അഴീക്കോട്-മുനമ്പം ജങ്കാര്‍ സര്‍വീസ് ഉടന്‍ പുനരാരംഭിക്കണം

അഴീക്കോട്-മുനമ്പം ജങ്കാര്‍ സര്‍വീസ് ഉടന്‍ പുനരാരംഭിക്കണം

കൊടുങ്ങല്ലൂര്‍: തൃശൂര്‍-എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്നതും തീരദേശമേഖലയിലെ പ്രധാന യാത്രാമാര്‍ഗവുമായ അഴീക്കോട്-മുനമ്പം ജങ്കാര്‍ സര്‍വീസ് ഉടനെ പുനരാരംഭിച്ചില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) മുന്നറിയിപ്പ് നല്‍കി. ഇതിന് മുന്നോടിയായി സംഘടിപ്പിച്ച ജനജാഗ്രതാ മാര്‍ച്ച് കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. ആന്റണി കുരിശിങ്കല്‍ ഉദ്ഘാടനം ചെയ്തു. മാര്‍ച്ചില്‍ നൂറുകണക്കിനുപേര്‍ പങ്കെടുത്തു.
തുടര്‍ന്നു സംഘടിപ്പിച്ച പ്രതിഷേധയോഗം കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ് ഉദ്ഘാടനം ചെയ്തു. അഡ്വ. എം.ജയശങ്കര്‍ മുഖ്യപ്രഭാഷണം നടത്തി. കെഎല്‍സിഎ കോട്ടപ്പുറം രൂപത പ്രസിഡന്റ് അലക്‌സ് താളൂപ്പാടത്ത് അധ്യക്ഷത വഹിച്ചു.
കെഎല്‍സിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.ഡി. ഫ്രാന്‍സിസ് ആശംസ നേര്‍ന്നു. കെഎല്‍സിഎ രൂപതാ ജനറല്‍ സെക്രട്ടറി ജെയ്‌സണ്‍ ജേക്കബ് സ്വാഗതവും സാമൂഹ്യ രാഷ്ട്രീയ ഫോറം കണ്‍വീനര്‍ ഷാജു പീറ്റര്‍ നന്ദിയും പറഞ്ഞു.
ദിവസേന ആയിരക്കണക്കിനു യാത്രക്കാരും ചരക്കുവാഹനങ്ങളും മത്സ്യത്തൊഴിലാളികളും യാത്ര ചെയ്തിരുന്ന തീരദേശ ജനതയുടെ പ്രധാന യാത്രാമാര്‍ഗമായ മുനമ്പം-അഴീക്കോട് ജങ്കാര്‍ സര്‍വീസ് നിര്‍ത്തിയിട്ട് ഒരു വര്‍ഷം തികയുന്നു. ഒന്ന
ര കോടി രൂപ അറ്റകുറ്റപ്പണിക്കായി ചെലവഴിച്ചു പണിത ജങ്കാര്‍ ജെട്ടിയില്‍ അടുപ്പിക്കാനുള്ള ഊന്നുകുറ്റി നശിച്ചുപോയതിന്റെ പേരിലാണ് സര്‍വീസ് നിര്‍ത്തിയിരിക്കുന്നത്. നടപടികളെടുക്കേണ്ട ജനപ്രതിനിധികളും അധികാരികളും അനങ്ങാപ്പാറനയം സ്വീകരിക്കുകയാണെന്ന് കെഎല്‍സിഎ ആരോപിച്ചു.
2018 ജൂണിലാണ് ജങ്കാര്‍ സര്‍വീസ് നിര്‍ത്തിയത്. പിന്നെയും മൂന്നുമാസം കഴിഞ്ഞാണ് തകര്‍ന്ന ഊന്നുകുറ്റി മാറ്റി സ്ഥാപിക്കുന്നതിനായി തൃശൂര്‍ ജില്ലാ പഞ്ചായത്ത് ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വിഭാഗത്തെ സമീപിക്കുന്നത്. അന്ന് 35 ലക്ഷം രൂപ എസ്റ്റിമേറ്റില്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചെന്നും പിന്നീട് കരാറുകാരന്‍ പിന്‍മാറിയെന്നുമാണ് പറയുന്നത്. നിലവില്‍ 40 ലക്ഷം രൂപയ്ക്ക് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ടെന്നും തുറമുഖ എന്‍ജിനീയറിംഗ് വിഭാഗത്തെ നിര്‍മാണ ചുമതല ഏല്‍പ്പിച്ചിട്ടുണ്ടെന്നും തുറമുഖ ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വിഭാഗം നിര്‍മാണം തുടങ്ങുന്നതിന് തങ്ങള്‍ക്ക് സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയില്ലെന്നുള്ള വരട്ടുവാദമാണ് ജില്ലാ പഞ്ചായത്തിന്റേത്. തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും കെടുകാര്യസ്ഥതയും ഇതിന്റെ പിന്നിലെ അഴിമതിയും കണ്ടില്ലെന്ന് നടിക്കാനാവില്ല-കെഎല്‍സിഎ നേതാക്കള്‍ ചൂണ്ടിക്കാട്ടി.
കോടിക്കണക്കിനു രൂപ ഖജനാവിലേക്ക് സ്വരൂപിക്കുന്ന മത്സ്യത്തൊഴിലാളികളുടെയും തീരദേശ ജനതയുടെയും അടിസ്ഥാന ആവശ്യത്തിനുമേല്‍ ജില്ലാ പഞ്ചായത്ത് അടയിരിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിടുകയാണ്.
ജങ്കാറിനു പകരമായി ഇപ്പോള്‍ സര്‍വീസ് നടത്തുന്ന ചെറിയ ബോട്ട് അപകടകരമായാണ് സര്‍വീസ് നടത്തുന്നത്. പ്രളയകാലത്ത് നാടിന്റെ രക്ഷകരായി മാറിയ കേരളത്തിന്റെ സ്വന്തം സേനയായ മത്സ്യത്തൊഴിലാളികളുടെയും തീരദേശ ജനതയുടെയും യാത്രാമാര്‍ഗത്തിനുവേണ്ടിയുള്ള സമരത്തിന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ മുന്‍കൈയെടുത്തിരിക്കുകയാണ്. ഇതിന്റെ ഭാഗമായി മുനമ്പം, പള്ളിപ്പുറം, അഴീക്കോട്, എറിയാട്, കാര പ്രദേശങ്ങളില്‍ വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിച്ചു.
ജൂണ്‍ അഞ്ചിന് വൈകീട്ട് എറിയാട് പേ ബസാറില്‍ നിന്നും അഴീക്കോട്ടേയ്ക്ക് നടത്തിയ ജനജാഗ്രതാമാര്‍ച്ചില്‍ വന്‍ജനാവലിയാണ് പങ്കെടുത്തത്.


Related Articles

അബു ഇബ്രാഹിം ഐഎസിന്റെ പുതിയ നേതാവ്

വാഷിംഗ്ടണ്‍: ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്)എന്ന രാജ്യാന്തര ഭീകര സംഘടനയുടെ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി (48) വടക്കുപടിഞ്ഞാറന്‍ സിറിയയില്‍  അമേരിക്കന്‍ സൈനികനടപടിക്കിടെ സ്വയംസ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതിനു പിന്നാലെ

കടലും കാടും മേടും താണ്ടി കുടിയേറ്റ തൊഴിലാളികളുടെ പലായനം

ബ്രഹ്മപുര്‍:  കൊറോണവൈറസ് വ്യാപനം തടയാനുള്ള രാജ്യവ്യാപകമായ അടച്ചുപൂട്ടലിന്റെ ഭാഗമായി ട്രെയിനും വിമാനവും ബസും ടാക്‌സിയും ഉള്‍പ്പെടെയുള്ള ഗതാഗത മാര്‍ഗങ്ങളെല്ലാം അടഞ്ഞിരിക്കെ തമിഴ്‌നാട്ടിലെ ചെന്നൈയില്‍നിന്ന് 1.60 ലക്ഷം രൂപയ്ക്ക്

ചരിത്രത്തിന്റെ വികലാഖ്യാനത്തിനോ സര്‍ക്കാര്‍ മ്യൂസിയങ്ങള്‍?

  മഹാമാരിക്കാലത്തെ നവകേരള നിര്‍മിതി പ്രഖ്യാപനങ്ങളുടെ തല്‍സ്ഥിതി എന്തുമാകട്ടെ, കേരളത്തിന്റെ സാംസ്‌കാരികപരിണാമചരിത്രവും പൈതൃകവും ഇത്രയേറെ ആഘോഷമാക്കിയ മറ്റൊരു സര്‍ക്കാര്‍ സംസ്ഥാന ചരിത്രത്തിലുണ്ടാവില്ല. കേരളത്തിലെമ്പാടും ”പ്രാദേശികവും വംശീയവുമായ സംസ്‌കാരചരിത്രത്തിന്റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*