്‍ വിക്ടോറിയ, മരിയ നിലയം സുപ്പീരിയര്‍ സിസ്റ്റര്‍ ക്ലെയര്‍, രൂപത ആനിമേറ്റര്‍ സിസ്റ്റര്‍ അന്ന, ലീഡര്‍ ഡാല്‍വിന്‍ എന്നിവര്‍ സംസാരിച്ചു. അള്‍ത്താര ബാലിക ബാലകര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.


Related Articles

അതിരുകടക്കുന്ന അപ്പോളജറ്റിക്‌സുകള്‍

വാളെടുക്കുന്നവര്‍ എല്ലാവരും വെളിച്ചപ്പാടുകളാകുന്നതു പോലെയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ അപ്പോളജറ്റിക്സുകള്‍. തങ്ങളുടെ മതങ്ങളുടെ സംരക്ഷണം സ്വയം ഏറ്റെടുത്തുകൊണ്ട് അവര്‍ അപ്പോളജറ്റിക്സ് അഥവാവിശ്വാസ സമര്‍ത്ഥനം എന്ന പേരില്‍ സഹജ വിദ്വേഷവും

പ്രതികരിക്കാം, പ്രതിയാകാം

  വിമര്‍ശനത്തിന്റെയും പരിഹാസത്തിന്റെയും വരയിലും നിതാന്ത നിരീക്ഷണത്തിലും നിന്ന് തന്നെ ഒഴിവാക്കരുതെന്ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു കാര്‍ട്ടൂണിസ്റ്റ് ശങ്കറോട് അഭ്യര്‍ഥിച്ചിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രി വിമര്‍ശനങ്ങള്‍ക്ക്

സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയെ നോക്കുമ്പോള്‍

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പൂര്‍ണ്ണകായ പ്രതിമ ഒക്‌ടോബര്‍ 31ന് രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നു. സര്‍ദാര്‍ പട്ടേലിന്റെ ജന്മദിനമാണ് ഒക്‌ടോബര്‍ 31. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനവും അന്നുതന്നെ. രണ്ടും രാഷ്ട്രം ഓര്‍മ്മിക്കേണ്ടതാണ്.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*