അവ്നിയെ വെടിവെച്ചു കൊന്നതിനെതിരെ മേനക ഗാന്ധി

അവ്നിയെ വെടിവെച്ചു കൊന്നതിനെതിരെ മേനക ഗാന്ധി

മഹാരാഷ്ട്രയിലെ ബോറാത്തി  വനമേഖലയിൽ ജനങ്ങൾക്ക് ഭീഷണിയായ ആവ്‌നി എന്ന  നരഭോജി കടുവയെ മഹാരാഷ്‌ട്ര വനംവകുപ്പ് വെടിവച്ചുകൊന്ന സംഭവത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് കേന്ദ്രമന്ത്രി മേനകാ ഗാന്ധി രംഗത്തെത്തി. പ്രത്യക്ഷമായ കുറ്റകൃത്യമാണ് സർക്കാർ നടത്തിയിരിക്കുന്നതെന്ന് മേനകാഗാന്ധി ട്വിറ്ററിൽ കുറിച്ചു.

ഹൈദരാബാദിൽ നിന്നും ഷാർപ്പ് ഷൂട്ടേറെ എത്തിച്ചാണ് കടുവയെ കൊലപ്പെടുത്തിയത്. കടുവയെ വെടി വെയ്ക്കാനുള്ള ലൈസൻസ് ഇയാൾക്കുണ്ടായിരുന്നില്ല എന്നു  മേനക ഗാന്ധി വിമർശിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനോട് വിശദമായ അന്വേഷണം ആവശ്യപ്പെട്ടു. വനമേഖലയിൽ 13 പേരെ കൊന്ന അവനി എന്ന പെൺ കടുവയെയാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. മൃഗ സംരക്ഷണ സംഘടനയായ പേട്ടയും അനേഷണം ആവിശ്യപ്പെട്ട് രംഗതെത്തിയിട്ടുണ്ട്.


Tags assigned to this article:
aavnimaneka gandhisave tiger

Related Articles

ദൈവദാസ പ്രഖ്യാപനവും കൃതജ്ഞതാബലിയും നാളെ

കൊല്ലം: കൊല്ലം രൂപതയുടെ ഒമ്പതാമത്തെ മെത്രാനും പ്രഥമ തദ്ദേശിയ ഇടയനും ഭാഗ്യസ്മരണാര്‍ഹനുമായ ബിഷപ് ജെറോം എം. ഫെര്‍ണാണ്ടസിനെ ഫെബ്രുവരി 24ന് ദൈവദാസനായി പ്രഖ്യാപിക്കും. നാമകരണ നടപടിക്രമങ്ങളുടെ പ്രഥമഘട്ടമായി

കൃത്രിമ പാരുകളിലൂടെ മത്സ്യസമ്പത്തിനെ തിരിച്ചുപിടിക്കാന്‍ ശ്രമം

തിരുവനന്തപുരം: കേരളത്തിന്റെ തീരങ്ങളില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന വന്‍ തകര്‍ച്ചയുടെ ഭാഗമായി കാലക്രമേണ കുറഞ്ഞു വന്ന മത്സ്യസമ്പത്തിനെ തിരിച്ചുപിടിക്കാന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ്  സ്ഥാപിച്ച കൃത്രിമ പാരുകളുടെ പരീക്ഷണം വിജയകരമാകുന്നു

വിശുദ്ധ ചാവറയച്ചന്‍ സത്യത്തിന്റെ പുന:പ്രതിഷ്ഠ

  ആരുടെയെങ്കിലും ജീവിതത്തിലെയോ ഏതെങ്കിലും കാലഘട്ടത്തിലെയോ കാര്യങ്ങളും വിശേഷങ്ങളും വര്‍ണ്ണിക്കുന്നതാണ് ചരിത്രം. ചരിത്രം എന്ന പദത്തിനു സാമാന്യമായി നല്‍കുന്ന അര്‍ത്ഥം ഇതാണ്. ഇതിലെ വര്‍ണ്ണിക്കുക എന്ന പദത്തിന്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*