Breaking News

അവധിക്കാലം കുട്ടികളുടെ പ്രഘോഷണകാലം

അവധിക്കാലം കുട്ടികളുടെ പ്രഘോഷണകാലം

ഏപ്രില്‍-മെയ് മാസങ്ങളില്‍ വേനല്‍ക്കാല അവധിയാണ്. കുട്ടികള്‍ ഏറെ പങ്കും ബന്ധുവീടുകളില്‍ സന്ദര്‍ശനം നടത്തുവാനും വിനോദങ്ങളില്‍ ഏര്‍പ്പെടുവാനും ഇഷ്ടപ്പെടുന്ന സമയം. എന്നാല്‍ ഇന്ന് കുട്ടികള്‍ക്ക് ആനന്ദകരമായ അവധിക്കാലം അപ്രത്യക്ഷമാകുകയാണ്. അവധിക്കാല ക്ലാസുകള്‍കൊണ്ട് പഠനത്തിന്റെ ലോകത്തില്‍ കുട്ടികളെ തളച്ചിടുന്ന രീതിയാണ് കാണുന്നത്. പ്രകൃതിയില്‍ വിളയുന്ന ഫലങ്ങള്‍ ഭക്ഷിച്ചും വിവിധയിനം കളികള്‍ കളിച്ചും ജീവിതത്തെ പ്രപഞ്ചത്തിന്റെ നെഞ്ചോടു ചേര്‍ത്തുവച്ച് ജീവിതത്തെ സുന്ദരമാക്കേണ്ട സമയമാണ് ഒഴിവുകാലം. പുസ്തക സഞ്ചിയുടെ ഭാണ്ഡക്കെട്ടുകള്‍ തെല്ലൊന്നു മാറ്റിവച്ച് പ്രകൃതിയാകുന്ന പുസ്തകത്താളുകള്‍ വായിച്ച് പഠിക്കാനുള്ള അവസരം, മാധ്യമങ്ങള്‍ക്കടിമപ്പെട്ടും ട്യൂഷന്‍ ക്ലാസുകളിലുമായി സമയം ചിലവഴിക്കുമ്പോള്‍ മനസിനു കുളിര്‍മ്മയുള്ള നല്ല ഓര്‍മ്മകള്‍ പ്രദാനം ചെയ്യുന്ന അവസരങ്ങള്‍ നഷ്ടമാകുന്നു. അവധിക്കാലം അസ്വസ്ഥത നിറക്കുന്ന തിരക്കുപിടിച്ച പഠനങ്ങളുടെ ദിനങ്ങളായി ഭവിക്കാതിരിക്കട്ടെ. സാക്ഷ്യത്തിലേക്കു നയിക്കുന്ന സുവിശേഷാധിഷ്ഠിതമൂല്യങ്ങള്‍ കുട്ടികളില്‍ വളര്‍ത്തിയെടുക്കുവാന്‍ ഉതകുന്ന സുവിശേഷ മൂല്യങ്ങള്‍ വളര്‍ത്തിയെടുത്തുകൊണ്ട് അവ പരിശീലിപ്പിക്കാനുള്ള നല്ലൊരവസരമാണ് ഒഴിവുകാലം.
കുട്ടികള്‍ നാളത്തെ വാഗ്ദാനങ്ങളാണ്. നല്ല നാളുകള്‍ സുന്ദരമാകുന്നത് കുട്ടികളെ ആനന്ദത്തില്‍ ആറാടിപ്പിക്കുമ്പോഴാണ്. കുട്ടികളെ പാഠപുസ്തക ലോകത്തില്‍ നിന്നും തല്‍ക്കാലം മാറ്റി ബന്ധങ്ങള്‍ ആഴപ്പെടുവാനും ലോകകാഴ്ചകള്‍ കാണാനും അനുവദിക്കുന്നത് ഏറെനന്നായിരിക്കും. ശരീരത്തിനും മനസിനും ആവശ്യമായ വിശ്രമം നല്‍കി ഈ കാലത്തെ ആരോഗ്യമുള്ള നല്ലൊരു ഭാവിയുടെ ചവിട്ടുപടികളാക്കാന്‍ മുതിര്‍ന്നവരായ നാം ശ്രദ്ധിക്കണം. കുട്ടികളുടെ ഓമനത്വം വളര്‍ത്തുന്ന ശാന്തമുഹൂര്‍ത്തങ്ങള്‍കൊണ്ട് ഹൃദയങ്ങള്‍ നിറക്കുന്ന അവസരമായി അവധിക്കാലം മാറിയാല്‍ വളര്‍ച്ചയുടെ വഴികളില്‍ അത് വെളിച്ചം പകരും.
ക്രിസ്തുനാഥന്‍ ശിശുക്കളെ അടുക്കല്‍ വിളിച്ച് അനുഗ്രഹിക്കുകയും അവരെപ്പോലെയുള്ളവര്‍ക്കാണ് ദൈവരാജ്യം എന്നുപറയുകയും ചെയ്യുന്ന സുവിശേഷഭാഗമാണ് (മത്താ.
18:1-4) കുട്ടികളെ സ്‌നേഹിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്ന ക്രിസ്തുനാഥന്‍ കുട്ടികളുടെ നിഷ്‌കളങ്കതയാണ് നമുക്കു മാതൃകയായി ഉയര്‍ത്തിക്കാട്ടുന്നത്. കുട്ടികളുടെ സമയം യന്ത്രങ്ങള്‍ക്കും മൊബൈലുകള്‍ക്കും അടിമപ്പെടുത്താതെ നന്മയിലധിഷ്ഠിതമായ യാഥാര്‍ത്ഥ്യബോധത്തോടെ വളര്‍ത്തിയെടുക്കാന്‍ സഭ നമ്മെ ആഹ്വാനം ചെയ്യുന്നു. നല്ല രീതിയില്‍ അവധിക്കാലം ചിലവഴിക്കാനും ആവശ്യത്തിനു വിശ്രമം നല്‍കി പ്രപഞ്ചസ്‌നേഹത്തില്‍ വളര്‍ത്താനും വരുന്ന അവധിക്കാലം ഇടയാകട്ടെയെന്നു നമുക്കു ആശിക്കാം. കുട്ടികള്‍ നന്മ സ്വന്തമാക്കുവാനായി നന്മയില്‍ കുട്ടികളെ വളര്‍ത്തുന്നതില്‍ ബദ്ധശ്രദ്ധരാകാം.
ചര്‍ച്ചയ്ക്ക്
അവധിക്കാലം കുട്ടികളില്‍ നന്മയും സന്തോഷവും വളര്‍ത്തുന്ന രീതിയില്‍ എങ്ങനെ പരിശീലിപ്പിക്കാനാകും? സുവിശേഷമൂല്യങ്ങള്‍ ആര്‍ജിച്ചെടുക്കുന്ന സമയമായി അവധിക്കാലം എങ്ങനെ മാറ്റിയെടുക്കാനാകും?
പ്രവര്‍ത്തനത്തിന്
അവധിക്കാല മതബോധനക്ലാസുകള്‍ സംഘടിപ്പിക്കാം. എപ്രകാരം സുവിശേഷപ്രഘോഷണം നടത്താമെന്ന് പഠിപ്പിക്കാം. മാതാപിതാക്കളും മക്കളും ഒരുമിച്ച് തീര്‍ത്ഥാടനങ്ങള്‍ നടത്താന്‍ പരിശ്രമിക്കാം.


Related Articles

ക്യാമ്പസ് രാഷ്ട്രീയത്തിന് നിയമപ്രാബല്യം: സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹം-കെസിബിസി

എറണാകുളം: ക്യാമ്പസ് രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ക്ക് നിയമപ്രാബല്യം നല്കുന്നതിന് ഓര്‍ഡിനന്‍സ് ഇറക്കുവാന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കം കേരളത്തിലെ പൊതുസമൂഹത്തോടും വിദ്യാഭ്യാസമേഖലയോടും കോടതിവിധികളോടുമുള്ള വെല്ലുവിളിയാണെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍. സ്വാശ്രയ കോളജുകളെക്കൂടി

കുഞ്ഞാറ്റക്കിളിയുടെ യാത്ര

സിസ്റ്റര്‍ നിരഞ്ജന അധ്യാപകര്‍ക്കായി കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച രചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കഥ.നേരം പരപരാ വെളുത്തുതുടങ്ങി. അങ്ങ് കിഴക്ക്

ജമ്മു കശ്മീര്‍ ചര്‍ച്ചയാകുമ്പോള്‍

പാര്‍ലമെന്റില്‍ താന്‍ അവതരിപ്പിച്ച ജമ്മു-കശ്മീര്‍ പ്രമേയവും ബില്ലും പാസാക്കുന്നതിന്റെയും അതിന്മേല്‍ നടക്കുന്ന ചര്‍ച്ചയില്‍ മേല്‍ക്കൈ നേടുന്നതിന്റെയും ആഹ്ലാദം കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ശരീരഭാഷയില്‍ വ്യക്തമായിരുന്നു. ഇടതുകൈ അരയില്‍ പിടിച്ച്,

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*