അസംഘടിതരായി തുടരുന്ന വില്പന – വിപണന മേഖലയിലെ ജീവനക്കാർ

അസംഘടിതരായി തുടരുന്ന വില്പന – വിപണന മേഖലയിലെ ജീവനക്കാർ

കേരളത്തിലെ തൊഴിൽ മേഖലയിൽ അസംഘടിതരായ ഒരു വിഭാഗമാണ് വില്പന – വിപണന മേഖലയിലെ ജീവനക്കാർ സാധാരണ ഭാഷയിൽ പറഞ്ഞാൽ ബാഗും തോളിലിട്ട് കിലോമീറ്ററുകൾ സഞ്ചരിക്കുന്ന എക്സിക്യൂട്ടീവുകൾ,

ഒരു ഉത്പനത്തിന്റെ വിപണ മേഖലയിലെ ഒഴിച്ച് കൂടുവാൻ പറ്റാത്ത ഒരായിരം തൊഴിലാളികൾ ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ടെന്നത് ഇവിടത്തെ അധികാരികൾ അറിഞ്ഞിട്ടുണ്ടോ എന്ന് പോലും അറിയില്ല , നാളിതുവരെയായി ഈ മേഖലയിലെ എല്ലാവരെയും ഉൾകൊള്ളിച്ച് അവർക്കൊരു കൂട്ടായ്മ പോലും ഉണ്ടായില്ലെന്നുള്ളതാണ് വാസ്തവം,
സംഘടിക്കുക സംഘടിച്ച് ശക്തരാവുക എന്ന മുദ്രാവാക്യം പലരും ഏറ്റെടുത്തപ്പോളും ശക്തരാകാതെ തുടരുന്ന ഒരു വിഭാഗമാണ് കേരളത്തിൽ വിവിധങ്ങളായ കമ്പനികളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ,
ഏത് സമയം ജോലി നഷ്ടപ്പെടാവുന്ന അസംഘടിതർ,

ഈ കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന ഒരു വലിയ വിഭാഗം ജീവനക്കാർ ഈ മേഖലയിലുണ്ട് , കോവിഡ് സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തിൽ ജോലി നഷ്ട്ട ആയിരങ്ങളുണ്ട് , രണ്ടും , മൂന്നും മാസമായി ശമ്പളം ലഭിക്കാത്ത ആയിരങ്ങളുണ്ട് , ജോലി ഏത് സമയവും നഷ്ടപ്പെടുമെന്ന് കരുതി ജീവിക്കുന്ന പതിനായിരങ്ങളുണ്ട് , ഇതിൽ ഭൂരിഭാഗം പേർക്കും ക്ഷേമനിധിയോ, ഇൻഷുറൻസ് മുതലായവയോ ഇല്ലെന്നുള്ളതാണ് സത്യാവസ്ഥ

കേരളത്തിന്റെ വിപണ രംഗത്ത് ഉപ്പ് തൊട്ട് കർപ്പൂരം വരെ വില്പന നടത്താൻ ഒഴിച്ച് കൂടാൻ പറ്റാത്ത അഭ്യസ്ഥവിദ്യരായ തൊഴിലാളികളുടെ ഒരു വലിയ കൂട്ടായ്മ കെ എസ് എം ഇ എ (കേരള സെയിൽസ് – മാർക്കറ്റിങ്ങ് എംബ്ലോയിസ് അസോസിയേഷൻ ,KSMEA ) രൂപം പ്രാപിച്ച് കൊണ്ടിരിക്കുകയാണ്
അസംഘടിതരായ ഈ തൊഴിലാളി വർഗ്ഗത്തിന്റെ ഉന്നമനവും, അവരുടെ ക്ഷേമത്തിന് പ്രഥമ പരിഗണ നല്കുകയുമാണ് ലക്ഷ്യം….
പലപ്പോളും ന്യായമായ അവകാശങ്ങൾ പോലും ലഭിക്കാതെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ പാട്പ്പെടുന്ന ഈ വലിയ വിഭാഗം തൊഴിലാളികളെ പലപ്പോളും മാറി മാറി വരുന്ന സർക്കാരുകളും കാണാറില്ല , ചെറുതും – വലുതുമായ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഈ തൊഴിലാളികൾക്കും സർക്കാരിന്റെ അനുകൂല്യങ്ങൾക്കും അവകാശമുണ്ട് ,

അകാരണമായി പിരിച്ച് വിടുവാൻ നിർബന്ധിതാരാകുന്ന , മിനിമം വേതനം ലഭിക്കാതെയാകുന്ന , യാതൊരു സുരക്ഷിതത്വവും തൊഴിൽ മേഖലയിൽ ഇല്ലാത്ത ഈ അസംഘടിതർക്ക് സുരക്ഷ ഒരുക്കുകയെന്ന ആവശ്യം ഇവിടത്തെ അധികാരികളുടെ മുമ്പില്ലെത്തിയെങ്കിലെ ഈ തൊഴിലാളികളുടെ തൊഴിൽ സുരഷയ്ക്ക് പരിഹാരം ഉണ്ടാവുകയുള്ളു,

സാമ്പത്തിക – വിപണന മേഖല കൂടുതൽ മോശമായ അവസ്ഥയിലെക്ക് പോകുമ്പോൾ ഇവിടത്തെ സ്ഥാപനങ്ങൾ പ്രതിസന്ധിയിലാകുമെന്നത് യാഥാർത്ഥ്യമാണ്, എന്നാൽ അവിടെ ഏറ്റവും കൂടുതൽ നിലനില്പ് ഭിഷണിയിലാകുന്നത് മുകളിൽ സൂചിപ്പിച്ച മാർക്കറ്റിങ്ങ് മേഖലയിലെ ജീവനക്കാരുടെതാണ് , അതിനൊരു പരിഹാരം കണ്ടെത്തുകയാണ് അധികാരികൾ ചെയ്യെണ്ടത് , അതിനായി ഗവൺമെന്റ് തലത്തിൽ തൊഴിലാളികളുടെ തെഴിൽ – വേതന സുരക്ഷിതത്വത്തിനായി സ്ഥാപനങ്ങൾക്ക് നിർദ്ദേശങ്ങൾ പുറപ്പെടുപ്പിക്കണമെന്നതാണ് ആവശ്യപ്പെടുവാനുള്ളത് :

നിലനില്പിനായുള്ള ഈ സമരത്തിൽ എല്ലാ പിന്തുണയും നല്കി ഞങ്ങളും കൂടെയുണ്ട്

അജിത്ത് കെ തങ്കച്ചൻ
പ്രസിഡന്റ് KSMEA


Tags assigned to this article:
Ajith thankachanKSMEAworkers union

Related Articles

പരമോന്നത നീതിപീഠത്തിനും ഭീഷണി

മാനവചരിത്രത്തിലെ ഏറ്റവും ബൃഹത്തായ ജനാധിപത്യ പ്രക്രിയ എന്നു വിശേഷിപ്പിക്കപ്പെടുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പാതിവഴിയെത്തും മുന്‍പാണ് ഇന്ത്യയുടെ പരമോന്നത നീതിപീഠം രാജ്യത്തെ ഓര്‍ക്കാപ്പുറത്ത് ഞെട്ടിച്ചത്. ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവം

ഫാറ്റിമ ആശുപത്രിക്ക്‌ ഡയാലിസിസ് ഉപകരണം നൽകി

കൊച്ചി രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പെരുമ്പടപ്പ് ഫാറ്റിമ ആശുപത്രി നടത്തിവരുന്ന സൗജന്യ ഡയാലിസിസ് പദ്ധതിക്ക് സംഭവനയായി ലഭിച്ച പുതിയ ഡയാലിസിസ് യന്ത്രത്തിന്റെ ഉദ്ഘാടനകര്‍മം കെ.ജെ.മാക്‌സി എംഎല്‍എ നിര്‍വഹിക്കുന്നു.

ഭവനകേന്ദ്രീകൃത ഓൺലൈൻ മതബോധന ക്ളാസുകൾ

  KRLCBC മതബോധന കമ്മിഷൻ ഗുഡ്നസ് ടി വി യിലൂടെ തിങ്കൾ മുതൽ ശനി വരെ രാവിലെ 11 മണിക്ക് പ്രക്ഷേപണം ചെയ്യുന്ന ഭവനകേന്ദ്രീകൃത ഓൺലൈൻ മതബോധന

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*