അവസാന അത്താഴം

ചരിത്രത്തില്‍ വല്ലപ്പോഴും സംഭവിക്കുന്ന അത്ഭുതമാണ് ലിയനാര്‍ഡോ ഡാവിഞ്ചി (Leonardo di ser Piero da Vinci)എന്ന ബഹുമുഖ പ്രതിഭ. എക്കാലത്തേയും മികച്ച ചിത്രകാരനായാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. വാസ്തുശില്പി, ശാസ്ത്രജ്ഞന്, ശരീരശാസ്ത്രവിദഗ്ദ്ധന്‍, സംഗീതവിദഗ്ദ്ധന്‍, എഴുത്തുകാരന്, ശില്പി എന്നീ നിലകളിലെല്ലാം പ്രശസ്തനായിരുന്നു അദ്ദേഹം. റിപ്പബ്ലിക് ഓഫ് ഫ്ളോറന്‍സിലെ(ഇറ്റലിയിലെ ഇപ്പോഴത്തെ ഫ്ളോറന്‍സ് പ്രവിശ്യ) വിഞ്ചിയില്‍ 1452 ഏപ്രില്‍ 15നാണ് ജനനം. മൊണലിസയും അവസാനഅത്താഴവുമാണ് ഡാ വിഞ്ചിയുടെ പ്രശസ്ത ചിത്രങ്ങള്‍. നവോത്ഥാന കാലഘട്ടത്തിലെ ചിത്രകാരന്മാരില് നിന്ന് വിഭിമായി ത്രിമാന പ്രതീതി ഉളവാക്കുന്ന ചിത്രങ്ങളായിരുന്നു അദ്ദേഹം വരച്ചിരുന്നത്. റിയലിസ്റ്റിക് രീതിയോടായിരുന്നു താല്പര്യം.
യേശു ഒറ്റികൊടുക്കപ്പെട്ട അന്നു രാത്രിയിലാണ് ക്രൈസ്തവര്‍ ആചരിക്കുന്ന പുതിയ കൂട്ടായ്മയുടെ അത്താഴം അവിടുന്ന് ഏര്‍പ്പെടുത്തിയത്. ശിഷ്യരോടൊത്തുള്ള അദ്ദേഹത്തിന്റെ അവസാനത്തെ അത്താഴമായിരുന്നു അത്. ക്രിസ്തീയ ആരാധനയുടെ ഏറ്റവും പ്രധാന ഒരു ഭാഗമാണിത്. തന്റെ മരണപുനരുദ്ധാനങ്ങളെ ഓര്‍മിപ്പിക്കുന്നതോടൊപ്പം തന്റെ മഹത്വ പ്രത്യക്ഷതയേയും മടങ്ങിവരവിനേയും തിരുവത്താഴം ഓര്‍മിപ്പിക്കുന്നു. ബൈബിളിലെയും ഏറ്റവും പ്രധാന ഭാഗങ്ങളിലൊന്നാണിത് (യോഹന്നാന് 13:21) ലിയനാര്ഡോയ്ക്കു മുമ്പും ശേഷവും പലരും തിരുവത്താഴം തങ്ങളുടെ രചനയ്ക്കും ശില്പങ്ങള്ക്കുമായി ഉപയോഗിച്ചിട്ടുണ്ടെങ്കിലും പ്രശസ്തി കൈവന്നതും ഇപ്പോഴും നിലനില്ക്കുന്നതും അദ്ദേഹത്തിന്റെ ചിത്രത്തിനു തന്നെയാണ്.
മിലാനിലെ സാന്ത മരിയ ഡെല്ല ഗ്രാസിയെ മൊണാസ്ട്രിയിലെ ചുമരിലാണ് 1495-96 കാലഘട്ടത്തില്‍ ഈ ചിത്രം വരച്ചത്. മിലാനിലെ പ്രഭുവായിരുന്ന ലുഡോവികോ ഫ്രോസയാണ് ചിത്രം വരയ്ക്കാന്‍ ലിയനാര്‍ഡോയെ ചുമതലപ്പെടുത്തിയത്. 480 സെന്റീമീറ്റര്‍ വീതിയും 880 സെന്റീമീറ്റര്‍ നീളവുമാണ് ചിത്രത്തിനുള്ളത്.
തന്നെ ശിഷ്യരിലൊരാള്‍ ഒറ്റിക്കൊടുക്കുമെന്ന യേശുവിന്റെ ഞെട്ടിക്കുന്നവാക്കുകള് ശിഷ്യന്മാരില് സൃഷ്ടിച്ച പ്രതികരണമാണ് ലിയനാര്‍ഡോ അവസാന അത്താഴത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. എല്ലാവരിലും വ്യത്യസ്ത പ്രതികരണമാണ് ഗുരുവിന്റെ വാക്കുകള്‍ ഉളവാക്കിയിരിക്കുന്നത്. യേശുവിന്റെ തൊട്ടടുത്തിരിക്കുന്നത് യോഹന്നാനാണെന്ന പൊതുധാരണയെ ഖണ്ഡിച്ചുകൊണ്ട് ഒരുകൂട്ടം ഗവേഷകര്‍ രംഗത്തുവന്നിരുന്നു. അതു മഗ്ദലനമറിയമാണെന്നായിരുന്നു അവരുടെ വാദം. ഈ വാദത്തിന്റെ ചുവടുപിടിച്ചാണ് ഡാവിഞ്ചി കോഡ് എന്ന പുസ്തകവും സിനിമയും പിറവിയെടുക്കുന്നത്. എന്നാല്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ കണ്ടെടുത്ത ലിയാനാര്‍ഡോയുടെ കുറിപ്പില്‍ മൂന്നു സംഘങ്ങളായി തിരിഞ്ഞിരിക്കുന്ന ശിഷ്യന്മാരെ പെരെടുത്ത് അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ മറിയത്തിന്റെ പേരില്ല. യോഹന്നാന്റെ സമീപത്തു തന്നെയിരിക്കുന്ന ഒറ്റുകാരന് യൂദാസിന്റെ കയ്യില്‍ പണസഞ്ചിയുണ്ട്. യേശുവിന്റെ പെട്ടെന്നുള്ള വെളിപ്പെടുത്തലില്‍ ഏറ്റവുമധികം ഞെട്ടിയത് യൂദാസ് തന്നെയാണ്. പ്രധാന ശിഷ്യന് പത്രോസ് വലിയ കോപത്തിലാണ്. ശിഷ്യരുടെ പ്രതികരണങ്ങളൊന്നും ദുഃഖഭാവത്തിലിരിക്കുന്ന യേശു ശ്രദ്ധിക്കുന്നതേയില്ല.
അവസാനത്തെ അത്താഴം കാലപ്പഴക്കത്താല്‍ കേടുവന്നിട്ടുണ്ട്. പലപ്പോഴുമിത് പുനരുദ്ധരിക്കുവാന്‍ ശ്രമം നടന്നിട്ടുണ്ട്. 1999ലാണ് അവസാനമായി ചിത്രത്തില്‍ മിനുക്കുപണികള്‍ ചെയ്തത്. ചിത്രത്തിന്റെ പകര്‍പ്പുകള്‍ ഇന്നു ലോകമെങ്ങും ഉപയോഗിച്ചുവരുന്നു. പലതും യഥാര്‍ത്ഥ ചിത്രത്തില്‍ നിന്നും ഏറെ വിഭിന്നവുമാണ്. ലിയനാര്‍ഡോ ഡാ വിഞ്ചി 1519 മേയ് 2ന്് ഫ്രാന്‍സിലെ ക്ലോസ് ലുസെ കൊട്ടാരത്തില്‍ മരണമടഞ്ഞു.
Related
Related Articles
ദുരന്തമുഖത്ത് ഉറങ്ങാതെ കാര്‍മല്‍ഗിരി
2018 എന്ന വര്‍ഷം കാര്‍മല്‍ഗിരി ചരിത്രത്തില്‍ ഒരു വലിയ ദുരന്തത്തിന്റെ പേരിലായിരിക്കും അറിയപ്പെടുക. അടുത്ത തലമുറയ്ക്ക് പറഞ്ഞുകൊടുക്കാന്‍ ഇനി നമുക്ക് പുതിയൊരു അതിജീവനത്തിന്റെ കഥയുണ്ട്. ജലംകൊണ്ട് മുറിപ്പെട്ടവരുടെ,
സി ലൂസിക്ക് എന്റെ ഭവനത്തിലേക്ക് സ്വാഗതം
പുറത്താക്കപ്പെട്ട ‘സിസ്റ്റർ’ ലൂസി കളപ്പുരക്ക് അഭയം നൽകാൻ ഞാൻ തയ്യാറാണെന്ന് ഇന്നലെ പറഞ്ഞിരുന്നു…. അതുകണ്ട ചിലർ എന്നെ വിളിച്ചു, msg അയച്ചു, പലർക്കും കൺഫ്യൂഷൻ ഞാൻ എന്തിനുള്ള
മൊണ്. പോള്‍ ആന്റണി മുല്ലശ്ശേരി രാജ്യത്തിനും മാതൃക: എന്‍.കെ. പ്രേമചന്ദ്രന് എം. പി
കൊല്ലം രൂപതയുടെ 4-ാമത് തദ്ദേശിയ മെത്രാനായി 18.04.2018 ല്‍ പോപ്പ് ഫ്രാന്‍സീസ് നിയമിച്ച റവ.മോണ്‍. പോള്‍ ആന്റണി മുല്ലശ്ശേരിയുടെ മെത്രാഭിഷേകം 2018 ജൂണ്‍ 3ന്. മെത്രാഭിഷേക ചടങ്ങുകളുടെ