Breaking News

അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ അനുവദിക്കില്ല – ബിഷപ് ഡോ. ജോസഫ് കാരിക്കശേരി

അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ അനുവദിക്കില്ല – ബിഷപ് ഡോ. ജോസഫ് കാരിക്കശേരി

കോട്ടപ്പുറം: കേരളത്തിലെ പൊതുസമൂഹത്തിന് മഹത്തായ സംഭാവനകള്‍ നല്കിയ ലത്തീന്‍ സമുദായത്തെ ഞെരുക്കിക്കൊല്ലാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് ബിഷപ് ഡോ. ജോസഫ് കാരിക്കശേരി ആരോപിച്ചു.
കോട്ടപ്പുറം രൂപതയുടെ ആഭിമുഖ്യത്തില്‍ പറവൂര്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച സമുദായസംഗമത്തില്‍ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്. അത്തരം ശ്രമങ്ങള്‍ വിലപ്പോകില്ലെന്ന് ഇവിടെ ഒത്തുചേര്‍ന്ന വലിയ ജനാവലി സാക്ഷ്യംനല്കുന്നു. പിന്നാക്ക വിഭാഗങ്ങളെ കാലക്രമേണ ശ്വാസംമുട്ടിക്കുമെന്ന് ഭരണഘടനാ ശില്പികളായ ബി.ആര്‍.അംബേദ്കര്‍ മുതലായ മഹാന്മാര്‍ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. അതുകൊണ്ടാണ് ഭരണഘടനയില്‍ അവര്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്കിയത്. ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന് നിയമസഭയിലും പാര്‍ലമെന്റിലും ഇപ്രകാരമുണ്ടായിരുന്ന സംവരണം ഇല്ലാതാക്കാനുള്ള നീക്കം കടുത്ത നീതി നിഷേധമായിട്ടേ കാണാനാകൂ.
1511ല്‍ കേരളത്തില്‍ പൊതുവിദ്യാഭ്യാസത്തിന് തുടക്കംകുറിച്ചതു മുതല്‍ ആധുനിക കേരള രൂപീകരണ പ്രക്രിയയില്‍ നാനാവിധത്തിലുള്ള സംഭാവനകള്‍ ലത്തീന്‍ സമുദായം നല്കിവരികയാണ്. സ്വാതന്ത്ര്യസമരകാലഘട്ടത്തില്‍ സമുദായ സംഘടന പിരിച്ചുവിട്ട് ദേശീയ പ്രസ്ഥാനങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിച്ച മഹിതപാരമ്പര്യമാണ് ലത്തീന്‍ കത്തോലിക്കര്‍ക്കുള്ളത്.
എന്നാല്‍ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഭരണ-ഉദ്യോഗ-ഉന്നത വിദ്യാഭ്യാസ തലങ്ങളില്‍ ഇന്നും സമുദായത്തിന് ലഭിച്ചിട്ടില്ല. പല മേഖലയിലും കടുത്ത അവഗണനയാണ് സമുദായം നേരിട്ടുകൊണ്ടിരിക്കുന്നത്. നിയമസഭ മുതല്‍ ഗ്രാമപഞ്ചായത്ത്തലം വരെയും, സര്‍ക്കാരിന്റെ കീഴിലുള്ള വിവിധ ബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവകളിലും അര്‍ഹമായ പ്രാതിനിത്യം സമുദായത്തിന് നിരന്തരം നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പിഎസ്‌സി നിയമനത്തില്‍ ജനസംഖ്യാടിസ്ഥാനത്തില്‍ കണക്കാക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായിട്ടുള്ളത് ലത്തീന്‍ സമുദായത്തിനാണെന്ന് ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കിയതാണ്. ഉന്നത വിദ്യാഭ്യാസരംഗത്താകട്ടെ സംവരണം തുലോം തുച്ഛമാണ്. സമുദായാംഗങ്ങളില്‍ ബഹുഭൂരിപക്ഷത്തിന്റെയും ഉപജീവനമാര്‍ഗമായ മത്സ്യബന്ധന-നിര്‍മാണ മേഖലകള്‍ ഇന്ന് വലിയ പ്രതിസന്ധിയിലാണ്.
ഒന്നിച്ചുനിന്നാല്‍ മാത്രമേ സമുദായത്തിന് അര്‍ഹമായ പങ്കാളിത്തം പൊതുഇടങ്ങളില്‍ ലഭിക്കുകയുള്ളൂ. സമുദായത്തിന്റെ ന്യായമായ അവകാശങ്ങള്‍ ഭരണാധികാരികളുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയുംമുന്നില്‍ ശക്തിയോടെ ഉന്നയിക്കുന്നതിന് സമുദായസംഗമം സഹായിച്ചു എന്നാണ് കരുതുന്നത്. എന്നാല്‍ അവകാശങ്ങള്‍ നേടിയെടുക്കുന്നതുവരെ നമുക്ക് വിശ്രമമില്ല. അതിനായി പോരാട്ടം ഇനിയും തുടരണമെന്നും ബിഷപ് കാരിക്കശേരി ആഹ്വാനം ചെയ്തു.


Related Articles

പഠനശിബിരം വെബിനാര്‍ നടത്തി.

കൊച്ചി :കെ ആർ എൽ സി സി യുടെ നേതൃത്വത്തിൽ 12 ലത്തീൻ കത്തോലിക്കാ രൂപതകളുടെ സമുദായ ദിനത്തോടനുബന്ധിച്ച്‌  പഠനശിബിരം വെബിനാര്‍ നടത്തി. വെള്ളിയാഴ്ച വൈകിട്ട് 7.15

ഗള്‍ഫ് രാജ്യങ്ങള്‍ ഇസ്രയേല്‍ സഖ്യത്തിലേക്ക്

  വാഷിംഗ്ടണ്‍ ഡിസി: ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാനുള്ള ഐക്യ അറബ് എമിറേറ്റ്സിന്റെ (യുഎഇ) അപ്രതീക്ഷിത തീരുമാനം മധ്യപൂര്‍വദേശത്തെ രാഷ്ട്രീയ സമവാക്യങ്ങളെ തകിടംമറിക്കുന്നു. പലസ്തീന്‍ അധിനിവേശ മേഖലയിലെ വെസ്റ്റ്

എന്തു കഴിക്കുന്നു, അതാണ് നാം

ലൂര്‍ദ് ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തില്‍ ചികിത്സയ്ക്കായി എത്തുന്ന എല്ലാ രോഗികളോടും ഞാന്‍ സ്ഥിരമായി പറയുന്നത് ഇതാണ്: ”എന്തു കഴിക്കുന്നു, അതാണ് നാം.” ഹൃദ്രോഗത്തിന്റെ കാരണങ്ങള്‍ തേടി എങ്ങോട്ടും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*