Breaking News

അസംഘടിത തൊഴിലാളികളുടെ ശാക്തീകരണത്തിന് ഇടപെടല്‍ അനിവാര്യം -ബിഷപ് ഡോ. ജോസഫ് കരിയില്‍

അസംഘടിത തൊഴിലാളികളുടെ ശാക്തീകരണത്തിന് ഇടപെടല്‍ അനിവാര്യം -ബിഷപ് ഡോ. ജോസഫ് കരിയില്‍

എറണാകുളം: രാജ്യത്തെ അസംഘടിതമേഖലയിലെ തൊഴിലാളികളുടെ സംഘാടനത്തിനും ശാക്തീകരണത്തിനും കാര്യക്ഷമമായ ഇടപെടല്‍അനിവാര്യമാണെന്ന് കെആര്‍എല്‍സിസി അധ്യക്ഷന്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍ അഭിപ്രായപ്പെട്ടു. തൊഴില്‍ മേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് തൊഴില്‍ നിപുണതയും ക്ഷമതയും വര്‍ധിപ്പിക്കാന്‍ തൊഴിലാളികള്‍ നിരന്തരം ശ്രമിക്കണം. സാമൂഹിക മാറ്റങ്ങളില്‍ സാധ്യതകള്‍ കണ്ടെത്തി തൊഴില്‍ മേഖലകള്‍ തുറന്നെടുക്കാന്‍ തൊഴിലാളികള്‍ക്കും തൊഴില്‍അന്വേഷകര്‍ക്കും കഴിയണം. കേരള ലേബര്‍ മൂവ്‌മെന്റ് സംസ്ഥാന വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിബിസിഐ, കെസിബിസി ലേബര്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല അനുഗ്രഹപ്രഭാഷണം നടത്തി. തൊഴിലാളികളുടെ സാമൂഹിക ഭദ്രതയ്ക്കും വികസനത്തിനും കേരള ലേബര്‍ മൂവ്‌മെന്റ് വഹിക്കുന്ന പങ്കാളിത്തം മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്ത് വര്‍ധിച്ചുവരുന്ന സാമ്പത്തിക അസന്തുലിതാവസ്ഥ ആശങ്കാജനകമാണ്.
സംസ്ഥാന പ്രസിഡന്റ് ഷാജു ആന്റണി അദ്ധ്യക്ഷത വഹിച്ചു. വര്‍ക്കേഴ്‌സ് ഇന്ത്യ ഫെഡറേഷന്‍ സ്ഥാപന ഡയറക്ടര്‍ ഡോ. ജോസ് വട്ടക്കുഴി, വര്‍ക്കേഴ്‌സ് ഇന്ത്യ ഫെഡറേഷന്‍ ദേശീയ പ്രസിഡന്റ് ജോയി ഗോതുരുത്ത്, കെസിബിസി ലേബര്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. പ്രസാദ് കണ്ടത്തിപ്പറമ്പില്‍, ഫാ. ജോര്‍ജ് തോമസ് നിരപ്പുകാലായില്‍, അണ്‍ ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്‌സ് ട്രേഡ് യൂണിയന്‍ അലയന്‍സ് ചെയര്‍മാന്‍ ജോസഫ് ജൂഡ്, കെഎല്‍എം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജെ. തോമസ്, ട്രഷറര്‍ ചെറിയാന്‍ ചെന്നീക്കര, വനിതാ വിഭാഗം പ്രസിഡന്റ് മോളി ജോബി, കൊച്ചി രൂപതാ പ്രസിഡന്റ് അലക്‌സ് പനച്ചിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
കേരള കത്തോലിക്കാസഭയുടെ ഔദ്യോഗിക തൊഴിലാളി സംഘടനയാണ് കേരള ലേബര്‍ മൂവ്‌മെന്റ്. തൊഴില്‍ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യുന്ന സമ്മേളനം നിലവിലെ സാഹചര്യങ്ങളിലെ തൊഴിലാളികളുടെ ശക്തീകരണത്തിനുള്ള കര്‍മപദ്ധതി തയ്യാറാക്കും. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബാബു തണ്ണിക്കോട്ട്, സ്റ്റീഫന്‍ കൊട്ടാരത്തില്‍, സെക്രട്ടറിമാരായ തോമസ് മാത്യു, ജോസ് മാത്യു, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ആനിസ് തുടങ്ങിയവര്‍ നേതൃത്വം നല്കും. കെഎല്‍എമ്മിന്റെ നേതൃത്വത്തിലുള്ള ട്രേഡ് യൂണിയനുകളുടെ ഭാരവാഹികളും കേരളത്തിലെ കത്തോലിക്കാ രൂപതകളിലെ കെഎല്‍എം ഭാരവാഹികളും പങ്കെടുത്തു.


Tags assigned to this article:
bishopkarayilKLM

Related Articles

കെഎല്‍സിഎ സംസ്ഥാന സമ്മേളനം ശീര്‍ഷകഗാനം പുറത്തിറങ്ങി

നെയ്യാറ്റിന്‍കര: സമനീതി, അധികാരത്തില്‍ പങ്കാളിത്തം തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ഡിസംബര്‍ ഒന്നിന് നെയ്യാറ്റിന്‍കരയില്‍ നടക്കുന്ന കേരളാ ലാറ്റിന്‍ കാത്തലിക് അസോസിഷേന്‍ (കെഎല്‍സിഎ) സംസ്ഥാന സമ്മേളനത്തിന്റെ ശീര്‍ഷകഗാനം പുറത്തിറങ്ങി. സംസ്ഥാന

വെട്ടുകാട് ക്രിസ്തുരാജന്റെ തിരുനാള്‍ റോമില്‍ ആഘോഷിച്ചു

റോം: റോമിൽ താമസിക്കുന്ന കേരളത്തിൽ നിന്നുള്ള ലത്തീൻ കത്തോലിക്കരുടെ ഇടവക, വെട്ടുകാട് ക്രിസ്തുരാജന്റെ തിരുനാൾ ആഘോഷിച്ചു. എല്ലാ വർഷവും വെട്ടുകാട് ക്രിസ്തുരാജന്റെ തിരുനാൾ വളരെ ഭക്തിയോടും ഒരുക്കത്തോടും

മലബാറിന്റെ പൂന്തോട്ടത്തിലേക്ക് നിറമനസ്സോടെ

മൂന്നു നൂറ്റാണ്ടുകള്‍ക്കുമുമ്പ് വിരചിതമായ ‘ഹോര്‍ത്തൂസ് മലബാറിക്കൂസ്’ അഥവാ ‘മലബാറിന്റെ പൂന്തോട്ടം’ സസ്യശാസ്ത്ര പഠനരംഗത്ത് നിത്യവിസ്മയമായ വിശിഷ്ഠ ഗ്രന്ഥമാണ്. അതോടൊപ്പം തന്നെ, പല കാരണങ്ങളാല്‍ ചരിത്രത്തില്‍ വിവാദങ്ങളുടെ തിരയടങ്ങാത്ത

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*