Breaking News

അഴീക്കോട്-മുനമ്പം ജങ്കാര്‍:ചരമവാര്‍ഷികം ആചരിച്ചു

അഴീക്കോട്-മുനമ്പം ജങ്കാര്‍:ചരമവാര്‍ഷികം ആചരിച്ചു

കോട്ടപ്പുറം: ഒരു വര്‍ഷക്കാലമായി നിര്‍ത്തിവച്ച അഴീക്കോട്-മുനമ്പം ജങ്കാര്‍ സര്‍വീസിന്റെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു. ഇതോടനുബന്ധിച്ച് കെസിവൈഎം കോട്ടപ്പുറം രൂപതയുടെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു.
എറിയാട് പഞ്ചായത്ത് പരിസരത്ത് നിന്നാരംഭിച്ച അനുസ്മരണ സമ്മേളനം കെഎല്‍സിഎ കോട്ടപ്പുറം രൂപത ഡയറക്ടറും എറിയാട് ഫാത്തിമ മാത ദേവാലയ വികാരിയുമായ ഫാ. ഗില്‍ബര്‍ട്ട് ആന്റണി തച്ചേരി ഉദ്ഘാടനം ചെയ്തു.
മത്സ്യത്തൊഴിലാളികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും ഉപകാരപ്രദമായ അഴീക്കോട്-മുനമ്പം ജങ്കാര്‍ സര്‍വ്വീസ് എത്രയും പെട്ടെന്ന് പുനരാരംഭിച്ച് ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാന്‍ ഭരണനേതൃത്വം അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
രൂപത കെസിവൈഎം പ്രസിഡന്റ് അനീഷ് റാഫേല്‍, എല്‍സിവൈഎം സംസ്ഥാന പ്രസിഡന്റ് അജിത് കെ. തങ്കച്ചന്‍, കെആര്‍എല്‍സിസി രാഷ്ട്രീയകാര്യ നിര്‍വാഹകസമിതി അംഗം പി.ജെ. തോമസ്. രൂപത കെസിവൈഎം സെക്രട്ടറി അരുണ്‍, ട്രഷറര്‍ ഷെറിന്‍, ഷജല്‍ ലിന്റോ എന്നിവര്‍ സംസാരിച്ചു.


Related Articles

സ്പ്രിംക്ലര്‍: സര്‍ക്കാരിനോട് സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ കോടതി

കൊച്ചി: സ്പ്രിംക്ലര്‍ വെബ്‌സൈറ്റിലൂടെ ശേഖരിക്കുന്ന ആരോഗ്യവിവരങ്ങള്‍ സുരക്ഷിതമാണെന്നു സര്‍ക്കാരിന് ഉറപ്പുനല്‍കാനാകുമോയെന്ന് ഹൈക്കോടതി ആരാഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കേസ് 24ന് പരിഗണിക്കുന്നതിന് മാറ്റിവച്ചു.

പെട്ടിമുടി ഓര്‍മ്മിപ്പിക്കുന്നത്

    ഫാ. ഷിന്റോ വെളിപ്പറമ്പില്‍ പെട്ടിമുടി ദുരന്തം സംഭവിച്ചിട്ട് 2020 സെപ്റ്റംബര്‍ ആറിന്ഒരുമാസം ആകുന്നു.അതുകൊണ്ടുതന്നെ പെട്ടിമുടി സംഭവത്തിന്റെവാര്‍ത്താപ്രാധാന്യംമാധ്യമങ്ങളെ സംബന്ധിച്ച് അവസാനിച്ചു കഴിഞ്ഞു. എന്നാല്‍മൂന്നാറില്‍ അതേല്പ്പിച്ചആഘാതവും ഭീതിയും

ഫാ. സെബാസ്റ്റ്യന്‍ ജക്കോബി ഒഎസ്‌ജെ കെസിഎംഎസ് പ്രസിഡന്റ്

കൊച്ചി: കേരള കോണ്‍ഫറന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്‌സിന്റെ (കെസിഎംഎസ്) പ്രസിഡന്റായി ഫാ. സെബാസ്റ്റ്യന്‍ ജക്കോബിയെ തിരഞ്ഞെടുത്തു. ഒബ്‌ളേറ്റ്‌സ് ഓഫ് സെന്റ് ജോസഫ് സഭയുടെ ഇന്ത്യയിലെ സെന്റ് തോമസ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*